
പ്രേംകുമാറിനാണ് നിലവില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചുമതല. വൈസ് ചെയര്‍മാനായി പ്രേംകുമാര്‍ പേരെടുത്തിരുന്നു. രഞ്‍ജിത്ത് ചെയര്‍മാൻ സ്ഥാനം രാജിവച്ച ഒഴിവിലാണ് പ്രേംകുമാര്‍ തലപ്പത്തേയ്‍ക്ക് എത്തുന്നത്. ആദ്യമായാണ് നടൻ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനാകുന്നത്. സംവിധായകരായിരുന്നു മിക്കപ്പോഴും ചെയര്‍ പദവിയിലുണ്ടായിരുന്നത്.
കോമഡി റോളുകളിലൂടെ പേരെടുത്ത ഒരു താരമാണ് പ്രേംകുമാര്‍. എന്നാല്‍ ഒന്നാം റാങ്കോടെ നാടകത്തില്‍ ബിരുദം നേടിയിട്ടുമുണ്ട് പ്രേംകുമാര്‍.ഐഎഫ്എഫ്‍കെ നടക്കാനിരിക്കേ ചെയര്‍മാനും മലയാള ചലച്ചിത്ര നടനുമായ പ്രംകുമാറിന്റെ സമീപനങ്ങളും നിലപാടുകളും ശ്രദ്ധയാകര്‍ഷിക്കുമെന്ന് ഉറപ്പാണ്.പ്രേംകുമാർ നടത്തിയ ചില പരാമർശങ്ങൾ ചർച്ചയായിരുന്നു .ഈ വേളയിലാണ് ഇത്തരം വാർത്ത സമകാലിക പ്രസക്തി നേടുന്നത് .സീരിയൽ മേഖലയിലെ അധപതനത്തെ കുറിച്ച് താരം ആരോപണങ്ങൾ വ്യക്തമാക്കിയിരുന്നു .
ആ സാഹചര്യത്തില്‍ പ്രേംകുമാറിന്റെ വിദ്യാഭ്യാസയോഗ്യത എന്ത് എന്ന് മനസ്സിലാക്കുന്നത് കൗതുകമായിരിക്കും ആരാധകര്‍ക്ക്. ചെമ്പഴത്തി ശ്രീ നാരായണ കോളേജില്‍ തന്റെ സൈക്കോളജി ബിരുദം നേടിയ പ്രേംകുമാര്‍ പിന്നീട് കോഴിക്കോട് സര്‍വകലാശാലയുടെ സ്‍കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് തിയറ്ററില്‍ ഒന്നാം റാങ്കും ഗോള്‍ഡ് മെഡലുമായി ബിരുദം നേടി. പ്രംകുമാര്‍ മാത്രമല്ല ഒന്നാം റാങ്ക് സ്വന്തമാക്കിയ നടൻമാര്‍.
കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരും ഇന്ന് സിനിമയില്‍ വേറിട്ട ഭാവങ്ങളില്‍ എത്തി വിസ്‍മയിപ്പിക്കുന്ന ജഗദീഷ് തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനിയസ് കോളേജില്‍ നിന്ന് എംകോം ബിരുദം നേടിയപ്പോള്‍ കേരള സര്‍വകലാശാലയില്‍ ഒന്നാം റാങ്കുകാരനുമായിരുന്നു. അനൂപ് മേനോൻ തിരുവനന്തപുരം ലോ കോളേജില്‍ തന്റെ ബിരുദ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ ഒന്നാം റാങ്കുകാരനുമായിരുന്നു. ഇന്ദ്രജിത്ത് തിരുന്നല്‍വേലി സര്‍ദാര്‍ കോളേജിലാണ് തന്റെ ബിടെക്സ് പഠനം പൂര്‍ത്തിയാക്കുകയും ബിരുദം നേടുകയും ചെയ്‍തത്. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഐടിഎയില്‍ നിന്നാണ് തന്റെ മെക്കാനിക്കല്‍ ഡിപ്ലോമ കോഴ്‍സ് സുരാജ് വെഞ്ഞാറമൂട് പൂര്‍ത്തിയാക്കിയത്.











