
ആങ്കറിംഗും യൂട്യൂബ് ചാനലുമെല്ലാമായി ലൈം ലൈറ്റിൽ സജീവമാണ് ജീവയും ഭാര്യ അപർണ്ണയും. അപർണയുടെയും ജീവയുടെയും യുട്യൂബ് ചാനലിൻ രണ്ട് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ളത്. കഴിഞ്ഞ ദിവസം ഇരുവരും ഒരു വീഡിയോ പങ്കിട്ട് എത്തിയിരുന്നു.
കൊച്ചി മരടിലെ ഫോറം മാളിൽ ഗ്രോസറി ഷോപ്പിങ്ങിന് പോയപ്പോഴുള്ള മോശം അനുഭവമാണ് ഇരുവരും പുതിയ വീഡിയോയിൽ പങ്കുവെച്ചത്. ഐഫോൺ ഉപയോഗിച്ച് വ്ലോഗ് ചെയ്തപ്പോൾ മാളിലെ സ്റ്റാഫുകൾ തടഞ്ഞുവെന്നും മോശമായി പെരുമാറിയെന്നുമാണ് ഇരുവരും വിഡിയോയിൽ പറഞ്ഞത്.
അതേക്കുറിച്ച് ജീവയുടെയും അപർണയുടെയും വാക്കുകൾ ഇങ്ങനെയായിരുന്നു… നമ്മുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് വീഡിയോയോ ഫോട്ടോയോ എടുക്കാൻ പാടില്ലെന്ന് മാളുകളിലൊന്നും എഴുതിവെച്ച് ഞങ്ങൾ കണ്ടിട്ടില്ല. ഡിഎസ്എൽആർ ക്യാമറ വെച്ചുള്ള പ്രൊഫഷണൽ ഫോട്ടോഗ്രഫി പാടിലെന്ന് എഴുതി വെച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. ഞങ്ങൾക്ക് രണ്ടുപേർക്കും മരടിലുള്ള ഫോറം മാളിൽ വെച്ച് വളരെ മോശം അനുഭവം ഉണ്ടായി.

മുൻപ് ഞങ്ങൾ പറഞ്ഞിരുന്നു ഫോറം മാളിലെ അന്തരീക്ഷം വളരെ പീസ്ഫുള്ളാണ് ഷോപ്പിങ്ങിനെന്ന്. അത് ഞങ്ങൾ ഇപ്പോൾ തിരിച്ച് എടുക്കുന്നു. ഞങ്ങൾ ഇന്ന് ഫോറം മാളിൽ വെച്ച് ഒരു വ്ലോഗാണ് ഫോണിൽ ഷൂട്ട് ചെയ്തത്. അവിടെ നിന്ന് പച്ചക്കറിയും മറ്റും വാങ്ങുന്നതും അതിനിടയിൽ പരസ്പരം തമാശ പറയുന്നതുമെല്ലാമാണ് ഷൂട്ട് ചെയ്തത്.
അല്ലാതെ അവരുടെ സെറ്റപ്പ് തകർക്കുന്ന രീതിയിലോ, ബിസിനസ് തടസപ്പെടുത്തുന്ന രീതിയിലോ, പബ്ലിക്ക് ന്യൂയിസൻസ് ആകുന്ന രീതിയിലോ ഒന്നും തന്നെ ചെയ്തില്ല. മാളിലെ സ്റ്റാഫിലൊരാളായ ഒരു ചേച്ചിയാണ് വീഡിയോ എടുക്കരുതെന്ന് പറഞ്ഞത്. അത് റെസ്പെക്ട് ചെയ്ത് ഉടൻ തന്നെ വീഡിയോ കട്ട് ചെയ്തു. ശേഷം ഞങ്ങളെ കണ്ടിട്ട് രണ്ട് പിള്ളേർ ഒപ്പം നിന്ന് സെൽഫിയെടുക്കാനായി വന്നു. അവർക്കൊപ്പം നിന്ന് ഞാൻ സെൽഫിയെടുക്കാൻ ഒരുങ്ങിയപ്പോഴും സ്റ്റാഫ് വന്ന് തടഞ്ഞു.
