സീരിയലിന്റെ കഥയ്ക്ക് ഇന്റിമേറ്റ് സീനുകൾ അനിവാര്യമായിരുന്നു, രാ​ഹുലും കൃഷ്ണേന്ദുവും

പുതുമയാർന്നതും വ്യത്യസ്തവുമായ കഥയും കഥാസന്ദർഭങ്ങളുമായി കഴിഞ്ഞ വർഷം ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിച്ച പരമ്പരയാണ് കാതോട് കാതോരം. ആദിയുടെയും മീനുവിന്റെയും പ്രണയമാണ് സീരിയലിന്റെ കഥ. പരമ്പരയിൽ മീനു എന്ന കഥാപാത്രം ചെയ്യുന്നത് കൃഷ്‍ണേന്ദു ഉണ്ണികൃഷ്‍ണനാണ്. നടിക്ക് പുറമെ മോഡലുമാണ് മീനുവെന്ന കഥാപാത്രമായി തിളങ്ങുന്ന കൃഷ്‍ണേന്ദു ഉണ്ണികൃഷ്‍ണൻ. നടൻ രാ​ഹുൽ സുരേഷാണ് കൃഷ്ണേന്ദുവിന്റെ കഥാപാത്രത്തിന്റെ ഭർത്താവായ അർജുനായി അഭിനയിക്കുന്നത്. അടുത്തിടെയായി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന സീരിയൽ കൂടിയാണ് കാതോട് കാതോരം. പരമ്പരയിൽ ആദ്യരാത്രിയിലെ ചില ഇന്റിമേറ്റ് സീനുകൾ കാണിച്ചതിന്റെ പേരിലായിരുന്നു സീരിയൽ ചർച്ചയായത്.‍ കാരണം ആദ്യമായാണ് മലയാളം സീരിയലുകളിൽ ഇത്തരത്തിലുള്ള ഇന്റിമേറ്റ് സീനുകൾ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ സീരിയലുമായി ബന്ധപ്പെടുത്തി നിരവധി ട്രോളുകളും വന്നിരുന്നു. ഇപ്പോഴിതാ സീരിയലിന്റെ കഥയ്ക്ക് ഇന്റിമേറ്റ് സീനുകൾ അനിവാര്യമായിരുന്നുവെന്ന് പറയുകയാണ് നായകൻ രാ​ഹുലും നായിക കൃഷ്ണേന്ദുവും. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

സംവിധായകൻ വിവരിച്ച് തന്നതിൽ ഒരു സീനിൽ പോലും ഇത്രയ്ക്കൊക്കെ ചെയ്യണോയെന്ന തോന്നൽ വന്നിട്ടില്ലയെന്നും സീരിയലിലെ ഇന്റിമേറ്റ് സീനുകൾ അനിവാര്യമായതുകൊണ്ടാണ് ചെയ്തതെന്നും അല്ലെങ്കിൽ ഇത്രയും നാൾ ബിൽഡപ്പ് ചെയ്ത് കൊണ്ടുവന്നത് യോജിക്കില്ലയെന്നുമാണ് താരങ്ങൾ പറയുന്നത്. അനിവാര്യമായതുകൊണ്ടാണ് വൾ​ഗാരിറ്റിയില്ലാതെ സീനുകൾ ചെയ്തതെന്നും ഇനി റൊമാന്റിക്ക് സീൻ വന്നാലും അത് എല്ലാവർക്കും എ‍ഞ്ചോയ് ചെയ്യാൻ പറ്റുന്ന ഒന്നായിരിക്കുമെന്നും അല്ലാതെ അയ്യേയെന്ന തോന്നലുണ്ടാക്കില്ലയെന്നും റൊമാന്റിക്ക് സീൻ ചെയ്യുമ്പോൾ സജഷൻ പറഞ്ഞാൽ സംവിധായകൻ സ്വീകരിക്കും. അതിനുള്ള ഫ്രീഡം സാർ തരാറുണ്ട് എന്നും സംവിധായകനെക്കുറിച്ചു താരങ്ങൾ പറയുന്നു. ലൊക്കേഷനിൽ എല്ലാവരും ട്രോൾ ചെയ്യുന്ന ഒരാൾ കൃഷ്ണേന്ദുവാണ്. അതിനുള്ള വക അവൾ തന്നെ ഉണ്ടാക്കിതരും. ട്രോളുകൾ ഹെൽത്തിയായി കൃഷ്ണേന്ദു എടുക്കുന്നതുകൊണ്ടാണ് നമുക്കും അവളോട് ഫ്രീഡത്തിൽ പെരുമാറാൻ പറ്റുന്നതെന്നും രാഹുൽ പറയുന്നു. കെട്ടിപിടിക്കുന്ന രം​ഗത്തിൽ പോലും കാതോട് കാതോരം സീരിയലിന് മുമ്പ് അഭിനയിച്ചിട്ടില്ലെന്ന് കൃഷ്ണേന്ദു പറയുന്നു. ഹ​ഗ് ചെയ്യുന്ന സീൻ പോലും ഒരിക്കൽ പോലും താൻ ചെയ്തിട്ടില്ലയെന്നും അതിന്റെ ഒരു പ്രശ്നം സീൻ ചെയ്യുമ്പോൾ എനിക്കുണ്ടായിരുന്നുവെന്നും ആളുകൾ എന്ത് പറയുമെന്ന തോന്നലൊക്കെ ഉണ്ടായിരുന്നു. പക്ഷെ രാഹുലായതുകൊണ്ട് മാത്രമാണ് ആ സീൻ ചെയ്യാൻ പറ്റിയതെന്നും കൃഷ്ണേന്തു പറയുന്നു.

