കീർത്തി സുരേഷിന്റെ ആദ്യ ചിത്രമായ ഗീതാഞ്ജലിയിൽ അഭിനയിക്കാൻ പോയപ്പോൾ മേനക നൽകിയ ഉപദേശം

മലയാള ചിത്രം ​ഗീതാഞ്ജലിയിലൂടെയാണ് നടി കീർത്തി സുരേഷ് സിനിമാ രം​ഗത്ത് തുടക്കം കുറിക്കുന്നത്. അധികം വൈകാതെ തമിഴകത്തേക്ക് കടന്ന താരത്തിന് നിരവധി മറ്റ് ഭാഷകളിലേക്കും അവസരങ്ങൾ ലഭിച്ചു. തെലുങ്ക് ചിത്രം മഹാനടിയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സുരേഷ് സ്വന്തമാക്കി. ഇടയ്ക്ക് ​ഗ്രാഫിൽ ചെറിയ താഴ്ച വന്നെങ്കിലും മികച്ച സിനിമകളുമായി വീണ്ടും സജീവമാവുകയാണ് കീർത്തി സുരേഷ്. കരിയറിൽ തന്റെ അമ്മ മേനക സുരേഷ് നൽകിയ ഉപദേശത്തെക്കുറിച്ച് സംസാരിക്കുകയാണ് കീർത്തിയിപ്പോൾ. ​ഗീതാഞ്ജലിയുടെ ആദ്യത്തെ ദിവസത്തെ ഷൂട്ടിന് പോകുമ്പോൾ അമ്മ രണ്ട് കാര്യങ്ങൾ പറഞ്ഞു തന്നുവെന്നാണ് താരം പറയുന്നത്. കൃത്യനിഷ്ഠ വേണമെന്നും സിനിമ സെറ്റിലുള്ള എല്ലാവരോടും ഒരുപോലെ പെരുമാറണമെന്നതുമാണ് ‘അമ്മ തനിക്ക് നൽകിയ ഉപദേശമെന്നാണ് കീർത്തി സുരേഷ് പറയുന്നത്. അവരൊക്കെ ഇപ്പോഴും 9 മണിയെന്ന് പറഞ്ഞാൽ 8.55 ന് പോയി നിൽക്കുന്നവരാണ് എന്നും ഒരു യൂണിറ്റിലുള്ള പയ്യൻ മുതൽ സംവിധായകൻ വരെയുള്ളവരെ ഒരേ പോലെ കാണണം. ഒരേ ബഹുമാനം അവർക്ക് കൊടുക്കണമെന്ന ഈ രണ്ട് കാര്യങ്ങളാണ് അമ്മ തനിക്ക് തന്ന ഉപദേശമെന്ന് കീർത്തി സുരേഷ് വ്യക്തമാക്കി. ഒരു ഓൺലൈൻ മാധയമത്തിന് നൽകിയ അഭിമുഖത്തിലാണ് കീർത്തി സുരേഷിന്റെ പ്രതികരണം. മാത്രമല്ല ഈ അവസരത്തിൽ തന്റെ അച്ഛൻ നൽകിയ ഉപദേശം എന്താണെന്ന് മുൻപ് കീർത്തി സുരേഷ് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്.

