അവൻ ഞങ്ങളുടെ വസ്ത്രങ്ങൾ അഴിപ്പിച്ചു പരിശോധിക്കുമായിരുന്നു അന്ന് തനിക്ക് ഒന്നും മനസിലായില്ല; ദുരനുഭവം പറഞ്ഞു കങ്കണ

മോഡലിംഗില്‍ നിന്നു൦ സിനിമയിലേക്ക് എത്തിയ നടിയാണ് കങ്കണ റണാവത്ത്. മുന്‍നിര നായികയാകാന്‍ ഒരു സമയത്ത് ഏറെ പ്രതിസന്ധികള്‍ കങ്കണയ്ക്ക് താണ്ടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ താരം തന്റെ കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചു തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. ഓരോ വര്‍ഷവും നിരവധി കുട്ടികളാണ് ഇത്തരം അതിക്രമങ്ങളിലൂടെ കടന്നു പോകുന്നത്. പക്ഷെ അതേക്കുറിച്ച് പൊതുവേദികളില്‍ ആരും ചര്‍ച്ച ചെയ്യുന്നില്ല. കുട്ടിക്കാലത്ത് എല്ലാവരും മോശം രീതിയില്‍ സ്പര്‍ശിക്കപ്പെട്ടിട്ടുണ്ടാകും. ഞാനും അതെല്ലാം അനുഭവിച്ചിട്ടുണ്ട് നടി പറയുന്നു.

എന്റെ നാട്ടില്‍ വച്ചാണ്. ഞാനന്ന് ചെറുതാണ്. എന്നേക്കാള്‍ കുറച്ച് മുതിര്‍ന്ന ഒരു പയ്യനുണ്ടായിരുന്നു. അവര്‍ എന്നെ മോശമായ രീതിയില്‍ തൊടുമായിരുന്നു. പക്ഷെ അതിന്റെ അര്‍ത്ഥം അന്ന് എനിക്ക് മനസിലായില്ല. കുടുംബം എത്രയൊക്കെ സംരക്ഷിച്ചാലും കുട്ടികള്‍ ഇതൊക്കെ നേരിടേണ്ടി വരും. നല്ല സ്പര്‍ശനവും മോശം സ്പര്‍ശനവും പറഞ്ഞ് കൊടുത്താല്‍ മതിയാവില്ല. കുട്ടികള്‍ മാനസികമായി വലിയ ആഘാതത്തിലാകുന്നു. ഈ പയ്യന് എന്നേക്കാള്‍ മൂന്നോ നാലോ വയസ് കൂടുതലാണ്. അവന്‍ അവന്റെ ലൈംഗികത അന്വേഷിക്കുകയായിരുന്നു.

ഞങ്ങളെ വിളിച്ച് വസ്ത്രം അഴിപ്പിച്ച് പരിശോധിക്കും. ആ സമയത്ത് തനിക്ക് ഒന്നും മനസിലായില്ല കങ്കണ  പറയുന്നു. അതേസമയം കങ്കണയുടെ ഒരു വീഡിയോ ഈ അടുത്തിടയിൽ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആയിരുന്നു. താന്‍ ലഹരിയ്ക്ക് അടിമയായതിനെക്കുറിച്ചാണ് വീഡിയോയില്‍ കങ്കണ സംസാരിക്കുന്നത്. 15-16 വയസിലാണ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോരുന്നത്. താരകങ്ങളെ കൈ എത്തിപ്പിടിക്കാമെന്ന് കരുതി. വീട്ടില്‍ നിന്നും ഇറങ്ങി വന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ ഞാന്‍ നടിയായി, ഒപ്പം ലഹരിയ്ക്കും അടിമയായി. ജീവിതം ആകെ നശിച്ചു പോയി , നടി പറഞ്ഞു.