
ഇപ്പോൾ നടി നയൻ താരയെ കുറിച്ച് നടൻ കണ്ണൻ പട്ടാമ്പി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. മനസിനക്കരെ എന്ന സിനിമയിൽ അഭിനയിക്കുമ്പോളാണ് താൻ നയൻ താരയെ പരിചയപ്പെടുന്നത് കണ്ണൻ പട്ടാമ്പി പറയുന്നു, തന്റെ വീട്ടിൽ ആയിരുന്നു ആ സമയത്തു നയൻ താര വിശ്രമിച്ചിട്ടുള്ളത്, അന്ന് താൻ വിചാരിച്ചത് ഈ നടി ഫീൽഡ് ഔട്ട് ആകുമെന്നായിരുന്നു. അന്ന് ഈ സിനിമക്ക് വേണ്ടി താൻ ആയിരുന്നു പ്രേമൻ എന്ന ആർട്ട് ഡയറക്ടർക്ക് വേണ്ടി പല സഹായങ്ങളും ചെയ്യ്തത് കണ്ണൻ പറയുന്നു.

അന്ന് നയൻതാര ഈ ലെവലിലേക്ക് എത്തുമെന്ന് അറിഞ്ഞിരുന്നെങ്കിൽ സോപ്പിട്ട് നിന്ന് ഒരു മാനേജർ ആയേനെ താൻ, എന്നാൽ ഈ പണിക്കുവേണ്ടി ഒന്നും നിൽക്കേണ്ടി വരില്ലായിരുന്നു. അന്ന് നയൻതാര ഇത്ര വലിയ താരമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വളരെ ശാന്ത സ്വഭാവക്കാരിയായിരുന്നു. മനസിനക്കരെ എന്ന പടത്തോടെ നയൻതാര ഫീൽഡ് ഔട്ടാകുമെന്ന് കരുതിയിരുന്നു. പിന്നീട് ബോഡി ഗാർഡിന്റെ സെറ്റിൽ ഒരു പ്രശ്നം നടന്നപ്പോൾ ഞാൻ പോയിരുന്നു. അവിടെ വെച്ചാണ് നയൻതാരയെ കണ്ടത്.

എന്നെ കണ്ടതും അവർ എഴുനേറ്റ് നിന്ന്, എനിക്ക് അതിശയം തോന്നി. എല്ലാവരും പറയാറ് നയൻതാരയ്ക്ക് അഹങ്കാരമാണെന്നാണ്. എന്നാൽ അങ്ങനെയൊന്നും അവർക്കില്ല, അതുപോലെ നയൻതാര ചെയ്ഞ്ചായിയെന്നും ആളുകൾ പറയാറുണ്ട്. പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. സത്യേട്ടൻ കൊണ്ടുവന്നവരെല്ലാം വലിയ നായികമാരായിട്ടുണ്ടല്ലോകണ്ണൻ പട്ടാമ്പി പറയുന്നു.












