
ഹേമാ കമ്മിറ്റി റിപ്പോർട്ട് വന്നതിന്റെ പിന്നാലെ സിനിമയിലെ ദുരനുഭവങ്ങൾ തുറന്നു പറഞ്ഞു മറ്റൊരു നടി കൂടി രംഗത്തെത്തിയിരിക്കുകയാണ്. മലയാളത്തിൽ ‘അദ്വൈതം,’ ‘പൂച്ചയ്ക്ക് ആര് മണികെട്ടും’ ‘നീലകുറുക്കൻ,’ എന്നീ ചിത്രങ്ങളിൽ വേഷമിട്ട സൗമ്യ എന്ന ഡോ. സുജാതയാണ്, ഇപ്പോൾ തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്രയും വർഷങ്ങൾ മനസ്സിൽ ഒതുക്കിവെച്ച കാര്യങ്ങൾ പറയാൻ ധൈര്യം തന്നത് ഹേമാ കമ്മിറ്റി റിപ്പോർട്ട് ആണ് എന്നാണ് നടി തുറന്നു പറയുന്നു. അത് വന്നപ്പോൾ റിലീഫ് ആണ് തോന്നിയത്, ഇപ്പോൾ തന്റെ കാര്യങ്ങളും പറയണം എന്ന് തോന്നി,

ഇതിനു മുൻപ് വരെ ഭയമായിരുന്നു. നിയമ വഴിയിൽ പോകണം എന്നില്ല, മറ്റൊരു രാജ്യത്താണ് ജീവിക്കുന്നത്. ഉപദ്രവിച്ചയാൾക്ക് 70 വയസ്സിൽ കൂടുതൽ ആയി. ആരെയെങ്കിലും ജയിലിൽ ഇട്ടിട്ടു തനിക്കൊന്നും കിട്ടാനില്ല. ദൈവം കൂടെയുണ്ട് എന്നാണു കരുതുന്നത് എന്നും നടി പറയുന്നു. ഒരു വിവാദം ഉണ്ടാക്കണം എന്ന് ആഗ്രഹമില്ല, പക്ഷേ പെൺകുട്ടികളുടെ മാതാപിതാക്കൾ ഇതറിയണം അറിയണം എന്നുണ്ട്. കൺസെന്റ് എന്ന കാര്യത്തെ കുറിച്ച് ഇപ്പോൾ നമ്മൾ സംസാരിക്കുന്നത് ടിപ്പ് ഓഫ് ദി ഐസ്ബർഗ് ആണ്.കേരളം മാത്രമല്ല, സിനിമ മാത്രമല്ല, എല്ലായിടത്തും ഈ സംഭാഷണം എത്തണം എന്ന് താൻ ആഗ്രഹിക്കുന്നു, തെന്നിന്ത്യയിലെ പ്രശസ്ത നടിയുടെ ഭർത്താവും നടനുമായിരുന്ന തന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകനിൽ നിന്നും അന്ന് പതിനെട്ടു വയസുള്ള ഡോ. സുജാത നേരിട്ട അനുഭവങ്ങളെ കുറിച്ചാണ് അവർ വർഷങ്ങൾക്ക് ശേഷം സംസാരിക്കുന്നത്.

ഒരു ഫാദർ ഫിഗർ ആയി നിന്ന് കൊണ്ട് തന്നെ എങ്ങനെയാണ് അയാൾ തന്നെ ഒരു ലൈംഗിക അടിമ ആക്കിയത് എന്ന് വർഷങ്ങൾക്കിപ്പുറാം ഇപ്പോൾ മനഃശാസ്ത്ര വിദഗ്ധയും കൂടിയായ ഡോ. സുജാത പറയുന്നു. തന്റെ കോളനിയിലാണ് നടി രേവതി താമസിച്ചിരുന്നത്. തനിക്ക് അന്ന് 18 വയസായിരുന്നു. രേവതിയെപ്പോലെ ആവണം എന്ന് താൻ ആഗ്രഹിച്ചു. അന്ന് കൂടുതലും കണ്ടിരുന്നത് ഹിന്ദി മലയാളം സിനിമകളാണ് എന്നും എന്നാൽ തന്റെ വീട്ടുകാർക്ക് സിനിമയോട് വലിയ താത്പര്യം ഉണ്ടായിരുന്നില്ല. അമ്മ വളരെ എതിർത്തിരുന്നു. അച്ഛൻ ആർമിയിലായത് കൊണ്ട് കുറച്ചു കൂടി വലിയ വീക്ഷണം ഉണ്ടായിരുന്നു അദ്ദേഹത്തിന്. അച്ഛൻ സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചിരുന്നു. അങ്ങനെയിരിക്കെ തെന്നിന്ത്യയിലെ ഒരു നായികയും, അവരുടെ ഭർത്താവ് സംവിധായകനും ചേർന്ന് ഒരു ചിത്രത്തിലേക്ക് എന്നെ ഓഡിഷൻ ചെയ്തു. അന്നേ എനിക്ക് ആ പുരുഷനെ ഇഷ്ടമായില്ല. ആദ്യമായി കണ്ട ദിവസം തന്നെ എനിക്ക് കടുത്ത പനി വന്നു. ഞാൻ വീട്ടുകാരോട് പറഞ്ഞു, എനിക്ക് സിനിമ ചെയ്യണ്ട, അയാളെ ഇഷ്ടമായില്ല എന്ന്. പിന്നീട് ഈ നടി അച്ഛനെ വിളിച്ചു പറഞ്ഞു, ഏഴു ലക്ഷം രൂപ കൊടുത്ത് അവർ സിനിമയിലേക്കുള്ള സംഗീതം തയ്യാറാക്കി,
