
ആരാധകരേറെയുള്ള താരപുത്രിയാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. സിനിമയിലേക്കെത്തിയിട്ടില്ലെങ്കിലും സോഷ്യലിടത്ത് സജീവമാണ് കുഞ്ഞാറ്റ. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോയ്ക്കുമെല്ലാം നിരവധി ആരാധകരുണ്ട്. മനോജ് കെ. ജയന്റെയും ഉര്‍വശിയുടെയും മകളാണ് കുഞ്ഞാറ്റ. അച്ഛനന്മമാര്‍ പിരിഞ്ഞെങ്കിലും രണ്ടുപേര്‍ക്കും ഒപ്പം കുഞ്ഞാറ്റ കൂടാറുണ്ട്. അച്ഛനോടൊപ്പമാണ് താമസമെങ്കിലും വെക്കേഷനില്‍ അമ്മയുടെ അടുത്തേക്ക് താരപുത്രി ഓടിയെത്തും.
ഇപ്പോഴിതാ താരപുത്രിയുടെ പുതിയ വീഡിയോയാണ് വൈറലാകുന്നത്. ഉര്‍വശിയും പാര്‍വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളാവുന്ന ഉള്ളൊഴുക്ക് എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന് കുഞ്ഞാറ്റ എത്തിയിരുന്നു. അതിനിടെ മാധ്യമങ്ങളോടും താരം സംസാരിച്ചിരുന്നു. സിനിമയാണ് തന്റെയും ആഗ്രഹമെന്ന് താരം പറയുന്നു. നായികയായി ഉടന്‍ പ്രതീക്ഷിക്കുമോ എന്ന ചോദ്യത്തിനായിരുന്നു കുഞ്ഞാറ്റയുടെ മറുപടി. ദൈവം അനുഗ്രഹിച്ചാല്‍ നായികയായെത്തുമെന്നാണ് താരം പറയുന്നത്.

ഉര്‍വശി, പാര്‍വതി തിരുവോത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ഉള്ളൊഴുക്ക്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ക്രിസ്റ്റോ ടോമിയാണ് ചിത്രം സംവിധാനം ചെയ്തത്. അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്ജുന് രാധാകൃഷ്ണന്, ജയ കുറുപ്പ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, സംഗീതം പകരുന്നത് സുഷിന് ശ്യാം. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ് വി പിയുടെയും മക്ഫിന് പിക്ചേഴ്സിന്റെയും ബാനറുകളില്‍ ആണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്.











