എന്നെ ഞാൻ തന്നെ സന്തോഷവതിയായി വെച്ചിരിക്കുന്നു! ജ്യോതിക, സുര്യയുമായി വേർപിരിയുന്നോ? നടിയുടെ കമന്റിൽ എന്തോ പന്തികേട് മണക്കുന്നു എന്ന് ആരാധകർ

പൊതുവെ ഭർത്താവിനെ പ്രശംസിക്കാനും അഭിനന്ദിക്കാനും കിട്ടുന്ന അവസരങ്ങൾ പാഴാക്കാത്ത ജ്യോതിക ഇപ്പോൾ എന്താണ് ഇങ്ങനൊരു മറുപടി

ഒരു സമയത്ത് തെന്നിന്ത്യ ഭരിച്ച താര സുന്ദരി ആയിരുന്നു നടി ജ്യോതിക,ഭർത്താവ് സൂര്യയും, മക്കളുമായി ജീവിക്കുന്ന നടിയുടെ പുതിയ ലുക്കാണ് ആരാധകരെ അതിശയപ്പെടുത്തുന്നത്, മക്കൾ വലുതായശേഷം പഴയ ഫിറ്റ്നസ് തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലായിരുന്ന ജ്യോതിക, തന്റെ ശ്രമത്തിന്റെ ഫലം കണ്ടുവെന്നാണ് ഇപ്പോൾ താരം പങ്കുവെച്ച പുതിയ സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്നും വ്യക്തമാകുന്നത്. ശരീര ഭാരം കുറച്ച് ബോളിവു‍ഡ് നായികമാരെയും യുവ നടിമാരെയും മറികടക്കുന്ന രീതിയിൽ സൂപ്പർ സ്റ്റൈലിഷായാണ് ജ്യോതിക പുതിയ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വെള്ള നിറമുള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ച് വളരെ സിംപിളായൊരു ലുക്കിലാണ് ജ്യോതിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിംപിള്‍ മേക്കപ്പും മുടി അഴിച്ചിട്ടിരിക്കുന്നതുമാണ് മറ്റ് പ്രത്യേകതകള്‍. ലുക്ക് ഹോട്ട്, ഫീല്‍ കൂള്‍ എന്നാണ് ചിത്രത്തിന് നടി നല്‍കിയ ക്യാപ്ഷന്‍. നടിയുടെ ഈ ലുക്കിൽ പ്രശംസിച്ചു കൊണ്ട് നിരവധി ആരാധകരാണ് രംഗത്ത് എത്തിയിരിക്കുന്നത്. അതിൽ ഒരു ആരാധകൻ ജ്യോതിക തന്നെ മുമ്പൊരു പുരസ്കാര ചടങ്ങിൽ പറഞ്ഞ വാക്കുകൾ കമന്റായി കുറിച്ചിരുന്നു. തന്റെ സൗന്ദര്യത്തിന്റെ രഹസ്യം ഭർത്താവ് തന്നെ നന്നായി സംരക്ഷിക്കുന്നതുകൊണ്ടാണെന്നായിരുന്നു അന്ന് ജ്യോതിക പറഞ്ഞത്.

എന്നാൽ ആരാധകന്റെ  ഈ കമന്റ് ശ്രദ്ധയിൽപ്പെട്ട ജ്യോതിക ഇതിന് മറപടി നൽകിയതോടെ കമന്റ് സെക്ഷനിൽ പുതിയൊരു ചർച്ചയ്ക്കും തുടക്കമായി. ഇപ്പോൾ ഞാനും എന്നെത്തന്നെ സന്തോഷവതിയാക്കുന്നു എന്നായിരുന്നു ജ്യോതികയുടെ മറുപടി. പൊതുവെ ഭർത്താവിനെ പ്രശംസിക്കാനും അഭിനന്ദിക്കാനും കിട്ടുന്ന അവസരങ്ങൾ പാഴാക്കാത്ത ജ്യോതിക ഇപ്പോൾ സെൽഫ് ലവ്വിനെ കുറിച്ച് പറയാതെ പറഞ്ഞതുപോലെയാണന്നാണ് ആരാധകർ പറയുന്നത്, വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ‌ ഉള്ളവരും ഭർത്താവിൽ നിന്നും വേർപിരിയാൻ തയ്യാറെടുക്കുന്ന താരങ്ങളുമാണ് ഇത്തരം കമന്റുകളും ക്യാപ്ഷനുകളും നൽകാറുള്ളതെന്നും അതുകൊണ്ട് തന്നെ നടിയുടെ മറുപടിയിൽ പന്തികേട് മണക്കുന്നുണ്ടെന്നുമെല്ലാം ആരാധകർ കമന്റുകളിലൂടെ വ്യക്തമാകുന്നത്. അതുപോലെ മറ്റൊരു ആരാധകൻ പറയുന്നത്, സൂര്യയുമായി പ്രശ്നങ്ങളുണ്ടോ?. എന്തുകൊണ്ടാണ് ഈ പ്രതികരണം? വേർപിരിയുന്നുവെന്ന് മാത്രം പറയരുത്. നിങ്ങൾ ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ദമ്പതികളാണ് എന്നാണ്. ജ്യോതികയുടെ കമന്റാണ് ആരാധകർ ഇപ്പോൾ ചർച്ചയാക്കിയിരിക്കുന്നത്.