
മോഹന്‍ലാല്‍ അഭിനയം കൊണ്ടും മമ്മൂട്ടി ശബ്ദം കൊണ്ടും ജീവിക്കുന്ന താരങ്ങളാണെന്ന് പറയുകയാണ് സംവിധായകനും നിർമ്മാതാവുമായ കുര്യന് വർണ്ണശാല. മമ്മൂട്ടിയുടെ ശബ്ദം എന്ന് പറയുന്നത് ഭയങ്കരമാണ്. മോഹന്‍ലാല്‍ പോലും അത്ര വരില്ല. മോഹന്‍ലാലിന് പെർഫോമന്‍സാണ് മെയിൻ .
മമ്മൂട്ടിയുടേത് പ്രത്യേക ശബ്ദമാണ് എന്നും ശബ്ദം അത്ര നിയന്ത്രിച്ചൊക്കെ സംസാരിക്കുന്ന മറ്റൊരു അഭിനേതാവ് മലയാളത്തില്‍ ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും സംവിധായകൻ കുര്യൻ വർണ്ണശാല പറയുന്നു. മാത്രമല്ല നടൻ ജയന്റെ മരണം മമ്മൂട്ടിക്ക് വലിയ രീതിയില്‍ ഗുണം ചെയ്തിട്ടുണ്ട് എന്നും ജയന് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ബാക്കിയുള്ള പലരും രണ്ടാമതും മൂന്നാമതും നിന്നേനെയെന്നും കുര്യൻ വർണ്ണശാല പറയുന്നു.
മമ്മൂട്ടിയുമായും മോഹൻലാലുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് കുര്യൻ . അസിസ്റ്റന്റ് ഡിറക്ടറായി പേരെടുത്ത ശേഷമാണു യാദർശ്ചികമായി അദ്ദേഹം പോസ്റ്റർ ഡിസൈനിങ്ങിലേക്ക് വരുന്നത്. പിന്നീട് അതിന്റെ തിരക്കിലായി. അതോടെ അസോസിയേറ്റ് ഡയറക്ടർ എന്നതില്‍ നിന്നും വിട്ടുപോയി. പണ്ടത്തെ ആളുകളൊക്കെ ഒരു കുടുംബം പോലെയാണ് സിനിമയില്‍ പ്രവർത്തിച്ചതെന്നും അദ്ദേഹം ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് പറയുന്നു .

ജയന് മരിക്കുന്നത് നാല്‍പ്പതാം വയസ്സിലാണ്. അങ്ങനെയൊക്കെയാണെങ്കിലും മമ്മൂട്ടി ചെയ്യുന്നത് പോലെ ജയന് ചെയ്യാന്‍ പറ്റില്ലയെന്നും അതായത് ഇത്രയും വെറൈറ്റി കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ചെയ്യാന്‍ സാധിക്കില്ലെന്നും ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ കുര്യന് വർണ്ണശാല വ്യക്തമാക്കുന്നു. ജയന് അന്നത്തെ കാലഘട്ടത്തില്‍ വന്‍ ആരാധകരെ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു. മൂന്നോ നാലോ വർഷമാണ് അദ്ദേഹം സജീവമായിരുന്നത്. ജയന് ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ മമ്മൂട്ടിക്ക് മുകളില്‍ പോകുമായിരുന്നുവെന്ന് ചിലർ പറയുന്നുണ്ടെങ്കിലും തന്റെ അനുഭവത്തില്‍ അത് സാധ്യമാകില്ലെന്നാണ് പറയാന്‍ കഴിയൂവെന്നും ഒരു പ്രത്യേക തരത്തിലെ വേഷം മാത്രമേ ജയന് പറ്റുമായിരുന്നുള്ളുവെന്നും അദ്ദേഹം പറയുന്നുണ്ട്.
