പറ്റിച്ചാലും സിനിമ കിട്ടാൻ കൂടെ പോകുന്ന പെണ്ണുങ്ങളെയറിയാം; നടിമാരെപ്പറ്റി കസ്തൂരി 

നേരായ മാർ​ഗത്തിലൂടെ പോകുന്ന മുൻനിര  അഭിനേത്രികളെ തനിക്ക് അറിയാമെന്ന് പറയുകയാണ് നടി കസ്തുരി, താരസംഘടനയുടെ പരിപാടിയിൽ പങ്കെടുത്ത് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഒരാൾ പിൻഭാ​ഗത്ത് നുള്ളിയെന്നാണ് മുൻപ് കസ്തൂരി പറഞ്ഞിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയാണ് നടി. എല്ലാവരും കിടക്ക പങ്കിടാൻ സ്ത്രീകളോട് ആവശ്യപ്പെടാറില്ല. തനിക്കറിയാവുന്ന പല നടിമാരും അഡ്ജസ്റ്റ് ചെയ്യാതെ വലിയ നടിമാരായി മാറിയവരാണ്, മീ ടൂ മൂവ്‌മെൻ്റിന്റെ സമയത്ത് പറഞ്ഞതിനോട് സമാനമായ കാര്യങ്ങളാണ് ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെയും പുറത്ത് വന്നിരിക്കുന്നത് കസ്തുരി പറയുന്നത്.

കൈക്കൂലി വാങ്ങലും ,കൊള്ളയും തമ്മിലുള്ള വ്യത്യാസം നമ്മൾ മനസിലാക്കേണ്ടതുണ്ട്, അവസരം ലഭിക്കാൻ വേണ്ടി മാത്രം പുരുഷന്മാരുമായി കിടക്ക പങ്കിടുന്നത് കൈക്കൂലി നൽകുന്നതിന് തുല്യമാണ്. എന്നാൽ ബലപ്രയോഗത്തിലൂടെ അനുനയിപ്പിക്കുക എന്നത് കവർച്ചയ്ക്ക് തുല്യമാണ് നടി പറയുന്നു. ഇത്തരം കാര്യങ്ങൾ അനുഭവിച്ചവർ വെളിപ്പെടുത്തുമ്പോൾ അവർക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നു എന്നതാണ് മറ്റൊരു കാര്യം. അതേസമയം മീടു ആരോപണം നടത്തിയതിന്‍റെ ഫലമായി വലിയ നഷ്ടം കരിയറിൽ നേരിടേണ്ടി വന്നിട്ടുള്ള ​ഗായികയാണ് ചിന്മയി. ചിന്മയിക്ക് എന്താണ് സംഭവിച്ചതെന്ന് നമ്മൾ കണ്ടതാണല്ലോ

അവർക്ക് ഇപ്പോൾ ഉപജീവനമാർഗങ്ങൾ തീരെയില്ല. സിനിമ ,തൊഴിലാളികൾ ആവശ്യമുള്ള ഒരു തൊഴിലിടമാണ്. സിനിമയിൽ വന്നാൽ വെയിലത്ത് ജോലി ചെയ്യേണ്ടി വരും. നിങ്ങൾക്ക് ഇരുട്ടിൽ ജോലി ചെയ്യാൻ കഴിയില്ല. ഇരുട്ടിൽ പണിയെടുക്കാൻ കഴിയുന്ന മേഖലയല്ല സിനിമ. മാത്രമല്ല എല്ലാ തൊഴിൽ മേഖലയിലും ന്യൂനതകൾ ഉൾപ്പെടെ ചെറിയ കുറവുകൾ ഉണ്ടാകും. എല്ലാവരും കിടക്ക പങ്കിടാൻ സ്ത്രീകളോട് ആവശ്യപ്പെടാറില്ല. തനിക്കറിയാവുന്ന പല നടിമാരും അഡ്ജസ്റ്റ് ചെയ്യാതെ വലിയ നടിമാരായി മാറിയവരാണ്. അതുപോലെ തന്ന ചിലർ നൽകുന്ന ഉറപ്പിൽ വിശ്വസിക്കുകയും ശേഷം അവർക്കൊപ്പം പങ്കു വെക്കുകയും ചെയ്യുന്ന ചിലരുണ്ട്. കിടങ്ക പങ്കിട്ടശേഷം വാ​ഗ്ദാനങ്ങൾ പാലിക്കപ്പെട്ടെന്ന് വരില്ല. അതിനാൽ ഇരയായവർ ശേഷവും മറ്റൊരിടത്ത് അവസരങ്ങൾ ലഭിക്കുമോ എന്നറിയാൻ അവർ ആവർത്തിച്ച് കിടക്ക പങ്കിടുന്നു എന്നാണ് കസ്തൂരി പറയുന്നു