
ഇക്കഴിഞ്ഞ ഡിസംബർ 12ന് ഗോവയിൽ വളരെ ആഢംബര പൂർവമാണ് കീർത്തി സുരേഷിന്റെയും വരൻ ആന്റണി തട്ടിലിന്റെയും വിവാഹം നടന്നത്. വിവാഹശേഷം ഉടൻ തന്നെ ആദ്യ ബോളിവുഡ് സിനിമ ബേബി ജോണിന്റെ പ്രമോഷനിൽ കീർത്തി സജീവമായി പങ്കെടുത്തിരുന്നു. കഴുത്തിൽ താലി ചരടുമായാണ് പരിപാടികളിൽ എല്ലാം നടി പങ്കെടുത്തത്. അതിന്റെ പേരിൽ ഏറെ പരിഹാസങ്ങളും ട്രോളും കീർത്തിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഇപ്പോഴിതാ താൻ എന്തുകൊണ്ടാണ് താലി ചരട് കഴുത്തിൽ നിന്നും നീക്കം ചെയ്യാതിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കീർത്തി സുരേഷ്
![]()
ഞാൻ എല്ലായിടത്തും താലി ധരിച്ച് പോകുന്നത് മംഗൽ സൂത്ര പരിശുദ്ധമായ ഒന്നായത് കൊണ്ടാണ്. ഈ മഞ്ഞ ചരട് മാറ്റുന്നത് ഒരു പ്രത്യേക ദിവസത്തിനുശേഷമാണ്. ഒരു ഗോൾഡ് ചെയിനിലേക്ക് ഈ താലി മാറ്റുന്നത് അത്തരം ഒരു ദിവസത്തിലാണ്. ഏഴ് ദിവസത്തിനോ പത്ത് ദിവസത്തിനോ ശേഷം ഇത് മാറ്റും. അതിനുവേണ്ടി ഒരു ദിവസം കണ്ടെത്തും. ഞങ്ങൾ ഇതുവരെ അത്തരം ഒരു ദിവസം കണ്ടെത്തിയില്ല. എനിക്ക് തോന്നുന്നു അത് ജനുവരിക്ക് ശേഷം ആണെന്നാണ്. പ്രമോഷൻ സമയത്ത് അത് മാറ്റണമെങ്കിൽ മാറ്റിക്കോളാൻ പലരും പറഞ്ഞിരുന്നു. എനിക്ക് അത് മാറ്റാൻ തോന്നിയില്ല.

ഈ താലിയെന്ന് പറയുന്നത് ഹൃദയത്തോട് ചേർന്ന് കിടക്കണം , അത് വളരെ പരിശുദ്ധമാണ്. അതുപോലെതന്നെ പവർഫുള്ളാണ്. എത്ര ദിവസം ഈ മഞ്ഞ ചരടിൽ താലി കിടക്കുന്നോ അത്രയും അത് പവർഫുള്ളാണ്. ഗോൾഡൻ ചെയിനിലേക്ക് മാറ്റിക്കഴിഞ്ഞാൽ ഇത് നോർമലായ ഒന്നാകും. ചിലർ പറഞ്ഞു വസ്ത്രത്തിനുള്ളിൽ താലി ചരട് സൂക്ഷിക്കൂവെന്ന്.പക്ഷെ താലി ചരട് ധരിച്ച് കാണുമ്പോൾ കാണാൻ ഹോട്ടാണെന്ന് എനിക്ക് തോന്നി. ഞാൻ ഇത് ആഘോഷിക്കുകയാണ് എന്നാണ് കീർത്തി താലിയേ കുറിച്ച് പറഞ്ഞത്.












