
പെണ്മക്കളെ വളർത്തുന്ന കാര്യത്തിൽ ഉലകനായകൻ കമൽഹാസൻ നല്ല മാതൃകയെന്നും രജിനീകാന്തോക്കെ കമലിനെ കണ്ടു പഠിക്കണമെന്നും പറയുകയാണ് സോഷ്യൽ മീഡിയ. കമലിന്റെ രണ്ടാമത്തെ മകളായ അക്ഷര ഹാസന്റെ ഒരു അഭിമുഖത്തിന് പിന്നാലെയാണ് ഇത്തരമൊരു ചർച്ച സോഷ്യൽ മീഡിയയിലിൽ ചൂടുപിടിച്ചത് . ഒരു തമിഴ് മാധ്യമത്തിനാണ് അക്ഷര ഇന്റർവി നൽകിയത്. അക്ഷരയുടെ അഭിമുഖം വൈറലായതോടെ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ ലഭിച്ചത്. വിനയവും ദയയുമുള്ളവർ… കമൽ രണ്ട് പെൺമക്കളെയും നന്നായി വളർത്തി… രജിനി ഇക്കാര്യത്തിൽ കമലിൽ നിന്ന് പഠിക്കണം, ഇതിഹാസത്തിൻ്റെ മക്കളായിരിക്കുമ്പോഴും വിനയാന്വിതരാണ് രണ്ട് പേരും. കമലിൻ്റെ പെൺമക്കളാണ് തമിഴിലെ മികച്ച നെപ്പോ കിഡ്സ് എന്നെല്ലമാണ് കമന്റുകൾ. ജീവിത പങ്കാളി, ഭർത്താവ് എന്നീ നിലകളിൽ കമൽഹാസൻ വൻ പരാജയമായിരുന്നുവെന്നത് അദ്ദേഹത്തിന്റെ ആരാധകർ പോലും സമ്മതിക്കുന്ന കാര്യമാണ്. ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടെ വിവാദമായ പ്രണയങ്ങളും ലിവിങ് ടുഗെതർ ജീവിതവും പല തവണ വിവാഹവുമെല്ലാം കമൽഹാസന് സംഭവിച്ചിട്ടുണ്ട്.

ജീവിത പങ്കാളികളോട് നീതി പുലർത്താൻ കമൽഹാസന് കഴിഞ്ഞില്ലെങ്കിലും പെൺമക്കളുടെ പിതാവെന്ന നിലയിൽ നൂറിൽ നൂറാണ് കമൽഹാസന് മാർക്ക് ആണ് ആരാധകർ നൽകുന്നത് . മക്കളായ ശ്രുതിയേയും അക്ഷരയേയും വിനയവും ദയയുമുള്ളവരായാണ് കമൽ വളർത്തിയിരിക്കുന്നതെന്ന് ഇരുവരുടെയും പെരുമാറ്റത്തിൽ നിന്ന് തന്നെ വ്യക്തമാണ്. ലെജന്റിന്റെ മക്കളായിട്ട് കൂടി യാതൊരു തലക്കനവും ഇല്ലാതെയാണ് ഇരുവരും സിനിമാ മേഖലയിൽ ജീവിക്കുന്നതും പെരുമാറുന്നതും. കഴിഞ്ഞ ദിവസം കമലിന്റെ രണ്ടാമത്തെ മകൾ അക്ഷരയുടെ ഏറ്റവും പുതിയ അഭിമുഖം വൈറലായതോടെ കമലിന്റെ പാരന്റിങ് രീതിക്ക് അഭിനന്ദന പ്രവാഹമാണ് സോഷ്യൽമീഡിയയിൽ. തന്റെ ജീവിതത്തിലുണ്ടായ പരാജയങ്ങളെ കുറിച്ചും അരക്ഷിതാസ്ഥകളെ കുറിച്ചുമെല്ലാം ഒട്ടും ഡിപ്ലോമാറ്റിക്ക് അല്ലാതെ തെറ്റുകൾ അംഗീകരിച്ചുകൊണ്ടാണ് അക്ഷര തുറന്ന് പറഞ്ഞത്. ഇത് തന്നെയാണ് ആരാധകരെ ആകർഷിച്ചതും. താന്‍ പത്താം ക്ലാസില്‍ തോറ്റതാണെന്നാണ് അഭിമുഖത്തില്‍ അക്ഷര വെളിപ്പെടുത്തിയത്. ജോലി ചെയ്യാനുള്ള ലീഗല്‍ പ്രായമായ 18 ആയപ്പോള്‍ തന്നെ താൻ അച്ഛനോട് പറഞ്ഞു ഇനി ജോലിയ്ക്ക് പൊയ്‌ക്കോളാമെന്ന്. നേരത്തെ തന്നെ ജോലി ചെയ്യുന്നത് നല്ലതാണെന്ന് തോന്നിയെന്നും അക്ഷര പറയുന്നു . പഠിത്തം കൃത്യമായി കൊണ്ടുപോകുമോയെന്ന് അച്ഛൻ കമൽ ഹാസൻ ചോദിച്ചുവെന്നും കൊണ്ടുപോകുമെന്ന് താൻ പറഞ്ഞുവെന്നുമാണ് അക്ഷര അഭിമുഖത്തിൽ പറഞ്ഞത്. സത്യത്തില്‍ താൻ ഹൈസ്‌കൂള്‍ ഡ്രോപ്പ് ഔട്ടാണ്. ചിലര്‍ക്ക് പഠിത്തം വരില്ല. തനിക്ക് അതുപോലെ ശെരിയായില്ല. അതില്‍ കുഴപ്പമൊന്നുമില്ല. പത്താം ക്ലാസില്‍ തോറ്റതാണ്. വീണ്ടും ശ്രമിച്ചു നോക്കി. പക്ഷെ വീണ്ടും തോറ്റു. നാണക്കേട് തോന്നി.

താനൊരുനൊരു വിഡ്ഢിയാണോയെന്നും തോന്നിയെന്നും പിന്നീട് പുതുവഴികൾ കണ്ട് പിടിച്ച് പഠിച്ചതിനെ കുറിച്ചുമെല്ലാമാണ് അക്ഷര പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഉലകനായകൻ കമൽ ഹാസന്റെ മക്കൾ എന്നറിയപ്പെടുന്നതിൽ നിന്നും സ്വന്തം നിലയിൽ കരിയറിൽ കഴിവ് തെളിയിച്ചവരാണ് ശ്രുതി ഹാസനും അക്ഷര ഹാസനും. ആദ്യം അഭിനയത്തിലേക്ക് എത്തിയത് അച്ഛനെപ്പോലെ തന്നെ സകലകലാവല്ലഭയായ ശ്രുതിയായിരുന്നു. പിന്നീട് ചേച്ചിയ്ക്ക് പിറകെ അനിയത്തിയും സിനിമാ ലോകത്തേക്ക് തന്നെ എത്തി. അമിതാഭ് ബച്ചനും ധനുഷിനുമൊപ്പം ബോളിവുഡ് ചിത്രമായ ഷമിതാഭിലൂടെയായിരുന്നു കമൽഹാസന്റെയും സരികയുടെയും ഇളയ മകൾ അക്ഷര ഹാസന്റെ അരങ്ങേറ്റം. പിന്നീട് ലാലി കി ഷാദി മേയ്ൻ ലാഡൂ ദിവാനി എന്ന ചിത്രത്തിന്റെ ഭാഗമായ അക്ഷരയുടെ തമിഴ് സിനിമയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് അജിത്ത് നായകനായ വിവേഗം എന്ന ചിത്രത്തിലൂടെയായിരുന്നു മുപ്പത്തിരണ്ടുകാരിയായ അക്ഷരയും ചേച്ചി ശ്രുതിയെപ്പോലെ ഗായികയാണ്. മക്കൾ രണ്ടുപേരും അവരുടേതായ രീതിയിൽ സിനിമാ ലോകത്ത് തിളങ്ങുന്നതിന്റെ സന്തോഷത്തിലാണ് കമൽഹാസനും . അതേസമയം ഇന്ത്യൻ 2വാണ് കമൽഹാസന്റെ ഏറ്റവും പുതിയ റിലീസ്. വലിയ പ്രതീക്ഷയിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.











