മമ്മൂട്ടിയാണോ മോഹൻലാൽ ആണോ പ്രിയപ്പെട്ട നടൻ, മറുപടി നൽകി കനി കുസൃതി

സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി നടന്ന സംവാദത്തിനിടെ നടി കനി കുസൃതി നല്‍കിയ മറുപടികള്‍ ചര്‍ച്ചയായിരിക്കുകയാണ് മമ്മൂട്ടിയോ മോഹന്‍ലാലോ പ്രിയ നടന്‍ എന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടി ഉര്‍വശി എന്നാണ്. ഈ മറുപടി ഏറ്റെടുത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. പാര്‍വതിയോ മഞ്ജു വാര്യറോ എന്ന ചോദ്യത്തിനും ഉര്‍വശി എന്ന് തന്നെയയിരുന്നു കനി കുസൃതിയുടെ മറുപടി. എന്നാല്‍ മഞ്ജു വാര്യറുടെ കടുത്ത ആരാധികയാണെന്നും നടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മിക്ക ചോദ്യത്തിനും ഉര്‍വശി എന്ന മറുപടി എന്നായതോടെ ട്രോളുകളാണ് കനിക്കെതിരെ എത്തുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കനി തനിക്കെതിരെ എത്തിയ ട്രോളും പങ്കുവച്ചിട്ടുണ്ട്. ”ട്രോള്‍ ആണല്ലോ നിങ്ങള്‍ക്ക് എന്താണ് പറയാന്‍ ഉള്ളത് അതിനെ പറ്റി” എന്ന ചോദ്യത്തോട് പ്രതികരിച്ചു കൊണ്ടാണ് കനി സംസാരിച്ചത്.

ഹോട്ടലില്‍ എത്തിയ കനിയോട് ഇവിടെ എന്താ കഴിക്കാന്‍ വേണ്ടതെന്ന് ചോദിക്കുമ്പോള്‍, ഉര്‍വശി എന്ന് പറയുന്നതാണ് ട്രോള്‍.ട്രോള്‍ പങ്കുവച്ച് ”ഇതാണ് എനിക്ക് പറയാനുള്ളത്. ഞാന്‍ ചിരിച്ച് ചത്ത്” എന്നാണ് സ്‌മൈല്‍ ഇമോജികള്‍ക്കൊപ്പം കനി കുറിച്ചിരിക്കുന്നത്. ഇതുപോലെ സിനിമയും ജീവിതവുമായി ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങള്‍ക്ക് രസകരവും വ്യത്യസ്തവുമായ മറുപടിയാണ് കണി കുസൃതി നല്‍കിയത്. സിനിമയില്‍ വന്നില്ലെങ്കില്‍ എന്താകുമായിരുന്നു എന്ന ചോദ്യത്തിന് നടിയായില്ലെങ്കില്‍ ഡോക്ടര്‍ ആയേനെ എന്നും കനി പറഞ്ഞു. മറ്റു ചില രസകരമായ ചടങ്ങളും ഉത്തരങ്ങളും ഇങ്ങനെയാണ് . സങ്കടം വരുമ്പോൾ എന്തു ചെയ്യുമെന്ന ചോദ്യത്തിന് മറുപടി: ആദ്യം കരയും. പിന്നെ ചോക്ലേറ്റ് കഴിക്കും എന്നായിരുന്നു മറുപടി .

നിങ്ങളില്‍ നിങ്ങൾക്ക് അഭിമാനം തോന്നിയ നിമിഷം ഏതെന്ന ചോദ്യത്തിന് മറുപടിയായി ക്ഷമിക്കാൻ പറ്റുമ്പോഴെന്നാണ് കണി പറഞ്ഞത് . പൂർത്തിയാക്കാൻ‍ കഴിയാത്ത ഏറ്റവും വലിയ ആഗ്രഹം ഏതാണ് എന്ന് ചോദിച്ചപ്പപ്പോ ഡി കാപ്രിയോയ്‌ക്ക് ഒരു ഉമ്മ കൊടുക്കണം ഒരു ഉമ്മ കൊടുക്കണം എന്നുണ്ടാർന്നു. അയാൾക്ക് ഒരു 25 വയസ്സുള്ളപ്പോൾ. പിന്നെ അയാളെപ്പോലെ കാണാൻ പ്രേമിച്ചുവെന്നാണ് കനിയുടെ ഉത്തരം . പിന്നെയും നിരവധി ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ട് . അതേസമയം പലപ്പോഴും തന്നെ നിലപാടുകൾ കൊണ്ടും വ്യത്യസ്തമായ അഭിപ്രായങ്ങൾ കൊണ്ടും താരം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഏറ്റവും അടുത്ത ഹോട്ട് സ്റ്റാറിൽ പ്രദർശനം ആരംഭിച്ച നാഗേന്ദ്രന്റെ ഹണിമൂൺസ് എന്ന വെബ് സീരിസിൽ ആണ് കനി അഭിനയിച്ചത്.