ജയംരവിക്ക് രഹസ്യബന്ധം ; ഭാര്യയുടെ കാറിൽ കാമുകിയുമായി കറക്കം കയ്യോടെ പൊക്കി 

തമിഴ് നടൻ ജയംരവി-ആർതി വിവാ​ഹമോചനം ചർച്ചയാകുന്ന സാഹചര്യത്തിൽ നടനുമായി ബന്ധപ്പെട്ട ചില അമ്പരപ്പിക്കുന്ന റിപ്പോർട്ടുകൾ തമിഴ് മാധ്യമങ്ങൾക്കിടയിൽ പ്രചരിക്കുന്നുണ്ട്. തമിഴ് ഗായികയും സ്പിരിച്ച്വൽ തെറാപ്പിസ്റ്റുമായ കെനിഷ  ഫ്രാൻസിസുമായി ജയം രവിക്ക് രഹസ്യ ബന്ധമുണ്ടെന്നുള്ള തരത്തിൽ നിരവധി റിപ്പോർട്ടുകളാണ് ഇപ്പൊൾ പുറത്തു വരുന്നത്.

ജയംരവി അടുത്ത കാലത്തായി ഗോവയിൽ അടിക്കടി അവധിക്കാലം ചെലവഴിക്കാൻ പോകാറുണ്ടെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. ജയം രവിയുടെയും ആർതിയുടെയും വിവാഹ വാർഷിക ദിനമായ ജൂൺ നാലിന് ആർതിക്കും കുടുംബത്തിനും ഒപ്പം നടൻ ഉണ്ടായിരുന്നില്ല എന്നതും ഈ ഗോസിപ്പ് വാർത്തകൾക്ക് ആക്കം കൂട്ടുന്നു.

കഴിഞ്ഞ 14 വർഷമായി ജയംരവി വിവാഹ വാർഷിക ദിനത്തിൽ സിനിമയുടെ ചിത്രീകരണം നിർത്തി വെച്ച് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സമയം ചിലവഴിക്കാൻ എത്താറുണ്ടായിരുന്നു. എന്നാൽ ഇത്തവണ അത് ഉണ്ടായില്ല. കുടുംബത്തെ കൂട്ടാതെ ഗോവയിലേക്ക് അവധി ആഘോഷിക്കാൻ ജയം രവി പോയത് ആർതി കണ്ടെത്തിയതും കുടുംബ പ്രശ്നങ്ങൾക്ക് കാരണമായി.

ജയംരവി ​ഗോവ യാത്രയ്ക്ക് ഉപയോ​ഗിച്ചത് ആർതിയുടെ പേരിൽ വാങ്ങിയ കാറാണ്. നിരോധിച്ച സൺ ഫിൽട്ടർ പേപ്പർ ഒട്ടിച്ചിരുന്നുവെന്നതു കൊണ്ട് തന്നെ ജയംരവി ഈ കാറിൽ യാത്ര പോയപ്പോൾ  പോലീസ് അത് പിടികൂടി കാറിന് പിഴ ചുമത്തി. വാഹനം ആർതിയുടെ പേരിലായിരുന്നതിനാൽ ഇതുമായി ബന്ധപ്പെട്ടുള്ള മോട്ടോർ വാഹന വകുപ്പിന്റെ സന്ദേശം ചെന്നത് ആർതിയുടെ ഫോണിലേക്കാണ്. അങ്ങനെയാണ് ജയംരവിയുടെ ​ഗോവ യാത്രയെ കുറിച്ച് ആർതി അറിയുന്നതും ജയംരവിയെ ചോദ്യം ചെയ്യുന്നതും. എന്നാൽ പക്ഷെ തന്റെ ചോദ്യത്തിന് കൃത്യമായ മറുപടി ഭർത്താവിൽ നിന്നും ലഭിക്കാതെ വന്നതോടെ ആർതി ജയംരവിയുടെ  പരിചയക്കാർക്കിടയിൽ ഈയൊരു യാത്രയെപ്പറ്റി അന്വേഷണം നടത്തി.

അപ്പോഴാണ് ​ഗായികയായ കെനിഷയുടെ പേര് ജയംരവിയുടെ സുഹൃത്തുക്കളുടെ വായിൽ നിന്നും ആർതിയുടെ ചെവികളിൽ എത്തിയത്. ഇതേപ്പറ്റി ചോദിച്ചപ്പോൾ ജയംരവി ഈ സംഭവത്തെ പൂർണമായും നിഷേധിച്ചില്ല എന്നും പറയുന്നു. കെനിഷ മാത്രമല്ല കൂടെ ഉണ്ടായിരുന്നത് തനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടെന്നാണ് ചോദ്യം ചെയ്തപ്പോൾ ജയം രവി ഭാര്യയ്ക്ക് നൽകിയ മറുപടിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ പക്ഷെ ഈയൊരു പ്രശ്നം കൊണ്ടും ഇവർക്കിടയിലുള്ള സംഘർഷം ഒഴിഞ്ഞില്ല. ഈ പ്രശ്നം ജയംരവിക്കും ആർതിക്കും ഇടയിൽ നിലനിൽക്കവെ മറ്റൊരു പ്രശ്നം കൂടിയുണ്ടായി.

