
ശബ്ദം നഷ്ടപ്പെട്ട അപകടം മുതല്‍ സഹോദരങ്ങളുടെ മരണം വരെ ജീവിതത്തില്‍ വലിയ ദുരന്തങ്ങളും വിയോഗങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് നടി കലാരഞ്ജിനിയ്ക്ക്. എല്ലാത്തിനേയും അതിജീവിച്ചു കൊണ്ട് മുന്നോട്ട് പോവുകയാണ് കലാരഞ്ജിനി. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വിഷമഘട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കലാരഞ്ജിനി. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കലാരഞ്ജിനി മനസ് തുറന്നത്.
വീട്ടിൽ സംഭവിച്ച മരണങ്ങളെക്കുറിച്ചും കലാരഞ്ജിനി സംസാരിക്കുന്നു. ആദ്യം തന്റെ അച്ഛന്‍, അനിയന്‍, ചിറ്റപ്പന്‍, കല്പന അവരുടെയെല്ലാം വേർപാട് നഷ്ടങ്ങള്‍ തന്നെയാണ് എന്നാണ് കലാരഞ്ജിനി പറയുന്നു. കല്പനയുടെ മരണം എല്ലാവരുടേയും വലിയ നഷ്ടമാണ് എന്നും അവളുടെ കഴിവിന് അനുസരിച്ചുള്ള അംഗീകാരങ്ങള്‍ കിട്ടിയിട്ടില്ലെങ്കിലും അവള്‍ക്ക് പകരം വെക്കാന്‍ വേറാരുമില്ലയെന്നും ആ നഷ്ടങ്ങള്‍ നമുക്കൊരിക്കലും മറക്കാന്‍ പറ്റില്ലയെന്നും അപ്പോഴൊക്കെ സഹപ്രവര്‍ത്തകര്‍ ഞങ്ങളെ ചേര്‍ത്തു പിടിച്ചിരുന്നുവെന്നും കലാരഞ്ജിനി കൂട്ടിച്ചേർത്തു . അതൊരു ആശ്വാസമായിരുന്നുവെന്നും കലാരഞ്ജിനി പറയുന്നു.

കൊച്ചിരാജാവില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ തങ്ങളുടെ ചിറ്റപ്പന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. അതുകേട്ടയുടനെ ദിലീപും മുരളിച്ചേട്ടനും സഹകരിച്ച് താന്‍ അഭിനയിക്കാനുള്ള സീനുകളെല്ലം വേഗം എടുത്തു തീര്‍ത്തുവെന്നും പോവാനിറങ്ങുമ്പോള്‍ തന്നെ തന്റെ പ്രതിഫലം മുഴുവനായി ദിലീപ് വാങ്ങിത്തന്നുവെന്നും ചേച്ചി വേറൊന്നും ഇപ്പോള്‍ നോക്കണ്ട. ആദ്യം ആശുപത്രിയിലെ കാര്യം നോക്കൂ എന്ന് തന്നോട് പറഞ്ഞുവെന്നും കലാരഞ്ജിനി പറയുന്നു.
മാത്രമല്ല , ലാലേട്ടന്റെ അമ്മയുടെ ആ ആശ്വാസ വാക്കുകളും കലാരഞ്ജിനി മറന്നിട്ടില്ല . മാത്രമല്ല അനിയന്‍ പ്രിന്‍സ് മരിച്ചപ്പോള്‍ തന്റെ വീട്ടിലും മരണം നടന്നതല്ലേ എന്നിട്ടും ഞാന്‍ പിടിച്ചു നിന്നു. ഇതൊക്കെ മറക്കാനുള്ള ധൈര്യം ദൈവം തരുമെന്നാണ് ലാലേട്ടന്റെ അമ്മ പറഞ്ഞതെന്ന് കലാരഞ്ജിനി പറയുന്നത്.