അതും എന്നെ മനസ്സിൽ കണ്ടു കൊണ്ട്, ഞാൻ വരാതെയായാൽ അത് നഷ്ടമാകും എന്നൊക്കെ. ഏഴു ലക്ഷം രൂപയൊക്കെ അന്ന് വലിയ പൈസയാണ്. അച്ഛൻ പറഞ്ഞു, അങ്ങനെ അവർക്ക് നമ്മളെ കാരണം നഷ്ടമുണ്ടാകാൻ പാടില്ല. അങ്ങനെ സിനിമയിൽ വരാൻ നിർബന്ധിതയായി. സിനിമയിൽ അഭിനയിക്കാൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ഈ ദമ്പതികളുടെ വീട്ടിൽ ഡാൻസ് പഠിക്കാൻ പോകുമായിരുന്നു. ഭാഷയും പഠിക്കുന്നുണ്ടായിരുന്നു. ആദ്യത്തെ ഔട്ഡോർ ഷൂട്ട് നടന്നു. അച്ഛനോട് സംസാരിക്കുന്ന സമയത്ത് ഈ നടി ഞങ്ങളോട് പറഞ്ഞിരുന്നത്, പ്രോമിസ് ചെയ്തിരുന്നത്, അവർ തന്നെ സംവിധാനം ചെയ്യും എന്നും ആ മനുഷ്യൻ ഞാനുമായി ഇടപെടുകയില്ല എന്നുമാണ്. ഞാൻ സമ്മതിച്ചതിന്റെ കണ്ടീഷൻ അതായിരുന്നു. മറ്റൊരു സംസ്ഥാനത്തായിരുന്നു ഷൂട്ടിംഗ്. പക്ഷേ അയാൾ തന്നെയാണ് സംവിധാനം ചെയ്തത്. എന്നോട് വളരെ ദേഷ്യത്തിലായിരുന്നു പെരുമാറിയത് – ആംഗ്രി സൈലന്റ് ട്രീറ്റ്മെന്റ്.
സെറ്റിൽ ഞാൻ അയാളെ സാർ എന്നാണു വിളിച്ചിരുന്നത്. ഒരു നല്ല സ്റ്റുഡന്റ് ആയി അയാൾ പറയുന്നത് എല്ലാം ഞാൻ ചെയ്തു. എന്നിട്ടും അയാളുടെ ദേഷ്യം മാറിയില്ല. എന്റെ വീട്ടിലെ സാഹചര്യം, എന്റെ കണ്ടീഷനിങ്, അല്ലെങ്കിൽ എന്നെ പഠിപ്പിച്ചത്, പുരുഷന്മാരെ ബഹുമാനിക്കണം, അവർ പറയുന്നത് കേൾക്കണം എന്നൊക്കെയാണ്. ഇവിടെ അധികാര സ്ഥാനത്തുള്ള ഒരു പുരുഷൻ ഇത്തരത്തിൽ പെരുമാറിയത് എനിക്ക് അസ്വസ്ഥതയുണ്ടാക്കി. ഒബീഡിയന്റ് ആയ ഒരു കുട്ടിയായവണം എന്നാണു എന്നെ പഠിപ്പിച്ചിട്ടുള്ളത്. അയാളെ എങ്ങനെയെങ്കിലും ‘ആപ്പീസ്’ ചെയ്യണം എന്ന് ഞാൻ കരുതി. മെല്ലെ മെല്ല അയാളുടെ ദേഷ്യം മാറി, സൗഹൃദത്തിലായി. അവർ രണ്ടു പേരും, ഞാൻ അവരുടെ മകളെപ്പോലെ എന്ന് പറഞ്ഞു. വീട്ടിൽ കിട്ടാത്ത സ്നേഹവും സ്വാതന്ത്ര്യവുമെല്ലാം എനിക്ക് ആ വീട്ടിൽ കിട്ടി തുടങ്ങി. ഇതിനിടയിൽ ആ നടിയുടെ മുൻവിവാഹത്തിലെ മകൾ, അവളുടെ രണ്ടാനച്ഛൻ അതായത് മേൽപ്പറഞ്ഞ സംവിധായകൻ ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച് വീട്ടിൽ നിന്നും ഇറങ്ങിപ്പോയ കഥയും ഈ ദമ്പതികൾ തനിക്ക് പറഞ്ഞു തന്നു. ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുന്ന പുരുഷൻ, മകളെ നഷ്ടപ്പെട്ട അമ്മ, എന്നൊക്കെയുള്ള ഇമോഷണൽ കാര്യങ്ങളിൽ തനിടെ മനസ്സ് നൊന്തു. അവർക്ക് നഷ്ടപ്പെട്ട മകളാവാൻ താൻ തയ്യാറെടുത്തുവേണും സുജാത തുറന്നു പറഞ്ഞു











