ദിലീപ് ഉണ്ടെങ്കിൽ സിനിമ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു; വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കാരണം 

‘ആഗതൻ’ എന്ന ദിലീപ് ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ.ചിത്രത്തിലെ നായകനായ ദിലീപ് തുടക്കത്തിൽ ഗൗരവമുള്ള കഥാപാത്രം ആയതിനാൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ചില്ലെന്നും വില്ലൻ വേഷം ചെയ്‌ത തമിഴ് നടൻ സത്യരാജും തുടക്കത്തിൽ മടി കാണിച്ചു. നായകൻ ദിലീപ് ആയതിനാൽ ഛായാഗ്രാഹകൻ വേണു പിന്മാറി. സംവിധയകാൻ കമൽ പറയുന്നു. ദിലീപ് കോമഡി സിനിമകളുടെ നടുവിൽ നിൽക്കുന്ന ഒരു സമയത്താണ് ആഗതൻ വന്നത്. അതുകൊണ്ട് തന്നെ ആദ്യം താരം ഒന്ന് ശങ്കിച്ചത് കമൽ പറയുന്നു.

എന്നാൽ ദിലീപിനെ വച്ച് തനിക്ക് സ്ഥിരം കോമഡി ട്രാക്കിൽ ഉപരി ഇത്തരമൊരു ചിത്രം ചെയ്യാനാണ് താൽപര്യമെന്ന് കമൽ പറയുന്നു. ദിലീപ് അന്ന് കോമഡി സിനിമകളുടെ ചാകരയുടെ നടുവിലായിരുന്നു. നിന്നെ വച്ച് അങ്ങെനയൊരു സിനിമ ചെയ്യാനല്ല മനസിലുള്ളതെന്ന് താൻ പറഞ്ഞു.കുറച്ച് സീരിയസ് ആയിട്ടുള്ള വിഷയം ദിലീപിന്റെതായ ഹ്യൂമർ രീതികൾ ഒക്കെ ചേർത്ത് ചെയ്യാമെന്ന് താൻ പറഞ്ഞുവെന്നും സീരിയസ് വേഷങ്ങൾ ചെയ്‌താൽ ശരിയാവുമോ എന്ന് ദിലീപ് ചോദിച്ചു.

എന്നാൽ ദിലീപ് അങ്ങനെയുള്ള വേഷങ്ങളും ചെയ്യണമെന്ന് ഞാൻ ദിലീപിനോട് പറഞ്ഞു ,തമിഴ് നടൻ സത്യരാജും ചിത്രത്തിലെ വേഷത്തിനോട് ആദ്യം സംശയം പ്രകടിപ്പിച്ചു. സിനിമ എഴുതിയപ്പോൾ തന്നെ ആദ്യം മനസിൽ ഉണ്ടായിരുന്ന കഥാപാത്രം സത്യരാജിന്റേത് ആയിരുന്നു. പുള്ളി അന്ന് തിരക്കേറിയ നടനാണ്. അങ്ങനെയാണ് നേരിട്ട് കാണാനായി ഞങ്ങൾ ചെന്നൈയിലേക്ക് പുറപ്പെട്ടത്. കഥ കേട്ട് കഴിഞ്ഞപ്പോൾ ആദ്യം അദ്ദേഹം പറഞ്ഞത് താൻ ആ വേഷം ചെയ്യില്ലെന്നാണ്. കഥ ഇഷ്‌ടപ്പെടാത്തതോ കഥാപാത്രം നെഗറ്റീവ് ഷെയ്‌ഡ്‌ ഉള്ളതോ ആയിരുന്നില്ല കാരണം. ഒരു റിട്ടയേർഡ് മേജർ പോലെ ഉന്നത സൈനിക ഉദ്യോഗസ്ഥൻ വില്ലൻ ആയാൽ ആളുകൾ എങ്ങനെ സ്വീകരിക്കും എന്നതായിരുന്നു.

എന്നാൽ പ്രധാനമന്ത്രിയെ പോലും വില്ലൻമാരായി നമ്മുടെ സിനിമകൾ വരുന്നുണ്ടെന്ന് താൻ അദ്ദേഹത്തോട് പറഞ്ഞു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കാൻ ക്യാമറാമാൻ വേണു കൂട്ടാക്കായില്ല, താൻ നേരിട്ട് വേണുവിനെ വിളിച്ചു, എന്നാൽ നായകൻ ദിലീപ് ആണെങ്കിൽ താൻ ഈ സിനിമ ചെയ്യില്ലെന്നാണ് വേണു പറയുന്നത്. ദിലീപുമായി ചില വ്യക്തിപരമായ പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് വേണു അതിന്റെ കാരണമായി പറഞ്ഞതെന്നും എന്നാൽ കൂടുതൽ ബുദ്ധിമുട്ടുകൾ വേണ്ടെന്ന് കരുതി താൻ പിന്നീട് വേണുവിന് പകരം അജയൻ വിൻസന്റിനെ കൊണ്ട് വരികയായിരുന്നുവെന്നും കമൽ പറയുന്നു.