എനിക്ക് ഒരു വയസ്സുള്ളപ്പോഴാണ് ഉമ്മ മരിക്കുന്നത്, സഹോദരങ്ങൾ കഴിഞ്ഞത് പല സ്ഥലങ്ങളിലായി

സോഷ്യൽ മീഡിയയിൽ സജീവമായ ജുനൈസ് തമാശ നിറഞ്ഞ വീഡിയോകളിലൂടെയാണ് ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. അതിന് ശേഷമാണ് ജുനൈസ് ബിഗ് ബോസിലെത്തുന്നത്. ബിഗ് ാേബസ് മലയാളം സീസണ്‍ 5 ലെ മത്സരാര്‍ത്ഥിയായിരുന്നു ജുനൈസ് വിപി. തന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് ബിഗ് ബോസില്‍ വച്ച് ജുനൈസ് തുറന്ന് പറഞ്ഞിരുന്നു. ഉമ്മയെ ഉപ്പ കൊലപ്പെടുത്തിയതും തുടര്‍ന്ന് തങ്ങള്‍ അഞ്ച് മക്കള്‍ക്കും പിരിഞ്ഞ് ജീവിക്കേണ്ടി വന്നതിനെക്കുറിച്ചുമൊക്കെ ജുനൈസ് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ജുനൈസ്. ഉപ്പയെ എപ്പോഴെങ്കിലും കാണണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ജുനൈസ് മറുപടി പറയുന്നത്. ഒരിക്കലും ഉപ്പയെ മിസ് ചെയ്യുകയോ കാണണം എന്ന് തോന്നുകയോ ചെയ്തിട്ടില്ലെന്നാണ് ജുനൈസ് പറയുന്നത്. ഉപ്പയെ കാണണമെന്നോ സംസാരിക്കണമെന്നോ തോന്നിയിട്ടില്ല. ഉപ്പയെ മിസ് ചെയ്തിട്ടില്ല, മിസ് ചെയ്യുന്നുമില്ലയെന്നും ഉപ്പ എന്ന കഥാപാത്രം ഞങ്ങളെ സംബന്ധിച്ച് ഇങ്ങനൊക്കെ ചെയ്ത ആളാണ്. ജയിലില്‍ പോയി, പിന്നെ പുറത്ത് വന്നു. ആളിപ്പോള്‍ എവിടെയാണെന്ന് അറിയില്ലയെന്നും ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ലയെന്നും ഉപ്പയെക്കുറിച്ച് അത്തരം ക്യൂരിയോസിറ്റിയൊന്നും ഉണ്ടായിട്ടില്ലയെന്നും ജുനൈസ് പറയുന്നു.

ഉമ്മ ചെറുപ്പത്തില്‍ തന്നെ മരിച്ചു പോയതാണ്. അതിനാല്‍ ചിലരൊക്കെ കമന്റിടും, ഇവനെങ്ങനെയാണ് ഇങ്ങനെയുള്ള വീഡിയോസ് ഇടുന്നതെന്ന്. കാരണം ഞാനത് അനുഭവിച്ചിട്ടില്ലല്ലോയെന്ന്. താന്‍ വളര്‍ന്നത് ഹൈസ്‌കൂള്‍ വരെ അമ്മാവന്റെ വീട്ടിലായിരുന്നുവെന്നും ജുനൈസ് പറയുന്നു. ഉമ്മയുടെ മരണത്തിന് പിന്നാലെ തങ്ങള്‍ അഞ്ച് മക്കളും പിരിഞ്ഞു ജീവിച്ചതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. അഞ്ച് മക്കളില്‍ ഇളയവനാണ് ജുനൈസ്. ഉമ്മ മരിക്കുമ്പോള്‍ ജുനൈസിന് ഒരു വയസായിരുന്നു. ജുനൈസും ഒരു സഹോദരനും വളര്‍ന്നത് അമ്മാവന്റെ വീട്ടിലായിരുന്നു. താന്‍ ഒരു ഘട്ടം വരെ ഉമ്മ എന്ന് വിളിച്ചിരുന്നത് അമ്മായിയെ ആയിരുന്നുവെന്നും ജുനൈസ് പറയുന്നുണ്ട്. ”ഞാന്‍ വളരെ ചെറുതായിരുന്നു. ഞങ്ങള്‍ അഞ്ച് പേരാണ്. ഞാനാണ് ഏറ്റവും ഇളയത്. തന്നേക്കാള്‍ രണ്ട് വയസ് കൂടുതലുള്ള സഹോദരന്‍. പിന്നെ രണ്ട് സഹോദരിമാര്‍. ഒരു സഹോദരിയുടെ വിവാഹം കഴിഞ്ഞിരുന്നുവെന്നും പത്ത്-പന്ത്രണ്ട് വയസുള്ള മൂത്ത സഹോദരനും ഉണ്ടായിരുന്നുവെന്നും ഒരുമിച്ച് താമസിക്കേണ്ട തങ്ങളൊക്കെ വേറെ വേറെയായിരുന്നു കഴിഞ്ഞിരുന്നതെന്നും ജുനൈസ് പറയുന്നു. താനും ഒരു സഹോദരനും അമ്മാവന്റെ കൂടെയായിരുന്നുവെന്നും മൂത്ത സഹോദരന്‍ ഉപ്പയുടെ ഒരു ചേട്ടന്റെ കൂടെയും രണ്ടാമത്തെ പെങ്ങള്‍ ഉപ്പയുടെ മറ്റൊരു ചേട്ടന്റെ കൂടെയുമായിരുന്നുവെന്നും ആകാശ് ദൂത് സെറ്റപ്പായിരുന്നു തങ്ങളുടേതെന്നും ജുനൈസ് പറയുന്നു.

