മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ജോജു ജോർജിന്റെ ‘പണി’,ഒരേ സമയം 4 ഭാഷകളിലും ഓ ടി ടി യിൽ ഒന്നാമത്

ഒടിടി പ്ലേയുടെ ടോപ് ടെൻ ട്രെൻഡിങ്-ൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളിലും ഒന്നാം സ്ഥാനത്തെത്തി പണി സിനിമ

ജോജു ജോർജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘പണി’ എന്ന സിനിമ ഒടിടി പ്ലേയുടെ ടോപ് ടെൻ ട്രെൻഡിങ്-ൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളിലും ഒന്നാം സ്ഥാനത്തെത്തി, മലയാള സിനിമയിൽ നടൻ ജോജു ജോർജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച സിനിമയാണ് പണി. ഒരേസമയം നാലു ഭാഷകളിലും തരംഗമായി മാറിയിരിക്കുകയാണ് ഇപ്പോൾ ഈ ചിത്രം. ആദ്യമായാണ് ഒരു മലയാളി നായകൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും ഈ നേട്ടം കൈവരിക്കുന്നത്.

നടൻ ജോജു തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. വേണു ഐഎസ്സി, ജിന്റോ ജോർജ് എന്നിവരാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചത്. നേരത്തെ അഭിപ്രായ ഭിന്നതകളെ തുടർന്ന് വേണു ചിത്രത്തിൽ നിന്നും പിന്മാറിയത് വലിയ വാർത്തയായിരുന്നു. പണി’ റിലീസിനുശേഷം ചില വിവാദങ്ങളും ഉയർന്നുവന്നിട്ടുണ്ട്. സിനിമയിലെ ചില രംഗങ്ങളെക്കുറിച്ച് വിമർശനങ്ങൾ ഉയർന്നപ്പോൾ, ഒരു സിനിമാ നിരൂപകനെ ജോജു ജോർജ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഉണ്ടായി.

അതേസമയം മലയാള സിനിമയിൽ ജൂനിയർ അർട്ടിസ്റ്റായി കരിയർ തുടങ്ങി പിന്നീട് നിരവധി ചെറിയ വേഷങ്ങളിലൂടെ സിനിമയുടെ ഭാഗമാവുകയും ശേഷം നായകനായി തന്റെ കഴിവ് തെളിയിക്കുകയും ചെയ്ത താരമാണ് ജോജു ജോർജ്. പിന്നീട് നിർമ്മാതാവായും ജോജു മികച്ച സിനിമകളുടെ ഭാഗമായി മാറി.