ജയംരവി മറ്റൊരു പ്രശാന്താകുമോ ? പ്രശ്നങ്ങൾ തീർക്കാൻ ഖുശ്ബുവിനേ സാധിക്കൂ; അന്തനൻ

തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചയാവുകയാണ് നടൻ ജയം രവിയുടെ വിവാഹ മോചന വാർത്ത. ഭാര്യ ആരതിയുമായി താൻ പിരിയുകയാണെന്ന് ജയം രവി പ്രസ്താവന പുറത്ത് വിട്ടതിന് പിന്നാലെ നടനെതിരെ ഭാര്യ ആരതി തന്നെ രംഗത്തെത്തിയിരുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വിവാ​ഹ മോചനത്തിന് ഒരുങ്ങിയതെന്ന് ആരതി തുറന്ന് പറഞ്ഞിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം ആരതിയും കുടുംബവുമായി ജയം രവിക്ക് കുറച്ച് നാളുകളായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.  ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പുറം ലോകം ചർച്ചയാക്കിയതോടെ സംഭവത്തെ കുറിച്ച് ഇപ്പോൾ തമിഴകത്തെ ഫിലിം ജേർണലിസ്റ്റ് അന്തനൻ സംസാരിക്കുകയാണ് .

ഇപ്പോഴത്തെ പ്രശ്നങ്ങൾ ജയം രവിയുടെ കരിയറിനെ ബാധിച്ചേക്കുമെന്നാണ് അന്തനൻ പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലാണ് അന്തനന്റെ പ്രതികരണം. ജയം ‘രവി മറ്റൊരു പ്രശാന്താകുമോ’ എന്ന തോന്നൽ തനിക്കുണ്ടെന്നും  ജയംരവിയുടെ ‘ബ്രദർ’ എന്ന സിനിമ ദീപാവലിക്ക് റിലീസ് ചെയ്യാൻ ഇരിക്കുകയാണ് ,  പക്ഷെ ജയം രവിയുടെ ഡേറ്റ് കിട്ടുന്നില്ലയെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് അതിന് കാരണമെന്നും അന്ധനൻ പറയുന്നു.

ഒരു സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് പ്രൊമോഷൻ ചെയ്യേണ്ടതുണ്ട്. ജയം രവിയെ പോലെ മുൻ നിര നടൻ ഫോൺ ഓഫ് ചെയ്ത് എവിടെയോ പോയിരിക്കുന്നു. ആ നിർമാതാവിന്റെ അവസ്ഥ ആലോചിച്ച് നോക്കൂവെന്നും ഓഡിയോ ലോഞ്ചോ മറ്റ് ഇവന്റുകളോ നടത്തണമെങ്കിൽ ജയം രവി വേണ്ടേയെന്നും അന്തനൻ ചോദിക്കുന്നു.

ആരതി ജയം രവിയോട് സംസാരിക്കാൻ ഏറെ ശ്രമിച്ചുവെന്നും ഒടുവിൽ നടന്റെ വീട്ടിൽ വരെ പോയെന്നും പക്ഷെ നടൻ വീട് വിട്ട് പോയിട്ട് കുറേ ദിവസമായെന്നാണ് വീട്ടുകാർ പറഞ്ഞതെന്നും സംസാരിച്ച് പരിഹരിക്കേണ്ട വിഷയത്തിൽ ജയം രവി അതിന് തയ്യാറാകുന്നില്ലെന്നും അന്തനൻ പറയുന്നു.

ഇപ്പോഴത്തെ പ്രശ്നങ്ങൾ നടൻ പ്രശാന്തിന്റേതിന് സമാനമായ സാഹചര്യം ജയം രവിയുടെ കരിയറിലുണ്ടാക്കുമെന്നും അന്തനൻ പറയുന്നുണ്ട്. മാത്രമല്ല പ്രശാന്ത് കരിയറിലെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുന്നതും കരിയറിൽ നിന്ന് മാറുന്നതെന്നും അന്തനൻ ചൂണ്ടിക്കാട്ടി.

ജയം രവിക്കും ആരതി രവിക്കും ഇടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടി ഖുശ്ബുവിനേ സാധിക്കൂവെന്നും അതിന് പിന്നിൽ ഒരു കഥയുണ്ടെന്നും അന്ധനാൻ പറയുന്നു.

പണ്ട് സിനിമാ ലോകത്തെ താരങ്ങൾ വർഷത്തിൽ ഒരിക്കൽ വിദേശത്തേക്ക് ടൂർ പോകും. ഒരിക്കൽ ജയം രവി, ഖുശ്ബു ഉൾപ്പെടെയുള്ള താരങ്ങൾ സിം​ഗപ്പൂരിൽ ടൂർ പോയി. ആ യാത്രയ്ക്കിടെയാണ് ജയം രവിയും ആരതിയും പ്രണയത്തിലായത് .  ഇവരുടെ വിവാഹത്തിന് കാരണമായത് ഖുശ്ബുവാണ് എന്നും  അങ്ങനെയുള്ള ഖുശ്ബു എന്തുകൊണ്ടാണ് ഇപ്പോഴത്തെ പ്രശ്നങ്ങളെ കണ്ടില്ലെന്ന് ന‌ടിക്കുന്നത് എന്ന് അന്തനൻ‌ ചോദിക്കുന്നു.

ജയം രവിയുടെ മാതാപിതാക്കളും ജേഷ്ഠനും ഭാര്യയുമെല്ലാം ഒരുമിച്ചാണ് കഴിയുന്നത്. ജയം രവിക്കും ആരതിക്കും വലിയൊരു ഫ്ലാേർ നൽകി. എന്നാൽ നമുക്ക് ഒറ്റയ്ക്ക് കഴിയാമെന്ന് ചിലപ്പോൾ ആരതി പറയും. ജയം രവിയും അതിന് സമ്മതിച്ചുവെന്നും  ഇപ്പോൾ രണ്ട് ഭാ​ഗത്ത് നിന്നും പരസ്പരം ആരോപണങ്ങൾ വരുന്നെന്നും അന്തനൻ ചൂണ്ടിക്കാട്ടി.

അതേസമയം കഴിഞ്ഞ ദിവസമാണ് 18 വർഷം നീണ്ടുനിന്ന ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച് ജയം രവി രംഗത്തെത്തിയത്. തുടർന്ന് ജയം രവിയുടെ പെട്ടന്നുള്ള ഈ പ്രഖ്യാപനം തന്നെ ഞെട്ടിച്ചെന്നും 18 വർഷത്തെ ബന്ധത്തിന് ശേഷം ഇത്തരമൊരു സുപ്രധാന തീരുമാനം എടുക്കുമ്പോൾ അത് പരസ്പര ബഹുമാനത്തോടെയും സ്വകാര്യതയോടെയും കൈകാര്യം ചെയ്യേണ്ടതായിരുന്നെന്നും ആ‍‍ര്‍തി മറുപടിയും കുറിച്ചിരുന്നു . 2009 ലാണ് ആരതിയും ജയം രവിയും വിവാഹിതരായത്. രണ്ട് മക്കളും ഇവർക്കുണ്ട്.