
നാടക രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ കനി കുസൃതി എപ്പോഴും അഭിനയ മികവ് കൊണ്ട് പ്രശംസ നേടുന്ന ഒരു നടി തന്നെയാണ്, മലയാളത്തിൽ ‘ബിരിയാണി’ എന്ന സിനിമയിൽ നടി ചെയ്ത രംഗങ്ങൾ ഏറെ ചർച്ചയായി. ഇതേക്കുറിച്ച് സംസാരിക്കവെ കനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരിക്കൽ തന്റെ ലാപ്ടോപ്പിൽ ഒറ്റയ്ക്കുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതിനെക്കുറിച്ചാണ് നടി പറഞ്ഞത്, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തുന്നത്.

ലാപ്ടോപ്പ് വെച്ച് ഇതേക്കുറിച്ച് ഞാൻ എക്സ്പ്ലോർ ചെയ്തിട്ടുണ്ട്. എന്റെയടുത്ത് ഞാൻ സ്നേഹിക്കുന്ന പുരുഷനുണ്ട്, ഞാൻ നഗ്നയാണെങ്കിൽ എങ്ങനെയായിരിക്കും അപ്പോൾ ഇരിക്കുക. ഞാൻ ഒറ്റയ്ക്കാണെങ്കിൽ എങ്ങനെയായിരിക്കും ഇരിക്കുക എന്നെല്ലാം ചിന്തിച്ചു. അടച്ചിട്ടയിടങ്ങളിൽ വസ്ത്രമില്ലാത്തപ്പോൾ ഇന്ത്യൻ സ്ത്രീകൾ എങ്ങനെയാണ് ഇരിക്കുന്നതെന്നെല്ലാം ആലോചിച്ചു. വീട്ടിൽ വെച്ച് എന്നെ സ്വയം ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. ടോയ്ലറ്റിൽ ഞാൻ പൂപ് ചെയ്യുകയായിരുന്നു. പിന്നീട് ആ ഫയലുകൾ ഡിലീറ്റ് ചെയ്തു.
ഈ ലാപ്ടോപ് വർക്ക് ചെയ്യാതായി. റിപ്പയറിന് കൊടുത്തു. തിരികെ ലഭിച്ചപ്പോൾ എക്സ്ക്ലൂസീവ് എന്ന ഫയൽ ഡെസ്ക്ടോപ്പിൽ കണ്ടു. ഞാൻ എക്സ്ക്ലൂസീവ് എന്ന വാക്ക് ഉപയോഗിക്കാറില്ല. ഞാൻ ഡിലീറ്റ് ചെയ്ത ഫയലുകളെല്ലാം അതിലുണ്ട്. അവ പുറത്ത് വിടുമെന്ന് ഞാൻ കരുതി. സ്വന്തം നഗ്ന ചിത്രങ്ങൾ കൈവശം വെക്കുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണെന്ന് ആ സമയത്ത് ഞാൻ കരുതിയിരുന്നു. അത് ഒരുപക്ഷെ വളരെ മോശം വീഡിയോകളായിരിക്കും. പക്ഷെ അത് ആരുടെയെങ്കിലും ഫാന്റസിയുമാകാം. വീഡിയോകൾ പുറത്താകുമെന്ന ഭയം തന്നെ ആശങ്കപ്പെടുത്തിയതേയില്ലെന്ന് കനി വ്യക്തമാക്കി. താൻ സ്വയം ഷൂട്ട് ചെയ്ത വീഡിയോയാണ്. തന്റെ സമ്മതമില്ലാതെ മറ്റൊരാൾ ഷൂട്ട് ചെയ്തതായിരുന്നെങ്കിൽ അങ്ങനെയായിരുന്നില്ല തോന്നുക എന്നും നടി പറയുന്നു.












