താമസിക്കുന്ന ഹോട്ടലുകളിൽ നിന്ന് ഞാൻ ആ കാര്യങ്ങളൊക്കെ മോഷ്ടിച്ചിട്ടുണ്ട്, ജാൻവി കപൂർ

ഹോളിവുഡില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് ജാന്‍വി കപൂര്‍. ബോണി കപൂറിന്റെയും നടി ശ്രീദേവിയുടെയും മകളായ ജാന്‍വി കപൂര്‍, അഭിമുഖങ്ങളിലൂടെ തന്റെ വ്യക്തിപരമായ ഒരുപാട് കാര്യങ്ങള്‍ തുറന്നു പറയാറുണ്ട്. പ്രധാനമായും അമ്മ ശ്രീദേവിക്കൊപ്പമുള്ള ഓര്‍മകള്‍ നടി പങ്കുവെച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാത്രമല്ല, തന്റെ ബോയ് ഫ്രണ്ട് ശിഖര്‍ പെഹരിയയെക്കുറിച്ചും തുറന്ന് സംസാരിച്ചിരുന്നു നടി. അടുത്തിടെ വന്ന ജാന്‍വി കപൂറിന്റെ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. കേര്‍ളി ടേല്‍സിന്റെ അഭിമുഖത്തില്‍ ജാന്‍വി കപൂറിനോട് അവതാരക ചോദിക്കുകയായിരുന്നു നിങ്ങള്‍ ഹോട്ടലില്‍ നിന്ന് എന്തെങ്കിലും മോഷ്ടിക്കാറുണ്ടോ എന്ന്. ഇതിന് മറുപടിയായി ഉടന്‍ തന്നെ തലയണകള്‍ എന്ന് നടി മറുപടി പറയുകയായിരുന്നു. താന്‍ താമസിച്ചിരുന്ന ഹോട്ടലുകളില്‍ നിന്ന് തലയണകള്‍ കട്ടെടുക്കുമായിരുന്നു എന്നാണ് ജാന്‍വി കപൂര്‍ പറയുന്നത്. മാത്രമല്ല, അതിന് പൈസ കൊടുക്കേണ്ടി വരും എന്ന കണ്‍സപ്റ്റ് ഒന്നും തനിക്ക് മനസിലായിരുന്നില്ലെന്നും ജാന്‍വി കപൂര്‍ അഭിമുഖത്തിലൂടെ പറയുന്നു.

ഈ സമയം അവതാരക ചോദിക്കുന്നത് അനുവാദം ചോദിച്ചിട്ട് എടുക്കുമോ ഇല്ലെങ്കില്‍ നേരെ അതെടുത്ത് പോകുമോ എന്നാണ്. ചിലപ്പോള്‍ മാത്രം ചോദിക്കും എന്നാണ് ജാന്‍വി ഇതിന് മറുപടി പറയുന്നത്. എനിക്ക് ഇത് പല പല ഹോട്ടലുകളില്‍ നിന്നാണല്ലോ കിട്ടുക. വീട്ടില്‍ നിന്ന് ഒരു തലയണ എടുക്കാന്‍ മറക്കുന്ന സമയത്തെല്ലാം ഒരു തലയണ അവിടെ നിന്ന് എടുക്കും. നീണ്ട യാത്ര ചെയ്യുന്ന സമയമാണെങ്കില്‍ പിന്നെ എനിക്ക് ആ തലയണ വെച്ച് ഫ്‌ളൈറ്റില്‍ കിടന്നുറങ്ങാമല്ലോ,’ എന്നാണ് ജാന്‍വി കപൂര്‍ പറയുന്നത്. അതുപോലെ തന്നെ താന്‍ കടയില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് കൊണ്ടു പോകുമായിരുന്നു എന്നും ജാന്‍വി പറയുന്നു. ഞാന്‍ അന്ന് കുട്ടിയായിരുന്നു. എനിക്ക് തോന്നുന്നു, ഡിസ്‌നി സ്‌റ്റോറിലോ മറ്റോ ആയിരുന്നു. അവിടെ ഒരു മിഠായിയോ മറ്റോ ഉണ്ടായിരുന്നു. സത്യമായും അന്ന് പണം നല്‍കി സാധനം വാങ്ങുക എന്ന് പറയുന്ന കണ്‍സപ്റ്റ് ഒന്നും അറിയില്ല. ഞാന്‍ അവിടെ നിന്ന് എന്തോ എടുത്ത് ഓടി. ആ സമയത്ത് എന്നെ പപ്പയും മമ്മയും കണ്ടു. എന്നിട്ട് പറഞ്ഞു, ഞാന്‍ പറഞ്ഞു, ഇത് എനിക്ക് കിട്ടി. ഇതിന് നമ്മള്‍ പൈസ ഒന്നും കൊടുക്കേണ്ടെന്ന്.

അവര്‍ എന്നെ എടി കള്ളീ എന്ന നിലയിലായിരുന്നു നോക്കിയിരുന്നത് എന്നും ജാന്‍വി കപൂര്‍ പറഞ്ഞു. അതേസമയം ജാന്‍വി കപൂർ കൂടുതലും ഒടിടി റിലീസ് ചെയ്ത സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. നടിയുടേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയത് മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് മാഹി എന്ന ചിത്രമാണ്. ജാന്‍വി കപൂറിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് മാഹി തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ചിത്രത്തില്‍ നായകനായെത്തിയത് രാജ്കുമാര്‍ റാവുവാണ്. ശരണ്‍ ശര്‍മ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് അഞ്ച് ദിവസത്തിനിടെ 20.85 കോടി രൂപയാണ് നേടാനായത്. ജാന്‍വി കപൂറിന്റെ അടുത്ത ചിത്രം സുധന്‍ഷു സരിയാ’സ് ഉള്‍ജ എന്ന ചിത്രമാണ്. ചിത്രത്തില്‍ മേയാങ് ചാങ്, റോഷന്‍ മാത്യു, ഗുല്‍ഷന്‍ ദേവയ്യ, രാജേന്ദ്ര ഗുപ്ത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഐഎഫ്എസ് ഓഫീസറുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ജൂലൈ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതേസമയം ജാന്‍വി കപൂർ തെന്നിന്ത്യൻ സിനിമാ ലോകത്തും ചുവട് വെച്ചിരിക്കുകയാണ്. ജൂനിയര്‍ എന്‍ടിആറിനൊപ്പം ദേവര എന്ന തെലുഗു ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. ഒക്ടോബര്‍ 10 ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.