കാളിദാസ് ജയറാമിനെ ഹോട്ടല്‍ റൂമില്‍ തടഞ്ഞുവെച്ചു !! കാരണം തിരഞ്ഞ് ആരാധകര്‍

ബാലതാരമായിട്ട് ആയിരുന്നു കാളിദാസിന്റെ സിനിമാ മേഖലയിലേക്കുള്ള വരവ്. അതും സ്വന്തം അച്ഛന്റെ മകനായി തന്നെ അഭിനയക്കാനുള്ള അപൂര്‍വ്വ ഭാഗ്യവും താരത്തിന് ലഭിച്ചിരുന്നു. പഠനവും ഒക്കെയായി സിനിമാ മേഖലയില്‍ നിന്ന് വിട്ടു നിന്ന് പിന്നീട് ഒരു നായക പരിവേഷത്തോടെ ആണ് കാളിദാസ് ജയറാം വീണ്ടും സിനിമാ രംഗത്ത് സജീവമാകുന്നത്.

മലയാളത്തില്‍ അല്ലാതെ തമിഴ് സിനിമയിലും താരം തന്റെ മികവ് തെളിയിച്ച് കഴിഞ്ഞിരിക്കുകയാണ്. തമിഴിലെ പാവ കഥൈകള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് കാളിദാസ് ഒട്ടേറെ പ്രശംസകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. സിനിമ കണ്ടവര്‍ ഇന്നും നൊമ്പരത്തോടെ ഓര്‍ക്കുന്ന കഥാപാത്രമായിരുന്നു ഈ സിനിമയില്‍ കാളിദാസിന്റെത്. ഇപ്പോള്‍ കാളിദാസിനെ ഒരു ഹോട്ടല്‍ റൂമില്‍ തടഞ്ഞു വെച്ചു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇതിന്റെ സത്യാവസ്ഥയും കാരണവും തേടുകയാണ് ആരാധകരിപ്പോള്‍. മൂന്നാറിലെ ഒരു ഹോട്ടലില്‍ വെച്ചാണ് സംഭവം നടന്നത്. തമിഴ് വെബ് സീരീസിന്റെ ചിത്രീകരണത്തിനായിരുന്നു താരം മൂന്നാറിലെത്തിയത്. ഷൂട്ടിംഗിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി താരം മൂന്നാറിലെ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. ഇതിന്റെ ബില്‍ തുക അടയ്ക്കാഞ്ഞതിനാണ് കാളിദാസിനെ ഹോട്ടലില്‍ തടഞ്ഞു വെച്ചത് എന്നാണ് അറിയുന്നത്.

മുറി വാടകയും റസ്റ്റോറന്റ് ബില്ലും നല്‍കാത്തതിനെ തുടര്‍ന്നാണ് ഹോട്ടലുകാരുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു പ്രവര്‍ത്തി കാളിദാസിന് നേരെ ഉണ്ടായത്.

നിര്‍മാണ കമ്പനി പണം നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ഹോട്ടല്‍ ജീവനക്കാര്‍ താരത്തെ തടഞ്ഞത്. പിന്നീട് പോലീസെത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു.