
ബോളിവുഡിലെ ഏറെ ആരാധകരുള്ള നടിയാണ് കങ്കണ റണാവത്ത്. സിനിമകളേക്കാള്‍ കൂടുതല്‍ താരത്തിന്റെ പരാമര്‍ശങ്ങളാണ് വൈറലാകാറുള്ളത്. സാമൂഹിക വിഷയങ്ങളിലെല്ലാം നിലപാടുകള്‍ വ്യക്തമാക്കാറുണ്ട് കങ്കണ. പല പരാമര്‍ശത്തിന്റെ പേരിലും സൈബര്‍ ആക്രമണത്തിനും താരം ഇരയായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് താരം. ഹിമാചല്‍ പ്രദേശിലെ മണ്ഡി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് കങ്കണ റണാവത്. ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിരക്കിലാണ് താരം. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് റാലിയിലെ താരത്തിന്റെ പരാമര്‍ശമാണ് ശ്രദ്ധേയമാകുന്നത്. ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി ആയ അമിതാഭ് ബച്ചന് ലഭിക്കുന്ന ബഹുമാനവും സ്‌നേഹവുമാണ് തനിക്കും ജനങ്ങള്‍ നല്‍കുന്നതെന്നാണ് താരം പറയുന്നത്.

രാജ്യം മുഴുവന്‍ ഞെട്ടിയിരിക്കുകയാണ്. രാജസ്ഥാനിലോ ബംഗാളിലോ ഡല്‍ഹിയിലോ മണിപ്പൂരിലോ എവിടെ പോയാലും എല്ലായിടത്ത് നിന്നും എനിക്ക് സ്‌നേഹവും ബഹുമാനവും ലഭിക്കുന്നു. അമിതാഭ് ബച്ചന് ശേഷം ഇത്രയും സ്‌നേഹവും ബഹുമാനവും ഈ ഇന്‍ഡസ്ട്രിയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് എനിക്കല്ലാതെ മറ്റാര്‍ക്കാണ്, എന്നാണ് കങ്കണ പറയുന്നത്.

കങ്കണ തിരഞ്ഞെടുപ്പിന്റെ തിരക്കിലാണെങ്കിലും താരത്തിന്റെ പുതിയ ചിത്രം ‘എമര്‍ജന്‍സി’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ജൂണ്‍ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ദിരാ ഗാന്ധിയായിട്ടാണ് കങ്കണ ചിത്രത്തിലെത്തിയിരിക്കുന്നത്.
Kangana's last hit film came in 2015 and after that she gave back to back 15 flops.
Here she is comparing herself to Amitabh Bachchan ???????? pic.twitter.com/fsA4cp9XSm
— Nimo Tai (@Cryptic_Miind) May 5, 2024











