
വിവാഹത്തിന് പിന്നാലെ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത താരമാണ് നടി ജ്യോതി കൃഷ്ണ. 2011ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ബോംബെ മാര്‍ച്ചിലൂടെയാണ് ജ്യോതി കൃഷ്ണ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. ഭര്‍ത്താവിനും മകനുമൊപ്പം ദുബായില്‍ സെറ്റില്‍ഡായിരുന്ന ജ്യോതി കൃഷ്ണ ഇപ്പോള്‍ മലയാള ചലച്ചിത്ര ലോകത്തേക്കുള്ള തിരിച്ച് വരവിനുള്ള ഒരുക്കത്തിലാണ്. അതോടൊപ്പം തന്നെ നടി ആക്രമിക്കപ്പെട്ട കേസിലെ തന്റെ നിലപാടും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു ഓൺലൈൻ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജ്യോതികൃഷ്ണ. അഭിമുഖത്തിൽ നടൻ ദിലീപിനെക്കുറിച്ചും താരം സംസാരികുനുണ്ട്. ദിലീപേട്ടന്റെ സെറ്റില്‍ നമ്മൾ ചിരിച്ചൊരു വഴിക്കാവുമെന്നും ആദ്യം കാണുന്ന വ്യക്തി ആണെങ്കിലും ഒരുപാട് വർഷത്തെ പരിചയം പോലെയാണ് പെരുമാറുകയെന്നും നാട്ടിലെ ഷൂട്ടിങ് സമയത്ത് പരിചയപ്പെടാന്‍ അധികം സൌകര്യം ഉണ്ടായിരുന്നില്ല. എന്നാൽ വിദേശത്ത് ആയിരുന്നപ്പോള്‍ അതെല്ലാം മാറിയെന്നും ജ്യോതി കൃഷ്ണ പറയുന്നു. താൻ ആദ്യം മുതലേ നദി ആക്രമിക്കപ്പെട്ട കേസിൽ എടുത്ത ഒരു നിലപാടുണ്ട്. ദിലീപിനെ എവിടെയും താൻ തള്ളിപ്പറഞ്ഞിട്ടില്ലയെന്നും സത്യം തെളിയണം എന്നാണ് താൻ പറഞ്ഞിട്ടുള്ളത് എന്നും ജ്യോതി കൃഷ്ണ പറയുന്നു.

ദിലീപേട്ടൻ കുറ്റകൃത്യം ചെയ്തു എന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലയെന്നും അത് ത്നിക്ക് അറിയാത്ത ഒരു കാര്യമാണ് എന്നും ദിലീപേട്ടൻ അത് ചെയ്യില്ല എന്നാണ് തന്റെ മനസ്സ് പറയുന്നത് എന്നും അത് എന്റെ വ്യക്തിപരമായ വിശ്വാസമാണെന്നും ഇപ്പോഴും വിശ്വസിക്കുന്നത് ദിലീപേട്ടൻ തെറ്റ് ചെയ്തിട്ടില്ല എന്നുതന്നെയാണെന്നും അത് തെളിയേണ്ട ഒരു സംഭവമാണെന്നും താരം വ്യക്തമാക്കുന്നു. ഒരു തവണയെങ്കിലും മഞ്ജു ചേച്ചിയുമായി വർക്ക് ചെയ്യുക എന്നുള്ളത് തന്റെ ഒരു സ്വപ്നമായിരുന്നുവെന്നും ആമി എന്ന ചിത്രത്തിലൂടെ അത് സാധിച്ചുവെന്നും മറ്റ് താരങ്ങളോടൊപ്പം വർക്ക് ചെയ്തപ്പോഴൊന്നും എനിക്ക് ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല. എന്നാല്‍ മഞ്ജു വാരിയർ നേരെ മുന്പില് വന്നപ്പോള്‍ തനിക്കാകെ ടെന്ഷനായിയെന്നും ജ്യോതി കൃഷ്ണ പറയുന്നു. ആ സമയത്തൊക്കെ അഭിനയിക്കേണ്ടതൊക്കെ മറന്നു പോയി എന്നും പക്ഷെ മഞ്ജു വാരിയർ വളരെ സിംപിളാണ് എന്നും മഞ്ജു ചേച്ചിക്ക് ഇടക്ക് മെസേജ് അയക്കുകയും പിറന്നാള്‍ ആശംസകള്‍ അറിയിക്കാറുമുണ്ട് എന്നും ജ്യോതി കൃഷ്ണ പറയുന്നു. നയപരമായി നില്‍ക്കുന്നവർക്കാണ് സിനിമയില്‍ കൂടുതല്‍ അവസരം കിട്ടുന്നതെന്നാണ് തനിക്ക് തോന്നുന്നത്. എന്നാല്‍ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ വളരെ ബോള്‍ഡാണ് എന്നും തങ്ങളുടെ കഴിവില്‍ അവർക്ക് വലിയ വിശ്വാസമാണ് എന്നും കിട്ടാനുള്ളത് തങ്ങള്‍ക്ക് കിട്ടുക തന്നെ ചെയ്യും എന്നതാണ് അവരുടെ വിശ്വാസമെന്നും അവർ തങ്ങളുടെ അഭിപ്രായം പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ എന്ത് പറയുന്നുവെന്നൊന്നും അവർ നോക്കാറില്ലയെന്നും ജ്യോതി കൃഷ്ണ പറയുന്നുണ്ട്. തന്റെ അഭിപ്രായങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തുറന്ന് പറഞ്ഞിട്ടുള്ള വ്യക്തിയാണ് താന്‍.

അതുകൊണ്ടൊക്കെ തന്നെയാണ് സിനിമയില്ലാതെ ഒരുപാട് നാള് വീട്ടില്‍ ഇരിക്കേണ്ടി വന്നതെന്നും എല്ലാ മേഖലയിലുമുള്ള ഒരു കാര്യമാണ് ഇത്. പ്രായം കൂടുന്തോറുമാണ് ഓരോ കാര്യങ്ങളും പഠിച്ച് പഠിച്ച് വരുന്നതെന്നും പറഞ്ഞത് പലതും വേണ്ടായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും താരം കൂട്ടിച്ചേർക്കുന്നു. അതേസമയം ജീത്തു ജോസഫ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ ‘ലൈഫ് ഓഫ് ജോസുട്ടി’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ജ്യോതി കൃഷ്ണ. മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി 2018-ൽ പുറത്തിറങ്ങിയ കമൽ ചിത്രം ‘ആമി’ ആയിരുന്നു ജ്യോതി കൃഷ്ണ അവസാനമായി വേഷമിട്ട സിനിമ. ലാസ്റ്റ് ബെഞ്ച്, ഗോഡ് ഫോര്‍ സെയില്‍, ലിസമ്മയുടെ വീട്, ഞാന്‍, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു.











