
വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയതാണ് ജോമോളും വിനീത് കുമാറും . അന്ന് തന്നെ വിനീതിന് പേടിയായിരുന്നു എനന്നായ് ജോമോള്‍ പറയുന്നു. തന്റെ സ്വഭാവം കുട്ടിക്കാലത്ത് കുറച്ച് ടെറര്‍ ആയിരുന്നു. മാത്രമല്ല, സിനിമയില്‍ രണ്ടാളും തമ്മിൽ വിവാഹം ചെയ്യുന്ന ഒരു രംഗമുണ്ട്. മാലയൊക്കെ ഇട്ട് വിവാഹം ചെയ്തതിന് ശേഷം, താൻ ശരിക്കും വിനീതിന്റെ തലയിലാവുമോ, ഭാവിയില്‍ അങ്ങനെ സംഭവിക്കുമോ എന്നൊക്കെ വിനീത് ഭയന്നിരുന്നുവെന്നും ജോമോൾ പറയുന്നു. ഒരു ടെലിവിഷൻ പരിപാടിയിൽ തന്റെ വിശേങ്ങൾ പങ്കുവെക്കവെയാണ് ജോമോൾ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത് . ബാലതാരമായി കരിയർ ആരംഭിച്ച ജോമോൾ നായികയായി ശോഭിച്ച് നിൽക്കുമ്പോഴാണ് വിവാഹിതയായതും അഭിനയം ഉപേക്ഷിച്ചതും. സിനിമയിലേക്കുള്ള അരങ്ങേറ്റം ഒരു വടക്കൻ വീരഗാഥയിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു. ശേഷം ബാലതാരമായി അനഘ, മൈ ഡിയർ മുത്തച്ഛൻ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. പിന്നീട് 1998 മുതൽ നായിക വേഷങ്ങൾ ജോമോളെ തേടിയെത്തി തുടങ്ങി. അങ്ങനെയാണ് സ്നേഹം, പഞ്ചാബി ഹൗസ്, മയിൽപ്പീലിക്കാവ്, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക് തുടങ്ങിയ സിനിമകൾ ചെയ്തത്. പിന്നീട് 2003 വരെയുള്ള കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ നിരവധി ഹിറ്റ് സിനിമകളിൽ ഭാഗമായി.

വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിന്ന ജോമോളുടെ വിശേഷങ്ങൾ സോഷ്യൽമീഡിയ വരുന്നതിന് മുമ്പ് വരെ വാരികകളിലൂടെയും മറ്റുമാണ് ആരാധകർ അറിഞ്ഞിരുന്നത്. എന്നാൽ സോഷ്യൽമീഡിയ സജീവമായതോടെ ജോമോളും ആക്ടീവായി. തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങളും ജോമോൾ പങ്കിടാൻ തുടങ്ങി. നൃത്തം, യാത്രകൾ, മക്കളുടെ പഠനം എല്ലാമായി ഇത്രയും നാൾ ബിസി ലൈഫായിരുന്നു ജോമോളുടേത്. അതുകൊണ്ട് തന്നെ സിനിമയിലേക്ക് ഒരു മടങ്ങി വരവ് എന്നത് ചിന്തയിലുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ സിനിമയുടെ പിന്നണിയിലും ക്യാമറയ്ക്ക് മുന്നിലുമെല്ലാം ജോമോൾ സജീവമാണ്. സിനിമകൾക്ക് ഇംഗ്ലീഷ് സബ്‌ടൈറ്റിലിംഗ് ജോലി ജോമോൾ ചെയ്യുന്നുണ്ടായിരുന്നു. ഇടവേളയ്ക്കുശേഷം ജോമോൾ അഭിനയരംഗത്തേക്ക് മടങ്ങി എത്തിയത് കെയർഫുൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു. കൂടാതെ അടുത്തിടെ പുറത്തിറങ്ങിയ കാതൽ എന്ന സിനിമയിൽ നടി ജ്യോതികയ്ക്ക് ഡബ്ബ് ചെയ്തതും ജോമോളായിരുന്നു. മാത്രമല്ല അടുത്തിടെ ഉണ്ണി മുകുന്ദൻ-മഹിമ നമ്പ്യാർ സിനിമ ജെയ് ഗണേശിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. ബിഗ് സ്ക്രീനിൽ മാത്രമല്ല മിനിസ്ക്രീനിലും സജീവമാണ് ജോമോൾ. ടെലിവിഷന്‍ ഷോകളില്‍ വിധികര്‍ത്താവായും മെന്ററായും എല്ലാം വരുന്നുണ്ട്. അങ്ങനെയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ മ്യൂസിക്കല്‍ വൈഫ് എന്ന ഷോയിലും ജോമോൾ എത്തിയത്.

