കാത്തിരിപ്പേ വിട…; കുടുക്ക് 2025 കാണാൻ കൊതിച്ചിരിക്കുന്നവർക്ക് സന്തോഷ വാർത്ത, ഒടിടി റിലീസ് വിവരമിതാ…

kudukku 2025
kudukku 2025

ഒരു വർഷത്തോളം നീണ്ടുനിന്ന കാത്തിരിപ്പിന് അവസാനം കുറിച്ച് ‘കുടുക്ക് 2025’ ഒടിടിയിലേക്ക്. ദുർ​ഗ കൃഷ്ണ, കൃഷ്ണശങ്കർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം നവംബർ 10ന് ചിത്രം ഓൺലൈനിൽ എത്തും. സൈന പ്ലെയിൽ ചിത്രം സ്ട്രീം ചെയ്യുമെന്ന് നേരത്ത് അറിയിച്ചിരുന്നു. സ്ട്രീമിങ്ങിനോട് അനുബന്ധിച്ച് ട്രെയിലറും സൈന് പ്ലെ റിലീസ് ചെയതിട്ടുണ്ട്. വൻ വിവാദങ്ങൾക്ക് കാരണമായ ചിത്രമാണ് ‘കുടുക്ക് 2025’. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബിലഹരിയാണ്.

അജു വർഗീസ്, ഷൈൻ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. കൃഷ്ണശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്നായിരുന്നു നിർമ്മാണം. 2022 ഓ​ഗസ്റ്റ് 25ന് തിയറ്ററിൽ എത്തിയ കുടുക്ക് വേറിട്ട പ്രമേയം കൊണ്ട് ഭേദപ്പെട്ട പ്രതികരണം നേടിയിരുന്നു. ചിത്രത്തിലെ ഒരു ​ഗാനരം​ഗവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ഉണ്ടായത്. ദുർ​ഗയും കൃഷ്ണ ശങ്കറും തമ്മിലുള്ള ഇന്റിമേറ്റ് രം​​ഗങ്ങൾ ആയിരുന്നു കാരണമായത്.

വൻ സൈബർ ആക്രമണമാണ് ദുർ​ഗയ്ക്ക് നേരിടേണ്ടി വന്നത്. കൃഷ്ണ ശങ്കറും ദുർ​ഗയും കടുത്ത ഭാഷയിൽ തന്നെ വിഷയത്തിൽ പ്രതികരിച്ചു. പക്ഷേ, ദുർ​ഗയുടെ ഭർത്താവിനെ വരെ പലരും ഇതിലേക്ക് വലിച്ചിഴച്ചു. ലിപ് ലോക്കിന്റെ പേരിൽ തന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്തവരോട് പുച്ഛം മാത്രമാണെന്ന് പറഞ്ഞ് വിവാദം ഉണ്ടാക്കിയവരുടെ വായ അടപ്പിക്കാൻ ദുർ​ഗയുടെ ഭർത്താവ് അർജുന് സാധിച്ചിരുന്നു.