
താൻ സംവിധാനം ചെയ്യാറുള്ള മിക്ക സിനിമകളിലും നടൻ വിജയരഘവൻ അഭിനയിച്ചിട്ടുണ്ട്,എന്നാൽ താൻ സംവിധാനം ചെയ്യ്ത ‘ഇൻസ്‌പെക്ടർ ഗരുഡ്’ എന്ന ചിത്രത്തിൽ ചെട്ടിയാർ എന്ന വേഷം അഭിനയിച്ചത് വിജയ രാഘവൻ ആയിരുന്നു, എന്നാൽ ആ സിനിമയിൽ അദ്ദേഹം എന്നോട് ഒരു ചതി കാണിച്ചു, സംഭവത്ത് കുറിച്ച് ജോണി ആന്റണി പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്. വിജയ് രാഘവനെ താൻ കുട്ടേട്ടൻ എന്നാണ് വിളിച്ചിരുന്നത് ജോണി ആന്റണി പറയുന്നു.

സി.ഐ.ഡി മൂസ മുതലുള്ള എന്റെ എല്ലാ സിനിമകളിലും ചെറുതും വലുതുമായ വേഷങ്ങളില്‍ കുട്ടേട്ടന്‍ അഭിനയിച്ചിട്ടുണ്ട്. ചെറിയ വേഷങ്ങള്‍ ആണെങ്കില്‍ പോലും ഞാന്‍ അതില്‍ കുട്ടേട്ടനെ വിളിച്ച് അഭിനയിപ്പിക്കും, അങ്ങനെ ഞാന്‍ ഇന്‍സ്‌പെക്ടര്‍ ഗരുഡ് എന്ന് പറയുന്ന ഒരു സിനിമ ചെയ്യുന്ന സമയത്ത് അതില്‍ കുട്ടേട്ടന് ഒരു വേഷം ഉണ്ടായിരുന്നു. അപ്പിയറന്‍സൊക്കെ ശ്രദ്ധിച്ച് വളരെ കാര്യമായിട്ടായിരുന്നു അദ്ദേഹം ആ സിനിമയില്‍ അഭിനയിച്ചത്.

സിനിമയില്‍ ചെട്ടിയാര്‍ എന്ന് പറയുന്ന ഒരു ക്യാരക്ടറായിട്ടാണ് അദ്ദേഹം എത്തിയത്. അപ്പിയറന്‍സൊക്കെ ശ്രദ്ധിച്ച് വളരെ കാര്യമായിട്ടായിരുന്നു അദ്ദേഹം ആ സിനിമയില്‍ അഭിനയിച്ചത്. തിവിലും കൂടുതല്‍ ഒരു ഇന്‍വോള്‍മെന്റ്. അപ്പോഴേ ഒരു കള്ളത്തരം എനിക്ക് തോന്നിയിരുന്നു.ഈ സിനിമയിലെ ചെട്ടിയാർക്ക് ഒരു സൈഡ് കോടിയിട്ടുള്ള ആളാണ്.ചിത്രത്തിലെ മെയിന്‍ വില്ലന്‍ കുട്ടേട്ടനാണ്. അങ്ങനെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാറായി.
ഒരു ഫൈറ്റിന്റെ സിറ്റുവേഷന്‍ വരുന്നു. അത് ചെയ്‌തേ പറ്റുള്ളൂ. നായകന്റെ ഈക്വല്‍ വില്ലനായിട്ട് ഓപ്പോസിറ്റ് ചെട്ടിയാര്‍ നിന്ന് അടിക്കണം. പക്ഷെ ഒരു ഭാഗം മൊത്തം കോടിപ്പോയ ആള്‍ എങ്ങനെ ഫൈറ്റ് ചെയ്യാനാണ്. നല്ല ഉഗ്രന്‍ ഫൈറ്റ് സീന്‍ എടുക്കാമെന്ന് പറഞ്ഞ് ഫൈറ്റ് മാസ്റ്റര്‍ എല്ലാം. എന്ത് ചെയ്യുമെന്ന് ആലോചിച്ച് നിന്നപ്പോള്‍ കുട്ടേട്ടന് വന്നിട്ട് എന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു, ഇപ്പോള്‍ മനസിലായോ ഞാന്‍ എന്താ കൈ ഇങ്ങനെ വെച്ചതെന്ന്, ഫൈറ്റ് ചെയ്യാതിരിക്കാനുള്ള തന്റെ നമ്പര്‍ ആയിരുന്നു എന്ന്, അപ്പോളാണ് കുട്ടേട്ടന്റെ ചതിവ് എനിക്ക് മനസിലായത് ജോണി ആന്റണി പറയുന്നു.












