സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം കൂടിയാണ് ജയസൂര്യ. തന്റെ സിനിമയുടെ പ്രൊമോഷന് വേണ്ടി മാത്രമാണ് ജയസൂര്യ സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്നതെന്നാണ് പലപ്പോഴും ഉയര്‍ന്നു വരുന്ന വിമര്‍ശനം. ഈയ്യടുത്തും ജയസോര്യയുടെ കര്‍ഷകരെക്കുറിച്ചുള്ള പ്രസ്താവന വിവാദമായി മാറിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ ജയസൂര്യയെക്കുറിച്ച് സംവിധായകന്‍ രതീഷ് രഘുനന്ദന്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. മലയാള സിനിമയിലെ നന്മമരം ചമയുന്ന നടന്‍ ജയസൂര്യ ആൺ എന്ന പോസ്റ്റിന് ആണ് സംവിധായകന്‍ രതീഷ് രഘുനന്ദനന്‍ മറുപടി നല്‍കിയത് . കോവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന സമയത്ത് തനിക്ക് പണം അയച്ചു തന്ന ആളാണ് ജയസൂര്യ എന്നാണ് സംവിധായകന്‍ പറയുന്നത്. കഴിഞ്ഞമാസമാണ് ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പിൽ വന്ന ഇത്തരമൊരു പോസ്റ്റിനു സംവിധായകൻ കമന്ത് ചെയ്തത്. അന്നും ആ കമന്റ് വലിയ രീതിയിൽ പ്രചരിച്ചിരുന്നു.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ നന്മ മരം ചമയുന്ന നടന്‍ ജയസൂര്യ ആണെന്ന് തോന്നിയിട്ട് ഉണ്ട്, പുണ്യാളന്‍ ഇറങ്ങിയ സമയത്ത് മണ്‍വെട്ടിയുമായി റോഡ് മണ്ണിട്ട് മൂടാന്‍ ഇറങ്ങി, മേരിക്കുട്ടി ഇറങ്ങിയപ്പോ ട്രാന്‍സ്ജന്റേഴ്‌സിനൊപ്പം പോയി ഫോട്ടോസ് എടുത്തു ഇനി കത്തനാര്‍ ഇറങ്ങുമ്പോള്‍ കേരളത്തിലെ പള്ളീലച്ചന്‍മാരുമായി അടുത്ത സെല്‍ഫി പ്രതീക്ഷിക്കാം’ എന്നായിരുന്നു താരത്തെ വിമര്‍ശിച്ചു കൊണ്ടുളള കുറിപ്പ്. ഇതിനു മറുപടിയായി രതീഷ് രഘുനന്ദൻ പങ്കുവെച്ച കമന്റിന്റെ പൂർണ രൂപം ഇങ്ങനെയാണ്. നന്മമരം ചമയലാണോ എന്നറിയില്ല. എനിക്കുണ്ടായ അനുഭവം പറയാം. ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നു. വിജയ് ബാബു നിര്‍മ്മാതാവ്. പ്രീ പ്രൊഡക്ഷന്‍ തുടങ്ങി ദിവസങ്ങള്‍ക്കകം കോവിഡും ലോക്ഡൗണും വരുന്നു. എല്ലാം പൂട്ടിക്കെട്ടി. രണ്ടോ മൂന്നോ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജയേട്ടന്റെ വിളി ”എങ്ങനെ പോകുന്നെടാ കാര്യങ്ങള്‍?”, ഇങ്ങനെയൊക്കെ പോകുന്നുവെന്നു ഞാന്‍ പറഞ്ഞു.””ഇത്തിരി പൈസ അക്കൌണ്ടില്‍ ഇട്ടിട്ടുണ്ട് ട്ടോ”. വേണ്ട എന്ന് പറയാവുന്ന സാഹചര്യം ആയിരുന്നില്ല. ജയസൂര്യ എന്ന നടന് എന്നെ പോലെ ഒരാളെ ഓര്‍ത്തു സഹായിക്കേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. ആ രണ്ട് ലക്ഷം ഇന്നും തിരിച്ചു വാങ്ങിയിട്ടുമില്ല. ഇതും നന്മമരം ചമയലിന്റെ ഭാഗമാകാം. അറിയില്ല” എന്നാണ് രതീഷ് രഘുനന്ദന്റെ കമന്റ്. നിരവധി പേരാണ് രതീഷിന്റെ കമന്റിന് പ്രതികരണവുമായി എത്തുന്നത്. അതേസമയം ജയസൂര്യയെ വിമര്‍ശിച്ചു ചിലര്‍ എത്തിയിട്ടുണ്ട്.

Jayasurya-(1)

സിനിമയെക്കാള്‍ ഇന്റര്‍വ്യുവില്‍ അഭിനയിക്കുന്ന ഒരു മനുഷ്യന്‍ ഇങ്ങേരെ കാണു. നന്മ എവിടൊക്കെ വാരി വിതറാന്‍ ഒക്കുവോ ആ ചാന്‍സ് ഒന്നും നന്മേട്ടന്‍ വിടില്ല. ഈ സെയിം ഡയലോഗ് ഞാന്‍ അങ്ങേരുടെ പേജില്‍ പറഞ്ഞപ്പോ എന്നെ ബ്ലോക്കും ചെയ്തു എന്നായിരുന്നു ഒരാളുടെ കമന്റ്. അതേസമയം ജയസൂര്യയെ അനുകൂലിച്ചും ആളുകളെത്തുന്നുണ്ട്. നല്ല കാര്യങ്ങള്‍ പറയുകയും ചെയ്യുന്ന നടനാണ് ജയസൂര്യ. അദ്ദേഹത്തിനെതിരായ വിമര്‍ശനങ്ങള്‍ അനാവശ്യമാണെന്നാണ് ചിലര്‍ പറയുന്നത്. ജയസൂര്യയ്‌ക്കെതിരെ വളരെ മോശം ആക്രമണമാണ് നടക്കുന്നതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഉടല്‍’ എന്ന സിനിമ സംവിധാനം ചെയ്ത് ശ്രദ്ധ നേടിയ സംവിധായകനാണ് രതിഷ് രഘുനന്ദന്‍. രതീഷിന്റെ രണ്ടാമത്തെ ചിത്രമായ ‘തങ്കമണി’യില്‍ ദിലീപ് ആയിരുന്നു നായകനായി അഭിനയിച്ചത്. ആദ്യ സിനിമയായ ഉടല്‍ തിയേറ്ററിലും പിന്നീട് ഒ.ടി.ടിയില്‍ എത്തിയപ്പോഴും ശ്രദ്ധ നേടിയിരുന്നു. അതേസമയം തന്റെ കരിയറിലെ ബിഗ് ബജറ്റ് സിനിമയുടെ ഒരുക്കത്തിലാണ് ജയസൂര്യ. കത്തനാര്‍ ആണ് ജയസൂര്യയുടെ പുതിയ സിനിമ. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ജയസൂര്യ ഈ സിനിമയ്ക്കായി മറ്റ് സിനിമകളെല്ലാം മാറ്റി വച്ചിരിക്കുകയാണ്. കടമറ്റത്ത് കത്തനാറുടെ ജീവിതം പറയുന്ന സിനിമയുടെ സംവിധാനം ചെയ്യുന്നത് റോജിന്‍ തോമസ് ആണ്. ആര്‍ രാമാനന്ദാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർ നായിക അനുഷ്‌ക ഷെട്ടിയും ചിത്രത്തിലുണ്ട്.