
പണ്ട് മുതൽ തന്നെ മലയാളത്തിൽ കണ്ടു വരുന്ന ഒരു രീതിയാണ് നായകന്മാർ കൂടുതൽ കാലം സിനിമയിൽ നീണ്ടു നിൽക്കുമ്പോൾ അവർക്കൊപ്പം എത്തുന്ന നായികമാർ വളരെ പെട്ടന്ന് തന്നെ സിനിമയിൽ നിന്നും അപ്രത്യക്ഷം ആകുന്നതും. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ ഈ നായികമാർ എല്ലാം തന്നെ പ്രേഷകരുടെ മനസ്സിൽ വളരെപ്പെട്ടന്ന് തന്നെ സ്ഥാനം പിടിക്കും. ഇത്തരത്തിൽ ഒരുപാട് നല്ല നായികമാരാണ് മലയാള സിനിമയിൽ കുറച്ച് കാലം മികച്ച പ്രകടനം കാഴ്ചവെച്ചിട്ട് അപ്രത്യക്ഷം ആയത്. അത് പോലെ തന്നെ മാലയാളികൾക്കും ഒരു പൊതു സ്വഭാവം ഉണ്ട്. ഒരു നായിക സിനിമയിൽ നിന്നും അപ്രത്യക്ഷം ആകുമ്പോൾ അവർക്ക് പകരക്കാരിയായി മറ്റൊരു നായികയെ കണ്ടു പിടിക്കുക എന്നത്.
ചിലപ്പോൾ നായികമാർ തമ്മിലുള്ള സ്വഭാവം സാദൃശ്യം കൊണ്ടാരിക്കും, മറ്റ് ചിലപ്പോൾ അഭിനയ രീതി കൊണ്ടോ അതുമല്ലങ്കിൽ രൂപ സാദൃശ്യം കൊണ്ടോ ആയിരിക്കും പകരകാരികളെ കണ്ടുപിടിക്കുക. അത്തരത്തിൽ കാവ്യ മാധവന് പകരമായി മലയാള സിനിമയിൽ മറ്റൊരു നായികയെ കണ്ടുപിടിച്ചിരിക്കുകയാണ് ആരാധകർ. അനു സിത്താരയെയെ ആണ് മലയാളികൾ കാവ്യ മാധവന്റെ പകരക്കാരിയായി കണ്ടുപിടിച്ചിരിക്കുന്നത്. ഇവർ തമ്മിൽ നിരവധി സാദൃശ്യങ്ങൾ ഉണ്ടന്നാണ് ആരാധകർ അവകാശപ്പെടുന്നത്. 
കാവ്യ മാധവൻ 2016 ൽ ആണ് മലയാള സിനിമയിൽ അവസാനമായി അഭിനയിച്ചത്. ഇതേ വര്ഷം തന്നെയാണ് അനു സിതാര നായികയായി മലയാള സിനിമയിലേക്ക് എത്തിയത് എന്ന ഒരു പ്രത്യേകതയും ഉണ്ട്. രൂപത്തിന്റെ കാര്യത്തിൽ ആയാലും അഭിനയത്തിന്റെ കാര്യത്തിൽ ആയാലും കാവ്യ മാധവന്റെ സ്ഥാനത്തേക്ക് എത്താൻ കഴിയുന്ന ഏക നടിയാണ് അനു സിത്താരയെന്നു ആരാധകർ ഒരുപോലെ പറയുന്നുണ്ട്. മനോഹരമായ അഭിനയം കൊണ്ടും നാടൻ സൗന്ദര്യവും കൊണ്ടാണ് കാവ്യാ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയത്. ഇതേ രീതിതന്നെയാണ് അനുവിനും ഉള്ളത്. നാടൻ വേഷങ്ങൾ ധരിച്ചു മാത്രമാണ് അനു സ്‌ക്രീനിൽ എത്തുക. 
ചുരുങ്ങിയ കാലം കൊണ്ടാണ് അനു സിത്താര എന്ന നായിക പ്രേക്ഷക മനസ്സിൽ ഇടം നേടിയത്. നിരവധി ചിത്രങ്ങളിലാണ് ആണ് ഇതിനോടകം അഭിനയിച്ചത്. മമ്മൂട്ടി, ദിലീപ്, ജയസൂര്യ, ടോവിനോ തോമസ് തുടങ്ങിയ താരങ്ങൾക്കൊപ്പം നായിക വേഷത്തിൽ അഭിനയിക്കാനും ഈ കുറഞ്ഞ കാലത്തിനുള്ളിൽ അനുവിന് ഭാഗ്യം ലഭിച്ചു.











