ലാലേട്ടന് ഒറ്റയാന്റെ ഷേഡാണ് തരുണിന്റെ മനസിലുണ്ടായിരുന്നത്! ‘തുടരും’ചിത്രത്തിന്റെ സംഗീതം ഒരുക്കിയ അനുഭവങ്ങൾ പങ്കുവെച്ചു ജോക്സ് ബിജോയ്

ചിത്രത്തിന്റെ സംഗീതത്തെക്കുറിച്ച് കൃത്യമായ ധാരണ തരുണ്‍ മൂര്‍ത്തിക്ക്  ഉണ്ടായിരുന്നു  ജേക്‌സ് ബിജോയ് പറയുന്നു

തിയേറ്ററില്‍ മികച്ച വിജയവുമായി മുന്നേറുകയാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹൻലാലിൻറെ ‘തുടരും’, ഫീല്‍ ഗുഡ് ഫാമിലി ചിത്രമെന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം. മൂന്ന് ദിവസം കൊണ്ട് 70 കോടിയോളമാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തില്‍ എല്ലാവരും പ്രശംസിക്കുന്ന ഘടകങ്ങളിലൊന്നാണ് ജേക്‌സ് ബിജോയ്‌യുടെ സംഗീതം, സിനിമയുടെ മൂഡ് ഒരിടത്തും നഷ്ടമാകാതെ കൃത്യമായ മീറ്ററില്‍ ജേക്‌സ് സംഗീതമൊരുക്കിയിട്ടുണ്ട്, ഇപ്പോൾ ത്രത്തിന് സംഗീതം ഒരുക്കിയ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ജേക്‌സ് ബിജോയ്.

ചിത്രത്തിന്റെ സംഗീതത്തെക്കുറിച്ച് കൃത്യമായ ധാരണ തരുണ്‍ മൂര്‍ത്തിക്ക്  ഉണ്ടായിരുന്നു  ജേക്‌സ് ബിജോയ് പറയുന്നു. അതിനനുസരിച്ചിട്ടാണ് ഓരോ സീനിലും മ്യൂസിക് ഡിസൈന്‍ ചെയ്തത്. അതുപോലെ ഓരോ ക്യാരക്ടറിനും ഒരു മെറ്റഫര്‍ തരുണിന്റെ മനസിലുണ്ടായിരുന്നു. അത് എങ്ങനെയാണെന്നുള്ളതിന്റെ ഒരു പി.ഡി.എഫ് ഫയല്‍ തരുണ്‍ എനിക്ക് തന്നു. ലാലേട്ടന് ഒറ്റയാന്റെ ഷേഡാണ് തരുണിന്റെ മനസിലുണ്ടായിരുന്നത്. ജോര്‍ജ് സാര്‍ എന്ന ക്യാരക്ടര്‍ ഒരു പാമ്പിനെപ്പോലെയാണ്. പുള്ളി വരുന്ന സീനൊക്കെ ശ്രദ്ധിച്ചാല്‍ ഒരു റാറ്റ് സ്‌നേക്ക് പോകുന്ന ശബ്ദം കേള്‍ക്കാം,

ആ ക്യാരക്ടറിന് വേണ്ടി വയലിന്‍ വെച്ച് ഒരു പരിപാടി വെച്ചിരുന്നു. അത് മാറ്റിയിട്ട് സര്‍പ്പപ്പാട്ട് വെക്കാന്‍ തരുണ്‍ ആവശ്യപ്പെട്ടു. ബിനു പപ്പുവിന്റെ ക്യാരക്ടര്‍ ഒരു കുറുക്കനെപ്പോലെയാണ്. അതും ആ സിനിമയില്‍ കൊടുത്തത്.ഈ ചിത്രത്തിൽ ഓരോ സീനിലും ഓരോ കഥാപാത്രത്തിന് മ്യൂസിക് എങ്ങനെയായിരിക്കണമെന്ന് തരുണിന് നല്ല പ്ലാനിങ് ഉണ്ടായിരുന്നു ജോക്സ് ബിജോയ് പറഞ്ഞു, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ തുറന്നു പറച്ചിൽ.