ജയം രവി പേര് മാറ്റി, രവി മോഹൻ ആക്കി; മലയാളത്തിലുമുണ്ട് പേര് മാറ്റിയ നടന്മാർ

സിനിമയിൽ എത്തിയശേഷം പുതിയ പേര് സ്വീകരിക്കുന്നതും ന്യൂമറോളജി അനുസരിച്ച് പേരിൽ മാറ്റം വരുത്തുന്നതുമെല്ലാം താരങ്ങൾക്കിടയിൽ കണ്ട് വരുന്ന ഒന്നാണ്. തെന്നിന്ത്യയിലേയും മലയാളത്തിലേയും നിരവധി താരങ്ങൾ ഭാ​ഗ്യം വരാൻ വേണ്ടി പേരിൽ വരുത്തുകയുമെല്ലാം ചെയ്തിട്ടുണ്ട്. ആദ്യമായി നായക വേഷം ചെയ്ത സിനിമയുടെ പേര് സ്വന്തം പേരിനൊപ്പം ചേർക്കപ്പെട്ട നടനാണ് ജയം രവി. ആളുകളുടെ മനസിൽ പതിഞ്ഞുപോയ പേര് ഇപ്പോൾ മാറ്റിയിരിക്കുകയാണ് നടൻ. തന്നെ ഇനി മുതൽ ജയം രവിയെന്ന് വിളിക്കരുതെന്ന് പുതിയ സോഷ്യൽമീഡിയ പോസ്റ്റിലൂടെ നടൻ അറിയിച്ചു. നടന്‍ ജയം രവി പേര് മാറ്റി രവി മോഹന്‍ എന്നാക്കി എന്ന്.

എക്സിലൂടെയാണ് ഇക്കാര്യം നടൻ ആരാധകരെ അറിയിച്ചത്, മാധ്യമ പ്രവര്‍ത്തകരേ, പൊതുജനങ്ങളേ, പ്രതീക്ഷയും അനന്തമായ സാധ്യതകളും നിറഞ്ഞ ഒരു പുതുവര്‍ഷത്തിലേക്ക് നാം ചുവടുവെക്കുമ്പോള്‍… എന്റെ യാത്രയിലെ ഒരു പുതിയ അധ്യായത്തെ അടയാളപ്പെടുത്തുന്ന ഒരു തീരുമാനം ഞാന്‍ ആവേശത്തോടെ പങ്കുവെക്കുകയാണ്. സിനിമ എല്ലായ്‌പ്പോഴും എന്റെ ഏറ്റവും വലിയ അഭിനിവേശവും എന്റെ കരിയറിന്റെ അടിത്തറയുമാണ്. എന്റെ യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ സിനിമയും ,നിങ്ങളും എനിക്ക് നല്‍കിയ അവസരങ്ങള്‍ക്കും സ്‌നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ വളരെയധികം നന്ദിയുള്ളവനാണ്.  ഈ ദിവസം മുതല്‍ എന്റെ വ്യക്തിപരവും തൊഴില്‍പരവുമായ ലക്ഷ്യങ്ങളുമായി ആഴത്തില്‍ പ്രതിധ്വനിക്കുന്ന രവി മോഹന്‍ എന്ന പേരിലാണ് ഞാന്‍ അറിയപ്പെടുക എന്നാണ് നടൻ പങ്കുവെച്ചിരിക്കുന്നത്.

തന്നെ സിനിമയിലേക്ക് വരുമ്പോൾ പല താരങ്ങളും തങ്ങളുടെ ഔദ്യോ​ഗിക പേര് മാറ്റും. ലയാള സിനിമാ താരങ്ങളുടെ ലിസ്റ്റ് എടുത്ത് നോക്കിയാൽ പ്രേം നസീർ മുതൽ ഇങ്ങോട്ട് നിരവധി പേരുണ്ട്. പി ഐ മുഹമ്മദ് കുട്ടി എന്നായിരുന്നു മമ്മൂട്ടിയുടെ മുഴുവൻ പേര്.ഈയൊരു ലിസ്റ്റിൽ ഇടം പിടിക്കുന്ന മറ്റൊരു നടൻ ദിലീപാണ്.അതുപോലെ തന്നെ അഭിനയിച്ച സിനിമകളുടെ പേരിൽ അറിയപ്പെടുന്ന താരങ്ങളും മലയാള സിനിമയിൽ അടക്കമുണ്ട്. കൊടിയേറ്റം ഗോപി, സ്ഫടികം ജോർജ്, മണിയൻപിള്ള രാജു, ഇടുവേള ബാബു എന്നിവർ,