കാരണം രാഹുൽ അത്രയും കംഫർട്ടബിളാണ്. പിന്നെ സീരിയലിനെ സീരിയലായി കണ്ട് അഭിനയിക്കുന്നു അത്രമാത്രം. ശരിക്കും തങ്ങൾ കിസ് ചെയ്തോയെന്ന് ആശാനെറ്റിലെ ഒരു ഹീറോയിൻ തന്നെ തന്നോട് ചോദിച്ചിരുന്നുവെന്നും കവിളിൽ മാത്രമെ കിസ് ചെയ്തിട്ടുള്ളു. ചുണ്ടിൽ കിസ് ചെയ്തിട്ടില്ലയെന്നും അത്തരത്തിൽ ആക്ഷൻ മാത്രമെ കാണിച്ചിട്ടുള്ളുവെന്ന് പറഞ്ഞ് കൊടുത്തുവെന്നും കൃഷ്ണേന്ദു പറയുന്നു. അതേസമയം ഏഷ്യനെറ്റിലെ കാതോട് കാതോരം എന്ന സീരിയൽ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. സീരിയലിലെ നായകനും നായികയുമായ അർജുനും മീനുവും തമ്മിലുള്ള ആദ്യരാത്രിയിലെ രംഗങ്ങളായിരുന്നു ചൂടുള്ള ചർച്ചയ്ക്ക് കാരണമായത്. സീരിയലിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത് നവനീത് കൃഷ്ണ, ഡെല്ല ജോർജ്, ജോൺ ജേക്കബ്, ആനന്ദ് തൃശൂർ, താരാ കല്യാൺ, അർച്ചന തുടങ്ങിയവരാണ്. തൃശൂര്‍ വടക്കാഞ്ചേരിക്കാരിയാണ് കൃഷ്‍ണേന്ദു ഉണ്ണികൃഷ്‍ണന്റെ സ്വദേശം. അച്ഛൻ ഉണ്ണികൃഷ്‍ണും അമ്മ മിനിയും സഹോദരി രാഗേന്ദുവും ഉള്‍പ്പെടുന്നതാണ് നടി കൃഷ്‍ണേന്ദുവിന്റെ കുടുംബം. വിവിധ സൗന്ദര്യമത്സരങ്ങളിലും കൃഷ്ണേന്ദു പങ്കെടുത്തിട്ടുണ്ട്. എറണാകുളത്താണ് നിലവില്‍ താമസം. ബിബിഎ ബിരുദധാരിയായ കൃഷ്‍ണേന്ദു ഉണ്ണികൃഷ്‍ണൻ ആദ്യം സുരഭിയും സുഹാസിനിയിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. അതേസമയവും 2023 ജൂലൈ മൂന്നിന് തുടങ്ങിയ സീരിയലായ കാതോട് കാതോരത്തിന് പ്രേക്ഷപ്രീതി നേടാൻ അധികം സമയം വേണ്ടിവന്നില്ല. ഹിറ്റായ കുടുംബവിളക്കിന് ശേഷം ഗുഡ് കമ്പനി പ്രൊഡക്ഷന്‍സിന്റെ മൂന്നാമത്തെ നിര്‍മ്മാണമാണിത്.