
തനിക്ക് സിനിമ എന്നത് പണം സമ്പാദിക്കാനുള്ള മാർഗമല്ല മറിച്ച് പാഷനാണെന്ന് പറയുകയാണ് നടി കീർത്തി സുരേഷ്, ഇപ്പോൾ തന്റെ നിലപാടുകളെ കുറിച്ചും സിനിമയിൽ നിന്ന് ഉണ്ടായ അനുഭവങ്ങളെ കുറിച്ചും പറയുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. താൻ സിനിമയിലെത്തിയപ്പോൾ നിരവധി അവസരങ്ങൾ ലഭിച്ചു. പലതും വലിയ സംവിധായകരോടൊപ്പം പ്രവർത്തിക്കാനായിരുന്നു, എന്നാൽ താൻ എങ്ങനെയാണ് അവരോടെല്ലാം നോ എന്ന് പറഞ്ഞതെന്ന് തനിക്കിപ്പോഴും അറിയില്ല. അന്ന് അത്രക്കും വലിയ തീരുമാനം തനിക്ക് എടുക്കാൻ സാധിച്ചു എന്നോർക്കുമ്പോൾ ഇന്ന് അഭിമാനമുണ്ട്.

തനിക്ക് സിനിമ പാഷനാണ് അല്ലാതെ പണം സമ്പാദിക്കാനുള്ള മാർഗമല്ല,ഒരു സിനിമ ചെയ്തു കഴിഞ്ഞിട്ടേ അടുത്ത സിനിമയെ കുറിച്ച് ആലോചിക്കുള്ളൂ. അങ്ങനൊരു തീരുമാനത്താൽ ഒരുപാട് അവസരങ്ങൾ തനിക്ക് നഷ്ടമായി. എന്നാൽ അതിൽ തനിക്ക് ദുഖമില്ല. ആ തീരുമാനത്തിൽ തനിക്ക് അഭിമാനമുണ്ട്. എന്നാൽ ഇടക്ക് തുടരെ തുടരെ എന്റെ സിനിമകൾ പരാജയപ്പെട്ടു, അതിൽ അൽപം വിഷമം ഉണ്ടായിരുന്നു, ഒരു ഡിപ്രഷൻ പോലും സംഭവിച്ചു നടി പറയുന്നു.

ആ സമയത്തു മാനസികമായി തകർന്നു പോകുമ്പോൾ തന്റെ വീട്ടിൽ പോയി ഇരിക്കു൦. അപ്പോൾ അതിലും വലിയ സമാധാനം തനിക്ക് വേറെ എവിടെ പോയാലും കിട്ടില്ല. സിനിമകൾ പരാജയപ്പെട്ടത് തുറന്നു പറയുമ്പോൾ ശരിക്കും അത്ഭുതം തോന്നുന്നു. പൊതുവേ ആർട്ടിസ്റ്റുകൾ പറയാൻ മടിക്കുന്ന കാര്യങ്ങളാണ്. അതെല്ലാം തനിക്ക് പഠിക്കാനുള്ള ഓരോ പാഠങ്ങളായിരുന്നു, ഒരുപക്ഷേ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം ട്രോള്‍ ചെയ്യപ്പെട്ട നടി താന്‍ ആയിരിക്കാമെന്നാണ് കീർത്തി പറയുന്നത്.











