
ഭാഷയ്ക്ക് വേണ്ടി ജീവന്‍ വരെ കളഞ്ഞവരാണ് തമിഴരെന്നും അക്കാര്യത്തില്‍ കളിക്കരുതെന്നും നടൻ കമല്‍ഹാസന്‍ പറയുന്നു. മക്കള്‍ നീതിമയ്യത്തിന്റെ ചെന്നൈയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തിൽ സംസാരിക്കവെയാണ് നടന്റെ ഈ വാക്കുകൾ. ഭാഷാപരമായ അഭിമാനത്തിന്റെ പ്രാധാന്യം ഊന്നി പറഞ്ഞു കൊണ്ടായിരുന്നു കമൽഹാസന്റെ ഈ പ്രസംഗം. ഭാഷയ്ക്ക് വേണ്ടി ജീവന്‍ വെടിഞ്ഞവരാണ് തമിഴര്‍. അതുവെച്ച് കളിക്കരുത്. കുട്ടികള്‍ക്ക് പോലും എന്ത് ഭാഷയാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് അറിയാം, കമല്‍ഹാസന്‍ പറയുന്നു.

വളരെ വൈകി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയെന്നാണ് എനിക്ക് തോന്നുന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഇറങ്ങിയിരുന്നെങ്കില്‍ എന്റെ പ്രസംഗവും, സ്ഥാനമാനങ്ങളു൦ വേറെയായി മാറിയേനെ.വളരെ വൈകിപ്പോയി, അതുപോലെ ,അടുത്ത പാര്‍ലെമെന്റ് തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കു.
2026-ലെ തമിഴ്‌നാട് സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിനായി ഒരുങ്ങാനും പാര്‍ട്ടിപ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ന് നമ്മള്‍ എട്ട് വയസുള്ള കുട്ടിയാണ്. അടുത്ത പാര്‍ലമെന്റ് ഇലക്ഷനില്‍ നമ്മളുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കണം, കമൽ ഹാസൻ പറയുന്നു. അതേസമയം തമിഴ് ഭാഷയുടെ പ്രാധാന്യം സംബന്ധിച്ച് നടത്തിയ പ്രസംഗങ്ങളിൽ, തമിഴ് ഭാഷയ്ക്കായി ജീവൻ അർപ്പിച്ചവരുടെ മഹത്വത്തെ ആദരിക്കുകയും, അതിനെ അപമാനിക്കാൻ ശ്രമിക്കുന്നവരെ വിമർശിക്കുകയും അദ്ദേഹം മുൻപും ചെയ്യ്തിട്ടുണ്ട്.