അതേസമയം തന്നെ സംബന്ധിച്ച് മാതാപിതാക്കള്‍ ഇല്ലാത്ത വിഷമമൊന്നും അറിഞ്ഞിട്ടില്ല എന്നാണ് ജുനൈസ് പറയുന്നത്. പക്ഷെ ഈ പ്രായത്തില്‍ അതൊക്കെ മിസ് ചെയ്യുന്നുണ്ട് എന്നും കുട്ടിക്കാലത്ത് മാതാപിതാക്കള്‍ ഇല്ലാത്തതിന്റെ വിഷമം അനുഭവിച്ചിട്ടില്ലയെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട് എന്നും പാരന്റ്സ് മീറ്റിംഗിന് മറ്റു കുട്ടികളുടെ പാരന്റ്സ് വരും, എന്നാൽ തന്റെ പാരന്റസ് വരില്ല എന്നും ജുനൈസ് പറയുന്നുണ്ട്. നാട്ടുകാരും സ്‌കൂളിലുള്ളവരുമെല്ലാം തങ്ങളെ സിമ്പതിയോടെയാണ് നോക്കിയിരുന്നതെന്നും അത് ഇഷ്ടമായിരുന്നില്ലെന്നും അത് തനിക്ക് ട്രോമയായിരുന്നുവെന്നും ജുനൈസ് പറയുന്നു. നാട്ടുകാര്‍ക്കും ടീച്ചേഴ്സിനും ക്ലാസിലെ കുട്ടികള്‍ക്കുമെല്ലാം എല്ലാം അറിയാമായിരുന്നു. ഉപ്പയും ഉമ്മയും ഇല്ലാത്ത കൂട്ടി എന്ന സിമ്പതിയായിരുന്നു തങ്ങളോടെന്നും തനിക്കത് ഒട്ടും ഇഷ്ടമായിരുന്നില്ല. അത് കേള്‍ക്കുമ്പോള്‍ വേദനിക്കുമെന്നും പലരും ഉമ്മ മരിച്ചു, ഉപ്പ ഇങ്ങനെ ചെയ്തതാണ് എന്നൊക്കെ പറയുമെന്നും അതൊക്കെ ഭയങ്കര ട്രോമയായിരുന്നുവെന്നും അങ്ങനെയുള്ള ബുദ്ധിമുട്ടികള്‍ ഒഴിച്ച് അച്ഛനും അമ്മയുമില്ലാത്ത കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളൊന്നും എനിക്ക് ഉണ്ടായിട്ടില്ലെന്നും ജുനൈസ് പറയുന്നു. പിന്നീട് മുതിര്‍ന്ന ഏട്ടന്‍ സാമ്പത്തികമായി സ്റ്റേബിള്‍ ആയതോടെ തങ്ങളെല്ലാം ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയെന്നും ജുനൈസ് പറയുന്നുണ്ട്. അതേമസയം ഇപ്പോൾ സിനിമയിലേക്കും ചുവടുവെക്കുകയാണ് ജുനൈസ്. നടന്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന പണി എന്ന സിനിമയിലൂടെയാണ് ജുനൈസിന്റെ സിനിമാ എന്‍ട്രി. ബിഗ് ബോസിലൂടെ സുഹൃത്തായി മാറിയ സാഗര്‍ സൂര്യയും ജുനൈസിനൊപ്പം ഈ സിനിമയിലുണ്ട്. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ശേഷം ഒരു വര്‍ഷക്കാലം ഈ സിനിമയുടെ പിന്നാലെയായിരുന്നു എന്നാണ് ജുനൈസ് പറയുന്നത്. അതസമയമ് ബിഗ് ബോസി മലയാളം സീസൺ ഫൈവിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ജുനൈസ് വിപി. ടോപ് ഫൈവ് വരെ എത്താനും ജുനൈസിന് സാധിച്ചിരുന്നു.