സിദ്ദിഖ് എന്ത് ചെയ്തു ? സിദ്ദിഖിന്റെ മുറിയിൽ ചെന്നതിന് വരെയെ രേഖകളുള്ളു മറ്റൊന്നിനും തെളിവില്ല ; കൊല്ലം തുളസി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നശേഷം നടൻ കൊല്ലം തുളസിയുടെ പഴയൊരു അഭിമുഖം വൈറലായിരുന്നു. പേരിൽ തുളസി എന്നുള്ളതുകൊണ്ട് സ്ത്രീയാണെന്ന് തെറ്റിദ്ധരിച്ച് സിനിമയുടെ നിർമ്മാതാവ് മുറിയിൽ കയറി വന്ന് ശരീരത്തിൽ തടവാൻ ശ്രമിച്ചുവെന്നാണ് കൊല്ലം തുളസി കുറച്ച് നാൾ മുമ്പ് വെളിപ്പെടുത്തിയത്.

സിനിമാ മേഖലയിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലെന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു നടന്റെ വെളിപ്പെടുത്തൽ ചർച്ചയായത്. ഇപ്പോഴിതാ മലയാളത്തിലെ മുൻനിര താരങ്ങളിൽ ചിലർക്കെതിരെ വന്ന ആരോപണങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിൽ കൊല്ലം തുളസി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിമാർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കൊല്ലം തുളസി പറയുന്നത്. നടന്മാർക്കെതിരെ വന്ന നടിമാർ എന്തുകൊണ്ട് സംഭവം നടക്കുമ്പോൾ തന്നെ പ്രതികരിക്കുന്നില്ലായെന്നും എട്ടും പത്തും വർഷങ്ങൾ കഴിഞ്ഞിട്ട് എന്തുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും കൊല്ലം തുളസി ചോദിക്കുന്നു.

എന്നാൽ ഒരു നടിയും തനിക്കെതിരെ ആരോപണവുമായി വരില്ലെന്നാണ് കൊല്ലം തുളസി തറപ്പിച്ച് പറയുന്നത്. കൂടാതെ കിടപ്പറയിലേക്ക് പുരുഷന്മാർ സ്ത്രീകളെ വിളിക്കുന്നതിൽ എന്താണ് തെറ്റെന്നും  പശുവിനേയോ എരുമയേയോ വിളിക്കാൻ പറ്റില്ലല്ലോ. പുരുഷന്മാർക്ക് കിടപ്പറ പങ്കിടണമെങ്കിൽ സ്ത്രീകളെ വിളിക്കണം. സ്ത്രീകൾക്ക് കിടപ്പറ പങ്കിടണമെങ്കിൽ പുരുഷന്മാരെ വിളിക്കണം എന്നാണ് കൊല്ലം തുളസി പറയുന്നത്.

ഞങ്ങളൊക്കെ മുഖ്യധാരയിൽ നിന്നും മാറ്റപ്പെട്ടവരാണ് എന്നും തങ്ങൾ ചെറിയ വില്ലൻ വേഷങ്ങളും ആന്റി ഹീറോയുമായാണ് അഭിനയിക്കുന്നതെന്നും താൻ ബലാത്സം​ഗ സീനൊന്നും അഭിനയിച്ചിട്ടില്ലയെന്നും  അത്തരം സീനിലേക്ക് വിളിച്ചവരോട് മുഖത്ത് നോക്കി പറഞ്ഞിട്ടുമുണ്ട് എന്നും കൊല്ലം തുളസി പറയുന്നു. ഞാൻ ബലാത്സം​ഗ നടനല്ല. അതുകൊണ്ട് തനിക്ക് ഇണയെ കിട്ടിയിട്ടില്ല. ഇപ്പോൾ അങ്ങനെയുള്ള സീനുകൾ കിട്ടിയിരുന്നുവെങ്കിലെന്ന് ആ​ഗ്രഹമുണ്ട്. പക്ഷെ എനിക്ക് തരില്ല. അതുകൊണ്ട് ഞങ്ങൾക്ക് സ്ത്രീകളുമായി ബന്ധമില്ല. പിന്നെ എങ്ങനെയാണ് ഇം​ഗിതം ഞങ്ങൾ അറിയിക്കുന്നത് എന്നും ഇത് നായകന്മാരോടുള്ള ഇഷ്ടവും ഭ്രമവുമാണ്. സ്ത്രീകൾ അങ്ങോട്ട് ചെല്ലുകയാണ്. ആരോപണം ഉന്നയിച്ച ന‍ടിമാരുടെ വീട്ടിലേക്കോ മുറിയിലേക്കോ നടന്മാർ ചെന്നിട്ടില്ല.

സിദ്ദിഖിന്റെ മുറിയിൽ ചെന്നതിന് വരെയെ രേഖകളുള്ളു മറ്റൊന്നിനും തെളിവില്ലെയെന്നും അതിനാൽ പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്നത് തെറ്റല്ലേയെന്നും പറഞ്ഞുകൊണ്ട് ഗുരുതരമായ കാര്യങ്ങൾ കൊല്ലം തുളസി പറയുന്നുണ്ട്.  താൻ പുരുഷന് വേണ്ടി വാദിക്കുകയല്ലെന്നും തെളിവില്ലാത്ത വസ്തുതകൾ കൊണ്ട്  മറ്റൊരു കുടുംബം കലക്കുകയല്ലേയെന്നും ആത്മാഭിമാനമുള്ള സ്ത്രീ ഇങ്ങനെയൊന്നും കൊണ്ടുവരില്ലയെന്നും ഞാൻ ഒന്നും ന്യായീകരിക്കുന്നില്ല. തെറ്റ് തെറ്റ് തന്നെയാണ് എന്നും കൊല്ലം തുളസി പറയുന്നു.

