ഏഴ് നടന്മാർക്കെതിരെയാണ് ആ നടിപരാതിയുമായി എത്തിയത്! എത്ര മ്ലേച്ഛമായിട്ടാണ് അവർ സംസാരിച്ചത്, ഇവർക്കെന്തോ ലക്ഷ്യമുണ്ട്; കൊല്ലം തുളസി 

ഹേമ കമ്മറ്റി റിപ്പോർട്ട് എത്തിയതിന് തുടർന്ന് മലയാള സിനിമയിലെ  നടന്മാർക്കെതിരെ ചില നടികൾ  രംഗത്ത് എത്തിയിരുന്നു. അതിൽ പ്രധാനി ആയിരുന്നു മീനു മുനീർ എന്ന നടിയുടെ ആരോപണം, അവർ ഏഴ് നന്മാർക്കെതിരെയാണ് പരാതിയുമായി എത്തിയത്, ഇപോൾ ആ നടിയെ കുറിച്ച് കൊല്ലം തുളസി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്. ഒരു നടി തന്നെ ഏഴ് താരങ്ങള്‍ക്കെതിരെ ആരോപണവുമായി വന്നു. എന്നാല്‍ മുഖ്യധാരയിലുള്ള നടിമാരൊന്നും ഇതുപോലെയുള്ള ആരോപണം ഉന്നയിച്ചിട്ടില്ലല്ലോ, അതെന്താണ് നടൻ ചോദിക്കുന്നു.

w c c യിലെ നടിമാർ പരാതി നൽകിയിട്ടുള്ളത് സിനിമാ വ്യവസായത്തില്‍ അവര്‍ക്കൊരുപാട് പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടെന്നാണ്. വസ്ത്രം മാറുന്നതിനും ബാത്ത്‌റൂമില്‍ പോകുന്നതിനും സ്വകാര്യതയും സൗകര്യവും ഇല്ലെന്നുമാണ്. ചാന്‍സ് കൊടുക്കാന്‍ മറ്റ് പലതിനും നിര്‍ബന്ധിക്കുന്നു, പണം കൊടുക്കുന്നില്ല എന്നൊക്കെയാണ്. അല്ലാതെ നടന്മാർ പീഡിപ്പിക്കുന്നു എന്നല്ല. ഇപ്പോൾ w c c യിലെ നടിമാർ അല്ല ആരോപണവുമായി എത്തിയിരിക്കുന്നത്.

മീനു മുനീര്‍എന്ന സ്ത്രീയെ എനിക്കത്ര അറിയില്ല, അവർ പറഞ്ഞത് ,എന്നെ പുറകില്‍ കൂടി വന്ന് കെട്ടിപ്പിടിച്ചു എന്നാണ്. നിഷേധിച്ചപ്പോള്‍ അദ്ദേഹം സോറി പറഞ്ഞു എന്നാണ്. പിന്നീട് പുള്ളിയുടെ സെറ്റില്‍ പോയി അവര്‍ ഒരുമിച്ച് വര്‍ക്കും ചെയ്തു. ഇവര്‍ എന്തായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക. ഏഴ് നടന്മാര്‍ക്കെതിരെയാണ് ഒരു നടി വന്നത്. എത്ര മ്ലേച്ഛമായിട്ടാണ് അവര്‍ സംസാരിച്ചത്. ഡബ്ല്യൂസിസിയിലെ ഏതെങ്കിലും നടിമാര്‍ ആരെങ്കിലും പീഡിപ്പിച്ചു എന്ന് പറഞ്ഞിട്ടുണ്ടോ? ഇല്ല എന്നാൽ ഇതിൽ ഒന്നുമില്ലാത്ത ചിലർ ആണ് ആരോപണവുമായി എത്തിയിരിക്കുന്നത്. അപ്പോൾ ഇതിനു പിന്നിൽ എന്തോ ലക്ഷ്യമുണ്ട്, അത് വളരെ ക്രൂരമാണ് ,ഇനി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെയും സംവിധായകരുടെയും എന്റെ പേരിലും നാളെ ആരോപണം വന്നേക്കാം. എന്ത് ചെയ്യാന്‍ പറ്റും ,സ്ത്രീയെ സൃഷ്ടിച്ചത് പുരുഷനുമായി സന്തോഷത്തോടെയും സുഖമായിട്ടും ജീവിക്കുന്നതിനും വേണ്ടിയാണ്. അല്ലെങ്കില്‍ ഒരാളെ മാത്രം സൃഷ്ടിച്ചാല്‍ മതിയല്ലോ? കൊല്ലം തുളസി പറയുന്നു.