‘സത്യങ്ങള്‍ സത്യമായി പറയണമല്ലോ. മോഹന്‍ലാലും മമ്മൂട്ടിയും അങ്ങനേയല്ല. അതുകൊണ്ടാണല്ലോ അവർ നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . മോഹന്‍ലാലുമായി അടുപ്പമുണ്ട്.എന്നാൽ താന്‍ മമ്മൂട്ടിയുടെ ആളാണെന്ന് മോഹന്‍ലാല്‍ തമാശ രൂപേണ പറയുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു’ .
മ്മൂട്ടിയുമായിട്ടാണ് തനിക്ക് ഏറ്റവും കൂടുതല്‍ അടുപ്പം. പഴയ ആളുകളുമായൊക്കെ നല്ല ബന്ധപ്പമാണ് ഇപ്പോഴും ഉള്ളതെന്നും പുതിയ തലമുറയുമായിട്ട് അത്രയൊന്നുമില്ലായെന്നും സുകുമാരനുമായി മികച്ച ബന്ധം പുലർത്താന്‍ സാധിച്ചിട്ടുണ്ട് എന്നും അന്നത്തെ കാലത്തെ 90 ശതമാനം ആളുകളും തന്റെ ഓഫീസില്‍ വന്നിട്ടുണ്ട് എന്നും എല്ലാവർക്കും കൃത്യമായി പണം കൊടുത്തിട്ടുണ്ട്. ആരും തന്റെ അടുത്ത് അങ്ങനെ കടുംപിടുത്തത്തിന് നില്ക്കാറില്ലയെന്നും കുര്യൻ വർണ്ണശാല വ്യക്തമാക്കി.
അതേസമയം നടൻ മമ്മൂട്ടിയുമായുള്ള സൗഹൃദം മുൻപും കുര്യൻ വർണ്ണശാല തുറന്നു പറഞ്ഞിട്ടുണ്ട്. ‘മേള’ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി തന്റെ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് കുര്യന് വര്‍ണശാല ഓർക്കുന്നു . 1984 ൽ പുറത്തിറങ്ങിയ ‘അന്തിചുവപ്പ്’ എന്ന തന്റെ ചിത്രത്തിലേക്ക് മമ്മൂട്ടി എത്തിയതിനെക്കുറിച്ചും അവിചാരിതമായി മമ്മൂട്ടിയെ കണ്ടുമുട്ടിയതും അദ്ദേഹത്തിന് സിനിമയില്‍ അവസരം കൊടുത്തതിനെ പറ്റിയും കുര്യന് തുറന്ന് പറഞ്ഞിട്ടുണ്ട്.
അതേസമയം 1984 ൽ പുറത്തിറങ്ങിയ കുര്യന് വര്‍ണ്ണശാല സംവിധാനം ചെയ്ത അന്തിച്ചുവപ്പ് എന്ന ചിത്രത്തിൽ ശങ്കറിന്റെ അച്ഛനായി വേഷമിട്ടത് മമ്മൂട്ടിയായിരുന്നു.
മമ്മൂട്ടിയുമായിട്ടും അത്രയും അടുത്ത ബന്ധം തനിക്കും ഉണ്ടായിരുന്നുവെന്നും തന്റെ വിവാഹത്തിനും ഓഫീസ് ഉദ്ഘാടനത്തിനുമൊക്കെ അദ്ദേഹം വന്നിട്ടുണ്ട് എന്നും കുര്യൻ വർണ്ണശാല വ്യകത്മാക്കിയിട്ടിരുന്നു. ഞാന്‍ പഴയ മമ്മൂട്ടിയല്ല, ഇപ്പോഴെങ്ങനെയാണെന്ന് അറിയാമല്ലോ എന്നൊക്കെ താമശയായി അദ്ദേഹം പറയുമെന്നും എനിക്ക് നിങ്ങള്‍ പഴയ മമ്മൂട്ടി തന്നെയാണെന്ന് താനും തിരികെ പറയുംമെന്നും കുര്യൻ വർണ്ണശാല പറഞ്ഞിരുന്നു.