തന്റെ മുറിയിൽ നടിമാർ വന്ന് തട്ടിയിട്ടുണ്ടെന്നും കൊല്ലം തുളസി പറയുന്നു.  മാനസീകമായി അടുപ്പം വരുമ്പോൾ രണ്ടുപേർ ശാരീരികമായി ബന്ധപ്പെട്ടെന്ന് വരും. അത് അവരുടെ ആ​ഗ്രഹമാണ്. മറ്റുള്ളവർ അത് ചോദ്യം ചെയ്യേണ്ട കാര്യമില്ല. ഇത് എവിടെയാണ് ഇല്ലാത്തത്. വീട് പണിക്ക് നിൽക്കുന്ന മെയ്ക്കാട് സ്ത്രീയെ പോലും വിടാത്ത സമൂഹമല്ലേ നമ്മുടേത്. പിന്നെ സിനിമാക്കാരെ മാത്രം കേറി അള്ളേണ്ട കാര്യം എന്താണ് എന്നും സിനിമാക്കാർക്ക് ​ഗ്ലാമറും പണവും ഉള്ളതുകൊണ്ട് അവരെ ഇടിച്ച് താഴ്ത്താമെന്ന് കരുതി മറ്റുള്ളവർ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി ചെയ്യുന്നതാണ് ഇതെല്ലാമെന്നു അമ്മ സംഘടനയെ തകർക്കാനുള്ള ലക്ഷ്യത്തിന്റെ ഭാ​ഗമാണ് ഇതെല്ലാമെന്നും കൊല്ലം തുളസി ആരോപിക്കുന്നു.

സമ്മതമില്ലെങ്കിൽ അപ്പോൾ തന്നെ പ്രതികരിക്കണം. ചെവിക്കുറ്റിക്ക് അടിക്കണം. എട്ട് വർഷം കഴിഞ്ഞ് സമ്മതമില്ലാതെയാകുന്നത് എങ്ങനെയാണ്എന്നും ആരും അത്ര മോശക്കാരൊന്നുമല്ലെന്നുമാണ് കൊല്ലം തുളസി പറഞ്ഞത്.

സ്ത്രീയെ ജനിപ്പിച്ചത് എന്തിനാണ്..? ആദം-ഹവ്വ ചരിത്രം എടുത്ത് നോക്ക്. ആദ്യമെ ആദത്തിന് ഒരു കൂട്ടുകാരിയെ കൊടുത്തു. പക്ഷെ അവർ തമ്മിൽ പിണങ്ങി പിരിഞ്ഞു. അന്നേ സ്ത്രീ മാറിപ്പോയി. ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് അവർ മാറിപ്പോയതെന്നും എന്നിട്ട് ആദം ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടിട്ടാണ് ദൈവം ഒരു ഇണയെ കൊടുത്തതെന്നും കൊല്ലം തുളസി പറയുന്നു.

പുരുഷന്റെ സുഖ ജീവിതത്തിനും എല്ലാ സൗകര്യങ്ങൾക്കും വേണ്ടി സഹായിക്കാനും സഹകരിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാനും വേണ്ടിയാണ് വാരിയെല്ലിൽ നിന്ന് അസ്ഥിയെടുത്ത് ഒരു സ്ത്രീയെ സൃഷ്ടിച്ചത്. സ്ത്രീയെന്ന് പറയുന്നത് പുരുഷന്റെ ഭാ​ഗമാണ്. അതുകൊണ്ട് തന്നെ എപ്പോഴും പുരുഷന് അതീതയായി ഇരിക്കണം സ്ത്രീ. അങ്ങനെയാണ് ആദ്യകാലം മുതൽക്ക്… ഇല്ലെങ്കിൽ പറ‌യട്ടെ. പുരുഷന്മാർക്ക് അപ്പുറം വന്നിട്ടുണ്ട് സ്ത്രീ ഇല്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷെ എന്തായാലും പുരുഷന്റെ ഒരു അരയടി താഴെയായിരിക്കണം സ്ത്രീയെന്നും കൊല്ലം തുളസി പറയുന്നു.

ഗർഭം ധരിക്കാനും പ്രസവിക്കാനുമുള്ള അവകാശവും അധികാരവും സ്ത്രീകൾക്ക് കിട്ടിയതുകൊണ്ടാണ് കൂടെ കിടന്നാലെ അവസരം കിട്ടു എന്നൊക്കെയുള്ള കാര്യങ്ങൾ നടക്കുന്നതെന്നും നേരെ മറിച്ച് പുരുഷന്മാർക്ക് ആയിരുന്നുവെങ്കിലും ഇത് തന്നെ സംഭവിച്ചേനെയെന്നും പുരുഷന്മാർക്ക് ഒറ്റയ്ക്ക് നടക്കാൻ പറ്റുമായിരുന്നില്ല. പുരുഷന്മാരുടെ മുറിയിൽ സ്ത്രീകൾ പോയി മുട്ടിയേനെ. ഇതൊക്കെ സ്വാഭാവികമായ പരിണാമത്തിന്റേതാണ് എന്നും ചരിത്രം പഠിച്ചാൽ ഇതൊക്കെ എവിടെയെങ്കിലുമൊക്കെ കാണുമെന്നും പരിശുദ്ധനായ ഒറ്റ ദൈവം പോലും നമുക്കില്ല. ബാക്കിയെല്ലാം നമ്മളെ വിശ്വസിപ്പിച്ചിരിക്കുന്നതാണ് എന്നും കൊല്ലം തുളസി പറയുന്നു.