നടനും ബി.ജെ.പിയുട നാഷണല്‍ കൗണ്‍സില്‍ അംഗവും കൂടിയായ കൃഷ്ണകുമാര്‍ തന്റെ പുതിയൊരു സന്തോഷം പ്രിയപ്പെട്ടവരുമായി സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ്. അമൃതപുരിയില്‍ എത്തി മാതാ അമൃതാനന്ദമയിയെ കണ്ട സന്തോഷമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. അമ്മയെ കണ്ട് മനസ്സ് നിറഞ്ഞാണ് തൊഴുത് മടങ്ങിയതെന്നും അദ്ദേഹം കുറിയ്ക്കുന്നു.

എന്നത്തേയും പോലെ അമ്മ ഇന്നും ധാരാളം സംസാരിച്ചുവെന്നും അത് ഇനി തുടങ്ങാന്‍ പോകുന്ന ആശുപത്രിയെപ്പറ്റിയും, അതിനു ലഭിക്കുന്ന ആഗോള പ്രശസ്തിയെപ്പറ്റിയും എല്ലാമായിരുന്നു എന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.. ഈ ദൈവസന്നിധിയില്‍ വീണ്ടും വീണ്ടും വരാനും, അമ്മയൊടോപ്പം ജീവകാരൂണ്യ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാനും നമുക്കെല്ലാം അവസരമുണ്ടാകട്ടെ എന്നാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചുകൊണ്ട് പറയുന്നത്..
കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..
നമസ്‌കാരം സഹോദരങ്ങളെ… ഇന്നു അമൃതപുരിയില്‍ ചെന്നു അമ്മയെ കണ്ടു, തൊഴുതു, സംസാരിച്ചു, മനസ്സുനിറഞ്ഞു തിരിച്ചു മടങ്ങുമ്പോള്‍, കാറിലിരുന്നാണ് ഈ പോസ്റ്റിടുന്നത്.

കഴിഞ്ഞ പതിമ്മൂന്നാം തീയതി ആയിരുന്നു അമ്മയുടെ പിറന്നാള്‍. അമ്മയുടെ അമ്മ, (ദമയന്തി അമ്മ) ഈയിടെ അന്തരിച്ചതിനാല്‍ ആഘൊഷങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ തിരക്കുകള്‍ക്കിടയിലും, കാണാനും സംസാരിക്കാനും അനുഗ്രഹങ്ങള്‍ നല്‍കാനും അമ്മ മനസ്സ് കാണിച്ചത്, എന്റെ ഭാഗ്യവും സുകൃതവുമായി കരുതുന്നു. എന്നത്തേയും പോലെ അമ്മ ഇന്നും ധാരാളം സംസാരിച്ചു. ഫരീദാബാദില്‍ തുടങ്ങിയ പുതിയ ആശുപത്രിയെപ്പറ്റിയും, അതിനു ലഭിക്കുന്ന ആഗോള പ്രശസ്തിയെപ്പറ്റിയും സൂചിപ്പിച്ചപ്പോള്‍ പതിവുപോലെ വിനയാന്വിതയായി.
ഇനിയും തുടങ്ങാന്‍പോകുന്ന പുതിയ സംരംഭങ്ങളെപ്പറ്റി ആവേശപൂര്‍വ്വം സംസാരിച്ചു. കേരളത്തിന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ അമ്മയുടെ കൂടെ ഇന്ന് വളരെ ആധികം സമയം ചിലവഴിക്കാനായി. ഈ ദൈവസന്നിധിയില്‍ വീണ്ടും വീണ്ടും വരാനും, അമ്മയൊടോപ്പം ജീവകാരൂണ്യപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാനും നമുക്കെല്ലാം അവസരമുണ്ടാകട്ടെ പ്രാത്ഥിച്ചു കൊണ്ട് നിര്‍ത്തുന്നു..സര്‍വേശ്വരനു നന്ദി…











