നടൻ മാധവന്റെ ഭാര്യ കാവ്യ മാധവൻ! ഇങ്ങനൊരു ഗോസിപ്പ് അടിച്ചിറക്കിയത് ജയസൂര്യയെന്ന്; കാവ്യ മാധവൻ 

പ്രേക്ഷകർക്ക് ഇന്നും പ്രിയങ്കരിയായ നടിയാണ് കാവ്യാ മാധവൻ, താരത്തെ ചൊല്ലി നിരവധി ഗോസിപ്പുകൾ എത്തിയിട്ടുണ്ടായിരുന്നു, ഇപ്പോൾ അങ്ങനെയുള്ള ഒരു ഗോസിപ്പിനെ കുറിച്ചും ആ ഗോസിപ്പ് അടിച്ചിറക്കിയത് നടൻ ജയസൂര്യ ആണെന്നും തുറന്നു പറയുകയാണ് നടി. താൻ നായിക ആയി അഭിനയിച്ച സമയത്തു ഊട്ടിയിൽ ഒരു സിനിമയുടെ ഷൂട്ടിങ്ങിനായി പോയിരുന്നു, അന്നൊന്നും ആളുകൾക്ക് അധികം തന്നെ കുറിച്ച് അങ്ങനെ അറിയില്ല, താൻ വലിയ ടോപ് സ്റ്റാർ ഒന്നുമല്ലല്ലോ അന്ന് ആ സമയത്തു, എങ്കിലും തമിഴ് നാട്ടിൽ ഞാൻ ആദ്യമാണെങ്കിലും ആളുകൾ എന്നെ വന്നു നോക്കുന്നുണ്ടായിരുന്നു

ഇങ്ങനെ ആളുകൾ കാണാൻ എത്തുന്നത് കണ്ടിട്ട് തനിക്ക് ഒന്നും മനസിലായില്ല. അതിന്റെ കാരണം പിന്നീടാണ് താൻ അറിഞ്ഞത് ഈ സിനിമയിലെ എന്റെ നായകൻ ജയസൂര്യ ആണ്. അദ്ദേഹം അവിടെയുള്ളവരോടെല്ലാം പറഞ്ഞിരിക്കുന്നത് ഈ കാവ്യ മാധവൻ തമിഴ് നടൻ മാധവന്റെ ഭാര്യ ആണെന്നാണ്, അവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്ന കാവ്യ മാധവൻ എന്ന്, അതുകൊണ്ടാണ് എല്ലാവരും നടൻ മാധവന്റെ ഭാര്യ കാവ്യ മാധവനെ കാണാൻ എത്തികൊണ്ടിരുന്നത്. കാവ്യ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അവാര്‍ഡ് വേദിയില്‍ സംസാരിക്കവേ നടന്‍ മാധവനോട് തന്നെയാണ് താൻ ഈ കാര്യം വെളിപ്പടുത്തിയെതെന്നും കാവ്യ പറയുന്നു,എന്നാൽ  അതിലൊരു പ്രശ്‌നവുമില്ലെന്നായിരുന്നു മാധവന്റെഅന്നത്തെ  മറുപടി. മാത്രമല്ല ഞാനെന്റെ ആദ്യ സിനിമയില്‍ പറഞ്ഞൊരു ഡയലോഗുണ്ട്. അഡ്ജസ്റ്റ് ചെയ്യാമെന്ന്. അത് തന്നെ ഇവിടെയും പറയുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു എന്നും കാവ്യ പറയുന്നു