താന്‍ അച്ഛന്‍ കുട്ടിയാണ് എന്നും തനിക്ക് ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ അച്ഛനെ കണ്ട് പടിക്കാന്‍ പറ്റിയിട്ടുണ്ട് എന്നും തന്റെ ഏറ്റവും വലിയ റോള്‍മോഡലും ഇന്‍സ്പിരേഷനും എല്ലാം അച്ഛനാണ് എന്നാണ് അച്ഛൻ സുരേഷ്കുമാറിനെക്കുറിച്ച് കീർത്തി സംസാരിച്ചത്. എങ്ങനെയാണ് അച്ഛന്‍ സിനിമയില്‍ എത്തിയത്, എന്തൊക്കെ കഷ്ടങ്ങള്‍ അനുഭവിച്ചു എന്നൊക്കെ എപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കുമെന്നും അതൊക്കെ കേട്ടാണ് താന്‍ വളര്‍ന്നതെന്നും പക്ഷെ ഇന്റസ്ട്രിയില്‍ വന്നതിന് ശേഷം താന്‍ അനുഭവിച്ച വേദനകളൊന്നും അച്ഛനെ കാണിക്കാറില്ല. എന്റെ വിഷമം അറിഞ്ഞ് അച്ഛന്‍ സങ്കടപ്പെടരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ട് എന്നും കീർത്തി പറഞ്ഞിരുന്നു. ചിലപ്പോള്‍ താന്‍ ഡള്‍ ആയിരിക്കുമ്പോള്‍ അച്ഛന് അറിയാം, എന്നാലും അതേ കുറിച്ച് ചോദിച്ച് എന്നെ വേദനിപ്പിക്കാറില്ലയെന്നും ജീവിതത്തില്‍ നാല് കാര്യങ്ങള്‍ ഇല്ല എന്നുണ്ടെങ്കില്‍ നിന്റെ ജീവിതം എപ്പോഴും ഹാപ്പിയായിരിക്കും എന്നാണ് അച്ഛന്‍ പറയാറുള്ളതെന്നും കീർത്തി പറഞ്ഞു. അഹങ്കാരം, ആര്‍ഭാടം, അസൂയ, അത്യാഗ്രഹം ഇത് നാലും വരാതെ സൂക്ഷിക്കുകയെന്നും ഇത് നാലും ഇല്ലെങ്കില്‍ ജീവിത്തില്‍ വിഷമിക്കേണ്ടി വരില്ല എന്ന ഒറ്റ ഉപദേശം മാത്രമേ അച്ഛന്‍ തനിക്ക് നല്‍കിയിട്ടുള്ളൂവെന്നും ഇന്നും ഞാന്‍ ഫോളോ ചെയ്യുന്ന കാര്യമാണ് അത് എന്നും കീര്‍ത്തി മുൻപ് പറഞ്ഞിട്ടുണ്ട്.

മാത്രമല്ല സിംപ്ലിസിറ്റിയുടെ ഏറ്റവും അവസാനത്തെ വാക്കാണ് തന്റെ അച്ഛന്‍ എന്നും അച്ഛൻ സുരേഷ്കീ കുമാറിനെക്കുറിച്ച് കീർത്തി അന്ന് സംസാരിച്ചു. അച്ഛന്‍ ജീവിതത്തില്‍ ആര്‍ഭാടം കാണിക്കാന്‍ വേണ്ടി ഒന്നും ചെയ്യാറില്ലയെന്നും അച്ഛനെ കണ്ട് വളര്‍ന്നതുകൊണ്ടു തന്നെ താനംു ലക്ഷ്വറി സാധനങ്ങള്‍ ഉപയോഗിക്കാറില്ലയെന്നും കഴിഞ്ഞ നാല് വര്‍ഷമായിട്ടാണ് ബ്രാന്റഡ് സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങിയത്. അങ്ങനെ അമേരിക്കയില്‍ പോയപ്പോള്‍ അച്ഛന് ഒരു ബ്രാന്റഡ് ചെരുപ്പ് വാങ്ങിയിരുന്നുവെന്നും അപ്പോൾ കാലിന് ഇടാന്‍ ഇത്രയും വിലകൂടിയ ചെരുപ്പ് വേണോ എന്ന് ചോദിച്ച ആളാണ് അച്ഛനെന്നും അത്രയും സിമ്പിൾ ആണ് തന്റെ അച്ഛനെന്നും കീർത്തി പറഞ്ഞിരുന്നു. അതേസമയം തെന്നിന്ത്യൻ‌ സിനിമാ രം​ഗത്തെ മുൻനിര നായികമാരിൽ ഒരാളായി ഇന്ന് കീർത്തി സുരേഷ് മാറിക്കഴിഞ്ഞു. നിരവധി ഹിറ്റ് സിനിമകളിൽ നായികയായ കീർത്തിക്ക് മഹാനടി എന്ന ചിത്രത്തിന് ശേഷം ആരാധകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ ലഭിച്ചിരുന്നു.