ഇ ഷോക്കിടെയാണ് നടനും സംവിധായകനുമായ വിനീത് കുമാറിനെ കുറിച്ച് ജോമോൾ രസകരമായ കഥ പറഞ്ഞത്. ഒരു വടക്കൻ വീരഗാഥ, അനഘ തുടങ്ങിയ സിനിമകളിൽ ഇരുവരും ബാലതാരങ്ങളായി ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ വടക്കന്‍ വീരഗാഥയ്ക്ക് മുന്‍പ് തന്നെ വിനീതും ജോമോളും ഒന്നിച്ച് അനഘ എന്ന സിനിമ ചെയ്തിരുന്നു. അന്നൊക്കെ താൻ കുറച്ച് ടെററായിരുന്നുവെന്നും അതുകൊണ്ട് തന്നെ വിനീതിന് തന്നെ പേടിയായിരുന്നുവെന്നും ജോമോൾ പറയുന്നു. മാത്രമല്ല സിനിമയില്‍ ഞങ്ങള്‍ വിവാഹം ചെയ്യുന്ന ഒരു രംഗമുണ്ട്. മാലയൊക്കെ ഇട്ട് വിവാഹം ചെയ്തതിന് ശേഷം ഇനി ഇവള്‍ ശരിക്കും എന്റെ തലയിലാവുമോ ഭാവിയില്‍ അങ്ങനെ സംഭവിക്കുമോ എന്നൊക്കെ വിനീത് ഭയന്നിരുന്നു എന്നാണ് ജോമോൾ പറഞ്ഞത്. വിനീതും ജോമോൾക്കൊപ്പമുള്ള പഴയകാല ഓർമകൾ പങ്കിട്ടിട്ടുണ്ട്. അനഘ സിനിമയുടെ സെറ്റില്‍ വെച്ച് തന്നെ തനിക്ക് ജോമോളോട് ഇത്തിരി കുശുമ്പും അസൂയയുമൊക്കെ ഉണ്ടായിരുന്നുവെന്നാണ് വിനീത് പറയുന്നത്.

അനഘയുടെ ഷൂട്ടിങ് സമയത്ത് ഓരോ സീന്‍ കഴിഞ്ഞാലും അടുത്ത സീന്‍ ചെയ്യണമെങ്കിലും ചോക്ലേറ്റ് വേണമെന്ന് പറഞ്ഞ് വാശി പിടിക്കുന്ന കൂട്ടിയായിരുന്നു ജോമോൾ. അതുപോലെ തന്നെ സീന്‍ കഴിഞ്ഞാല്‍ ജോമോള്‍ക്ക് ചോക്ലേറ്റ് കിട്ടും. അന്നൊക്കെ സിംപതിയുടെ പുറത്ത് ചെറിയ കഷ്ണം തനിക്ക് കിട്ടിയാലായി എന്നാണ് വിനീത് ഓർമകൾ പങ്കുവെച്ചുകൊണ്ട് പറഞ്ഞത് . ബാലതാരമായി ശോഭിച്ചതിനുശേഷമാണ് നായകനായി വിനീത് മലയാളത്തിൽ സിനിമകൾ ചെയ്ത് തുടങ്ങിയത്. ഇപ്പോൾ അഭിനേതാവ് എന്നതിനുപരി സംവിധായകൻ എന്ന രീതിയിൽ ശോഭിക്കാനാണ് വിനീതിന്റെ ശ്രമം. താരം ഇതുവരെ മൂന്ന് സിനിമകൾ സംവിധാനം ചെയ്തു . ദിലീപിനെ നായകനാക്കി പവി കെയർ ടേക്കാറാണ് അവസാനം വിനീതിന്റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയത്. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല











