‘പുലിമുരുകൻ’ സമ്മാനിച്ച ഏറ്റവും വലിയ ഭാഗ്യം മോഹൻലാൽ എന്ന അതുല്യ നടനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത്, അതിലെ സംഘടന രംഗങ്ങൾ മറക്കാൻ കഴിയില്ല; കിഷോർ

പേടിയെപ്പറ്റി ഞാന്‍ സംവിധായകനോട് പറഞ്ഞപ്പോഴും വളരെ കൂളായിട്ടായിരുന്നു മോഹന്‍ലാൽ അഭിനയിച്ചിരുന്നത്

സൗത്ത് ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളാണ് കിഷോർ,തിരുവമ്പാടി തമ്പാന്‍ എന്ന സിനിമയിലൂടെയാണ് കിഷോര്‍ മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നതെങ്കിലും അദ്ദേഹത്തിന് മലയാളി പ്രേക്ഷരുടെ ഇടയില്‍ ഒരു ഐഡന്റിറ്റി ഉണ്ടാക്കി കൊടുത്തത് മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ ആയിരുന്നു. ഇപ്പോൾ പുലിമുരുകനെ കുറിച്ചും ഒപ്പം അഭിനയിച്ച മോഹന്‍ലാലിനെ കുറിച്ചും സംസാരിക്കുകയാണ് കിഷോര്‍. പുലിമുരുകനിലെ റേഞ്ചറായാണ് കിഷോർ അഭിനയിച്ചത്. തനിക്ക് പുലിമുരുകൻ സിനിമ സമ്മാനിച്ച ഒരു ഏറ്റവും വലിയ ഭാഗ്യം മോഹന്‍ലാല്‍ എന്ന അതുല്യനടനൊപ്പം അഭിനയിക്കാന്‍ കഴിഞതാണ്.

മലയാളികള്‍ എന്നെ തിരിച്ചറിയുന്ന കഥാപാത്രം ഏതാണെന്ന് ചോദിച്ചാല്‍ പുലിമുരുകനിലെ റേഞ്ചര്‍ എന്നതായിരിക്കും എന്റെ മറുപടി. പുലിമുരുകനിലെ സംഘട്ടനരംഗങ്ങള്‍ എനിക്കൊരിക്കലും മറക്കാന്‍ കഴിയാത്തതാണ്.കാരണം  വനത്തിനുള്ളിലെ പാറക്കെട്ടുകളിലുള്ള സംഘട്ടനം ചിത്രീകരിക്കുമ്പോള്‍ പലപ്പോഴും പേടി തോന്നിയിരുന്നു. കാലൊന്ന് വഴുതിയാലോ മറ്റോ സംഭവിക്കാവുന്ന അപകടങ്ങള്‍ മനസില്‍ നല്ല  പേടിയായി എപ്പോഴുമുണ്ടായിരുന്നു.

ആ പേടിയെപ്പറ്റി ഞാന്‍ സംവിധായകനോട് പറഞ്ഞപ്പോഴും വളരെ കൂളായിട്ടായിരുന്നു മോഹന്‍ലാൽ അഭിനയിച്ചിരുന്നത്. അദ്ദേഹം കഥാപാത്രമായി കൂടുമാറിയാല്‍ അദ്ദേഹത്തിലുണ്ടാകുന്ന വല്ലാത്തൊരു ഊര്‍ജം അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു ശരിക്കും അത്. എന്നാല്‍ അപ്പോഴും എന്റെ മനസില്‍ പൂര്‍ണമായി മാറാത്ത പേടിയുണ്ടായിരുന്നു എന്നത് തന്നെയാണ് സത്യം,കിഷോർ പറയുന്നു, അതേസമയം കാന്‍ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് കിഷോര്‍ സിനിമാലോകത്തേക്ക് കടന്നുവന്നത്. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള കര്‍ണാടക സര്‍ക്കാരിന്റെ അവാര്‍ഡ് കിഷോറിനെ തേടിയെത്തിയിരുന്നു, പിന്നീട് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി മികച്ച സിനിമകളുടെ ഭാഗമാകാകാൻ നടനെ കഴിഞ്ഞു.