
കഴിഞ്ഞ ദിവസമായിരുന്നു നടന വിസ്മയം മോഹൻലാലിൻറെ 64 മത്ത് ജന്മദിനം ആഘോഷിച്ചിരുന്നത്, പിറന്നാൾ ദിനത്തോടെ അനുബന്ധിച്ചു നടന്റെ കരിയർ തന്നെ മാറ്റിമറിച്ച കിരീടം എന്ന ചിത്രത്തിലെ പാലം ടൂറിസം സ്പോട്ടാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്, ഇന്ത്യൻ സിനിമയിലെ പല താരങ്ങളും നടനെ ജന്മദിനാശംസകൾ നേർന്നെത്തിയിരുന്നു, അതിൽ ഉലകനായകൻ കമൽഹാസൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. 44 വര്‍ഷത്തെ അഭിനയജീവിതത്തിൽ 350 ലധികം സിനിമകളിൽ ലാൽ അഭിനയിച്ചു

നിരവധി ദേശീയ,സംസ്ഥാന അവാർഡുകളും നേടുകയും ചെയ്യ്തു, ഇങ്ങനെ പലതരത്തിലുള്ള ആസ്വാദന നിലവാരമുള്ള പ്രേക്ഷകർക്ക് മുന്നിൽ 400 നടുത്തുള്ള സിനിമകളിൽ അഭിനയിക്കുന്നത് ഒരു ചെറിയ കാര്യമല്ല, 500 സിനിമകളിൽ അഭിനയിച്ച പ്രേം നസീർ സാറിന്റെ റെക്കോർഡ് മോഹൻലാൽ തകർക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നു എന്നും , അദ്ദേഹത്തിന്റെ ജന്മദിനത്തിൽ എന്റെ ആശംസകൾ ആണിത്

മിസ്റ്റർ മോഹൻലാൽ ഇനിയും നിങ്ങൾക്ക് റെക്കോർഡുകൾ തകർക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു എന്നാണ് കമൽ ഹസൻ പറയുന്നത്, തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആണ് നടൻ മോഹൻലാലിന് ഇങ്ങനൊരു പിറന്നാൾ ആശംസകൾ നേർന്നത്, ഉന്നൈ പോൽ ഒരുവൻ എന്ന ചിത്രത്തിലാണ് കമൽ ഹാസനും, മോഹൻലാലും ഒന്നിച്ചു അഭിനയിച്ചിട്ടുള്ളത്, ഇരുവരും ആ ഒരു ചിത്രത്തിൽ മാത്രമാണ് ഒന്നിച്ചു അഭിനയിച്ചിട്ടുള്ളത്.












