സിനിമയിൽ തുടക്കം കുറിച്ചതുമുതൽ സിനിമയെ തേടിപോകേണ്ട ആവശ്യം വന്നിട്ടില്ല, എന്നാൽ ഇന്നങ്ങനെയല്ല, മമ്മൂക്ക പറഞ്ഞത് ഇപ്പോളും മനസിലുണ്ട്; ജോമോൾ

ഒരു സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നടിമാരിൽ ഒരാളാണ് ജോ മോൾ, 1998ല്‍ പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രം ‘എന്ന് സ്വന്തം ജാനകിക്കുട്ടി’ക്ക്, താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. ഇപ്പോൾ നടി പറയുകയാണ്, സിനിമയില്‍ തുടക്കം കുറിച്ചതുമുതല്‍ അവസരങ്ങളെല്ലാം തനിക്ക് ഇങ്ങോട്ടേക്കാണ് വന്നതെന്നും, സിനിമ തേടിപ്പോകേണ്ട ആവശ്യം വന്നിട്ടില്ലെന്നും, എന്നാൽ ഇപ്പോൾ ചാൻസ് ചോദിക്കുന്നത് താൻ ശീലമാക്കിയെന്നും പറയുകയാണ് താരം, ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിലാണ് നടി ഈ കാര്യം വെളിപ്പെടുത്തുന്നത്.

സിനിമയില്‍ തുടക്കം കുറിച്ചതുമുതല്‍ എനിക്ക് എല്ലാം ഇങ്ങോട്ടാണ് വന്നത്. സിനിമ തേടിപ്പോകേണ്ട ആവശ്യം വന്നിട്ടില്ല. തുടരെത്തുടരെ സിനിമകൾ വന്നു. ചാൻസ് ചോദിക്കേണ്ട ആവശ്യം വന്നില്ല. പക്ഷേ, ഇന്ന് കാലം മാറി. പരിചയമുള്ള നിർമാതാക്കളോടും അഭിനേതാക്കളോടും നല്ല കഥാപാത്രങ്ങൾ ഉണ്ടെങ്കിൽ പറയാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരിക്കലും ചാൻസ് ചോദിക്കൽ എന്റെ ശീലമല്ല, പക്ഷേ, ഇപ്പോൾ ഞാൻ അതെന്റെ ശീലമാക്കി.

അതുപോലെ നടി പറയുന്നു, ഒരിക്കൽ മമ്മൂക്ക തന്നോട് പറഞ്ഞു, സിനിമക്ക് നമ്മളെ ആവശ്യമില്ല, നമുക്കാണ് സിനിമയെ ആവശ്യം,’ അതെപ്പോഴും നമ്മുടെ മനസിൽ വേണം എന്നത്, അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഇപ്പോളും എന്റെ മനസിലുണ്ട് ജോമോൾ പറഞ്ഞു. അത്പോലെ പണ്ട് ചെയ്യാത്ത ചിലതൊക്കെ ഇന്ന് ചെയ്യാൻ മടി കാണും. പക്ഷേ, അത് മാറ്റിയാലേ ശരിയാകൂ എന്നും നടി കൂട്ടിച്ചേർത്തു. അതേസമയം ബാലതാരമായാണ് ജോമോൾ സിനിമയിലേക്ക് എത്തിയത്.