ആർതിയുടെ കാർ അമിത വേഗതയിൽ കെനിഷയാണ് ഓടിച്ചതെന്നും ആർതി മനസിലാക്കി. ഇതോടെയാണ് ജയംരവി-ആർതി ബന്ധത്തിൽ വലിയ വിള്ളലുകൾ വീണ് തുടങ്ങിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ​ഗോവയിൽ വരുമ്പോൾ സ്ഥിരമായി താമസിക്കാറുള്ള ഹോട്ടലിൽ അടുത്തിടെയായി ജയം രവി താമസിക്കാറില്ലെന്നും ആർതി കണ്ടെത്തിയെന്നും റിപ്പോർട്ടുണ്ട്. മാത്രമല്ല ​ഗോവയിൽ ജയം രവി ആഡംബര ബംഗ്ലാവ് വാങ്ങിയതായും തമിഴ് സിനിമാ മാധ്യമങ്ങളിൽ വന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടിൽ‌ കൂടി പറയുന്നു.

അതേസമയം ആർതിയുടെ അമ്മയും നിർമാതാവുമായ സുജാത വിജയകുമാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ജംയരവിയുടെ വിവാഹമോചന പ്രഖ്യാപനത്തിന് പിന്നിലെന്നും സ്ഥിരീകരിക്കാത്ത റിപ്പോർ‌ട്ടുകളുണ്ട്. ഇപ്പോഴും മാരീഡ് ടു ജയം രവി എന്ന ഇന്‍സ്റ്റഗ്രാം ബയോ ആർതി മാറ്റിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഒന്നും ആർതിയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ഇല്ല.

എന്നാൽ ജയം രവിയുടെ ഇന്‍സ്റ്റഗ്രാമിൽ  ആർതിക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളുണ്ട്. ജൂണ്‍ 20ന് ജയം രവിയുടെ കരിയറിലെ പ്രധാന സിനിമയായ ‘ജയം’ റീ റിലീസ് ചെയ്‌തിരുന്നു. സിനിമയിൽ 21 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ആരതി അതിന്റെ പോസ്റ്റര്‍ പങ്കു വെച്ചിരുന്നു. അതേസമയം ജയംരവി-ആർതി വിവാഹ മോചനമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളിവുഡിലെ പ്രധാന ചർച്ചാ വിഷയം.

കോടീശ്വരിയായ ആർതി നിർമാതാവ് സുജാത വിജയകുമാറിന്റെ മകളാണ്. രണ്ട് ആൺകുട്ടികളുടെ പിതാവായ ജയംരവി ആർതിയെ അറിയിക്കാതെയാണ് സോഷ്യൽമീഡിയ വഴി വിവാഹ​മോചനം പ്രഖ്യാപിച്ചത് എന്നും വാർത്തകളുണ്ട്.

തങ്ങളുടെ ബന്ധത്തെക്കുറിച്ച് ജയം രവിയുമായി തുറന്ന സംഭാഷണം നടത്താൻ താൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ആ ശ്രമങ്ങൾ പാഴായി. ജയം രവിയുടെ പെട്ടന്നുള്ള ഈ പ്രഖ്യാപനം തന്നെ ഞെട്ടിച്ചു. 18 വർഷത്തെ വിവാഹ ജീവിതത്തിൽ ഇത്തരമൊരു സുപ്രധാന തീരുമാനം എടുക്കുമ്പോൾ അത് പരസ്പര ബഹുമാനത്തോടെയും സ്വകാര്യതയോടെയും കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്നുമാണ് ആർതി ജയംരവിയുടെ പത്രകുറിപ്പ് വൈറലായതിന് പിന്നാലെ ഇറക്കിയ പ്രസ്താവനയിൽ കൂടി പറഞ്ഞത്. ചെന്നൈ കുടുംബ കോടതിയിൽ വിവാഹമോചന ഹർജിയും ജയംരവി നൽകിയിട്ടുണ്ട്. തികച്ചും ഏകപക്ഷീയമായി തീരുമാനമെടുത്തതിന്റെ പേരിൽ ജയംരവിയെ ആരാധകരും സിനിമാപ്രേമികളും വിമർശിക്കുന്നുമുണ്ട്.