ഓരോ ദുരന്തത്തിലും ശ്രീകുമാരന്‍ തമ്പി സാറിന്റെ കുടുംബവും കൂടെ തന്നെയുണ്ടായിരുന്നുവെന്നും കലാരഞ്ജിനി പറയുന്നു. അതേസമയം ഒരു സിനിമാ സെറ്റില്‍ വച്ചുണ്ടായ അപകടത്തിലാണ് കലാരഞ്ജിനിയ്ക്ക് ശബ്ദം നഷ്ടമാകുന്നത്. ചോര ഉണ്ടാക്കാന്‍ തയ്യാറാക്കിയ മിശ്രിതത്തില്‍ കളറിനൊപ്പം വെളിച്ചെണ്ണ ചേര്‍ക്കേണ്ടതിന് പകരം ആസിഡ് ചേര്‍ക്കുകയായിരുന്നു. മേക്കപ്പ് മാന് സംഭവിച്ച ഈ അപകടം മൂലമാണ് കലാരഞ്ജിനിയുടെ ശബ്ദം നഷ്ടമാകുന്നത്. ഏറെനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് ശബ്ദം തിരികെ കിട്ടുന്നത്. അതിനാല്‍ ഏറെ കാലം കലാരഞ്ജിനിയ്ക്ക് ശബ്ദം നല്‍കിയത് അമ്പിളിയായിരുന്നു.
സാധാരണ ചുവന്ന കളറും വെളിച്ചെണ്ണയുമാണ് യോജിപ്പിക്കുന്നത്. അദ്ദേഹം മറന്നതാണോ അബദ്ധം പറ്റിയതാണോ എന്നറിയില്ല. വെളിച്ചെണ്ണയ്ക്ക് പകരം അസറ്റോണ്‍ യോജിപ്പിച്ചാണ് ചോരയുടെ മിശ്രിതം അന്ന് തന്നത് . അതോടെ ശബ്ദം പൂര്‍ണമായും പോയതു പോലെയായി. ഹോമിയോ മരുന്നൊക്കെ കഴിച്ചാണ് കുറച്ച് ശരിയായത്. അപ്പോഴും ശബ്ദത്തിന്റെ കാര്യത്തിലുള്ള എന്റെ അപകര്‍ഷം മാറിയില്ല. അതുകൊണ്ട് എന്റെ കഥാപാത്രത്തിന് വേണ്ടി അമ്പിളി ഡബ്ബ് ചെയ്യുകയായിരുന്നുവെന്നും കലാരഞ്ജിനി പറയുന്നു.
വർഷങ്ങള്‍ക്ക് ശേഷം ‘ഹൌ ഓള്‍ഡ് ആർ യു’ എന്ന മഞ്ജു വാര്യർ ചിത്രത്തിലാണ് കലാരഞ്ജിനി സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യുന്നത്. സത്യത്തില്‍ അതുവരെ പലർക്കും കലാരഞ്ജിനിയുടെ ശബ്ദം നഷ്ടമായകാര്യം പോലും അറിയില്ലായിരുന്നു എന്നതാണ് വസ്തുത. ആളുകള്‍ വിചാരിക്കുന്നത് പോലെ ഒരുപാട് സ്‌ട്രെയിന്‍ എടുത്തല്ല താന്‍ സംസാരിക്കുന്നത് എന്നും ഇത് തന്റെ സ്വാഭാവിക ശബ്ദമാണ് എന്നും കലാരഞ്ജിനി മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അതേസമയം മലയാളികള്‍ക്ക് സുപരിചിതയാണ് നടി കലാരഞ്ജിനി. നടിമാരായ ഉര്‍വ്വശിയുടേയും കല്‍പ്പനയുടേയും സഹോദരിയാണ് കലാരഞ്ജിനി. സഹോദരിമാരുടെ പാതയിലൂടെ സിനിമയിലെത്തിയ കലാരഞ്ജിനി കോമഡിയിലും സീരിസ് വേഷങ്ങളിലും ഒരു പോലെ തിളങ്ങിയ നടിയാണ്. ഓര്‍ത്തിരിക്കാവുന്ന നിരവധി ഹിറ്റുകള്‍ കലാരഞ്ജിനി സമ്മാനിച്ചിട്ടുണ്ട്. അതിലൊന്ന് ‘ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം’ എന്ന ചിത്രത്തിൽ കെ പി എ സി ലളിതക്കും ബിന്ദു പണിക്കർക്കുമൊപ്പം തകർത്തഭിനയിച്ച കലാരഞ്ജിനിയെ ആരും മറക്കില്ല .