അത് കണ്ടപ്പോഴാണ് ശരിക്കും ദേഷ്യം വന്നത്. ഇത് പോലും തടഞ്ഞെങ്കിൽ നമുക്ക് നമ്മുടെ ഒരു സെൽഫി പോലും ഫോറം മാളിൽ വെച്ച് എടുക്കണമെന്ന് കരുതിയാൽ നടക്കില്ലേ..?. പിന്നെ എന്തിനാണ് പബ്ലിക്കാനായി മാൾ തുറന്ന് കൊടുത്തിരിക്കുന്നത് എന്നാണ് ഇരുവരും ചോദിക്കുന്നത്. സെൽഫി എടുക്കാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ ആ പിള്ളേരുടെ മുഖം മാറി. ആ പിള്ളേരോട് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. സാധാരണ ആളുകൾ അവരുടെ ഫോണിൽ എടുക്കുന്ന ഒരു ഫോട്ടോയോ വീഡിയോ കണ്ടായിരിക്കും നിങ്ങളുടെ സ്ഥാപനത്തിലേക്ക് ബിസിനസ് വരുന്നത്.
അതുകൂടി മനസിലാക്കുവെന്നും നിങ്ങളുടെ പെരുമാറ്റം കാരണം ആ സെൽഫിയെടുക്കാൻ വന്ന പിള്ളേർ വരെ പേടിച്ച് പോയി. അപരാധം ചെയ്യാൻ വന്നത് പോലെയായിപ്പോയിയെന്നും അവരുടെ മുഖം കണ്ട് തനിക്കും വിഷമമായി. ഞങ്ങൾ വ്ലോഗ് ചെയ്യുന്നത് വളരെ വിചിത്രമായ എന്തോ കാണുന്നത് പോലെയാണ് അവിടെയുള്ള സ്റ്റാഫ് നോക്കിയതെന്നുമാണ് ജീവയും അപർണയും തങ്ങളുടെ വിഡിയോയിൽ പറഞ്ഞത്.
നിരവധി പേരാണ് ഇക്കാര്യത്തെക്കുറിച്ച് കമന്റുമായി എത്തിയത്. ഒരു വിഭാഗം അപര്ണയെയും ജീവയേയും സപ്പോർട്ട് ചെയ്യുമ്പോൾ മറ്റൊരു വിഭാഗം രണ്ടുപേരും വീഡിയോ എടുത്തതിനെ വിമര്ശിക്കുന്നുമുണ്ട്. വ്ലോഗ് എടുക്കുന്നത് കൊമേർഷ്യൽ പർപ്പസിന് വേണ്ടിയല്ലേ. വരുമാനം ലഭിക്കുന്ന വീഡിയോ അല്ലെ മാളിൽ എടുക്കാൻ ശ്രമിച്ചത്. അപ്പോൾ മാൾ മാനേജ്‌മെന്റ് അതിനെ തടഞ്ഞു എങ്കിൽ അതിൽ തെട്ടുള്ളതായി കാണുന്നില്ല.
വാണിജ്യപരമായ ആവശ്യങ്ങൾക്ക് വീഡിയോ എടുക്കുന്നത് അനുവാദം ചോദിച്ചിട്ട് ചെയ്യുന്നതാണ് ഉത്തമം. പരാതി നിലനിൽക്കുന്നത് ആണെന്ന് കരുതാനാകില്ല, വീഡിയോ നിരോധിച്ച സ്ഥലത്ത് അവരുടെ പെർമിഷൻ ഇല്ലാതെ വീഡിയോ എടുക്കാൻ പാടില്ല അതിപ്പോ ആരാണേലും അവർക്ക് അവരുടെ സെക്ച്യുരിറ്റി ഇഷ്യു കാണും. ചുമ്മാ വീഡിയോ ഇടുന്നത് അല്ലല്ലോ ജനങ്ങൾ കണ്ടിട്ട് വരുമാനം വരുന്നുണ്ടല്ലോ എന്നൊക്കെയാണ് കമന്റ് വരുന്നത്. നിങ്ങൾക്ക് കാശ് ഉണ്ടാക്കാൻ അല്ലെ അവിടെ എത്തുന്ന മറ്റു കസ്റ്റമർക്ക് അവരുടെ പ്രൈവസി നോക്കേണ്ടത് മാളിന്റെ ഉത്തരവാദിത്വം ആണ് എന്നാണ് ഒരാൾ കുറിച്ചത്. അപര്ണയെയും ജീവയേയും വിമര്ശിച്ചും കുറ്റപ്പെടുത്തികൊണ്ടും തന്നെയാണ് ഏറെയും കമന്റുകൾ വരുന്നത്.











