കാരവാൻ മാത്രമല്ല ‘കിക്’ മെമ്പർഷിപ്പും ഇനി കാവേരിക്ക് സ്വന്തം ; കേരള ഇൻഫ്യൂവൻസേഴ്സ് മെമ്പർഷിപ്പ് സ്വന്തമാക്കുന്ന ആദ്യത്തെ അന

കേരളാ ഇൻഫ്ലുവൻസേഴ്സ് കമ്മ്യൂണിറ്റിയുടെ മെമ്പർഷിപ്പ് സ്വന്തമാക്കി കാവേരി എന്ന ആന. സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സ് ഉള്ള പിടിയാന കാവേരിയാണ് കിക്കി’ന്റെ മെമ്പർഷിപ്പ് നേടി ചരിത്ര നേട്ടം സ്വന്തമാക്കിയത്. കൂടാതെ ഇന്ന് കേരളത്തിൽ ഏറ്റവും ഫോള്ളോവെഴ്‌സ് ഉള്ള പിടിയണനും കാവേരി തന്നെ .

ഇതാദ്യമായാണ് ഒരു മൃ​ഗത്തിന് സംഘടനയിൽ മെമ്പർഷിപ്പ് ലഭിക്കുന്നത്. ആലുവയിൽ നടന്ന ചടങ്ങിലാണ് കാവേരി മെമ്പർഷിപ്പ് ഏറ്റുവാങ്ങിയത്.

മലപ്പുറം സ്വദേശി ഷിമിലിന്റെ ആനയാണ് കാവേരി. ചെറുപ്പം മുതൽ തുടങ്ങിയതാണ് ഷിമിലിന് ഈ ആനക്കമ്പം. കാവേരി, പ്രസാദ് എന്നീ രണ്ട് ആനകളുണ്ട് അദ്ദേഹത്തിന്. എന്നാൽ സ്നേഹം ഇത്തിരി കൂടുതൽ കാവേരിയോടാണെന്ന് ഷിമിൽ തന്നെ പറഞ്ഞിട്ടുണ്ട്.ആ കാരണത്താൽ തന്റെ ഭാര്യയ്ക്കു പോലും തന്നോട് പരിഭവമുണ്ട് എന്നും ഷിമിൽ പറയാറുണ്ട്.

‘ഇക്കാന്റെ കാവേരി’ എന്ന സോഷ്യൽ മീഡിയ അക്കൗണ്ട് വഴി കാവേരിയും ഷിമിലും ഇന്ന് സോഷ്യൽ മീഡിയ ഉപയോക്തക്കാർക്ക് സുപരിചിതർ ആണ്.

ഷിമിലും കാവേരിയും മുൻപും വൈറലായിട്ടുണ്ട്. യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടെന്ന പ്രത്യേകത മാത്രമല്ല കാവേരിക്ക് സ്വന്തമായി ഒരു കാരവാനുമുണ്ട്. എന്നാൽ അതിനകത്ത് സഞ്ചരിക്കുന്നത് പാപ്പാനായ ഷിമിൽ ആണെന്ന് മാത്രം. പക്ഷെ കാവേരിക്കൊപ്പം പുറത്ത് പോകുമ്പോൾ മാത്രമാണ് ഷിമിൽ കാരവാൻ ഉപയോ​ഗിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളും ഉള്ള കാരവാനിൽ സഞ്ചരിച്ചാൽ തനിക്ക് എപ്പോഴും കാവേരിക്കൊപ്പം നിൽക്കാമല്ലോ… ഞാൻ അടുത്ത് നിൽക്കുന്നതാണ് അവളുടേയും ധൈര്യം എന്നാണ് ഷിമിൽ പറയുന്നത്.

മറ്റേതെങ്കിലും സ്ഥലത്ത് എത്തിയാൽ ആന പിന്നെ കിടക്കില്ല. എന്നാൽ അവിടെ ഈ കാരവാൻ കാണുമ്പോൾ കാവേരിക്ക് ഒരു സമാധാനമാണ്. കാരണം അതിനകത്ത് ഞാൻ ഉണ്ടാകുമെന്ന് അവൾക്കറിയാമെന്നും അതിനാൽ സമാധാനത്തിൽ ഇരിക്കുമെന്നും ഷിമിൽ പറയുന്നു .