2025 ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായി ‘ലാപതാ ലേഡീസ്’ ; പട്ടികയിൽ ഇടം നേടുന്ന ആമിർ ഖാന്റെ രണ്ടാമത്തെ ചിത്രം

2025 ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ലാപതാ ലേഡീസ് തിരഞ്ഞെടുക്കപ്പെട്ടു. രൺബീർ കപൂറിന്റെ അനിമൽ, കാർത്തിക് ആര്യന്റെ ചന്ദു ചാമ്പ്യൻ, പ്രഭാസ് നായകനായ കൽക്കി, മലയാളചിത്രം ആട്ടം, രാജ്കുമാർ റാവുവിന്റെ ശ്രീകാന്ത് എന്നിവ അടക്കം 29 ചിത്രങ്ങളെ കടത്തിവെട്ടിയാണ് കിരൺ റാവുവിന്റെ സംവിധാനത്തിൽ ആമിർ ഖാൻ ചിത്രം ഓസ്കർ എൻട്രിക്ക് യോഗ്യത നേടിയത്.

97 മത് ഓസ്കറിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമായി ആമിർ ഖാൻ ചിത്രം ‘ലാപതാ ലേഡീസ് ഇടം നേടിയത് . വിവാഹം കഴിഞ്ഞ് രണ്ട് സ്ത്രീകൾ ഭർത്തൃവീട്ടിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ വച്ച് മാറി പോവുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഇന്ത്യയിൽഈ വർഷം മാർച്ച് 1 നു ചിത്രം റിലീസിനെത്തിയെങ്കിലും കാര്യമായ സ്വീകാര്യത ലഭിച്ചിരുന്നില്ല . എന്നാൽ ഒ ടി ടി റിലീസിലൂടെ വലിയ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാൻ ചിത്രത്തിന് കഴിഞ്ഞു . വലിയ ജനപിന്തുണയും ചിത്രത്തിന് പിന്നീട് ലഭിച്ചു . ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ ചെന്നൈയിലാണ് ഓസ്കാർ തിരഞ്ഞെടുപ്പ് ചിത്രത്തിന്റെ പേരുകൾ പ്രഖ്യാപിച്ചത് .ഈ എഫ് എഫ് ഐ  അടങ്ങുന്ന 13 അംഗ ബഞ്ചാണ് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിൽനിന്നും മികച്ച ചിത്രം ഏതാണെന്ന് കണ്ടെത്തുന്നത്.

കാനൻ ഗ്രാൻഡ് പ്രിക്‌സ് നേടിയ പായൽ കപാഡിയ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’, മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ആനന്ത് ഏകർഷി ചിത്രം ‘ആട്ടം ‘, സന്ദീപ് റെഡ്‌ഡി വാങ്കയുടെ വിവാദ ചിത്രം ‘ആനിമൽ ‘, നാഗ അശ്വിൻ പ്രഭാസ് കൂട്ടുകെട്ടിൽ ഇറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം കൽക്കി എന്നിങ്ങനെ 29 ചിത്രങ്ങളാണ് പരിഗണിക്കപ്പെട്ടിരുന്നത് . എന്നാൽ ഓസ്കാർ ലിസ്റ്റിൽ ഇടം നേടണമെങ്കിൽ ഏകദേശം ഒന്നേകാൽ ലക്ഷം രൂപയും എഫ് എഫ് ഐ യിൽ കെട്ടിവെക്കണം .

സ്‌ക്രീനിനിങ്ങിനു ശേഷം വോട്ടെടുപ്പിലൂടെയാണ് ഔദ്യോഗിക എൻട്രിയാകുന്ന ചിത്രത്തെ തിരഞ്ഞെടുക്കുന്നത് . എൻഗേജിങ് ആയ പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രം , അതേസമയം ലോകത്തെമ്പാടുമുള്ളവർക്ക് കണക്ട് ആകുന്ന പ്രമേയം … എന്നിങ്ങനെയാണ് ”ലാപതാ ലേഡീസ്’ നെ തിരഞ്ഞെടുത്തുകൊണ്ട് ജ്യുറി പറഞ്ഞത് .

നിതാൻഷി ​ഗോയൽ, പ്രതിഭാ രത്ന, സ്പർശ് ശ്രീവാസ്തവ, രവി കിഷൻ എന്നിവരാണ് ചിത്രത്തലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാൾ ആമിർ ഖാനാണ്. 5 കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങിയത്. എന്നാൽ, ബോക്സോഫിസിൽ ചിത്രം 23 കോടിയാണ് നേടിയത്.

എന്തായാലും ഇതുവരെ ഇന്ത്യയിൽ നിന്നും 3 ചിത്രങ്ങളാണ് ഓസ്കാർ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത് . കേരള പ്രളയത്തെ ആസ്പദമാക്കിയ  ജൂഡ് ആന്റണി  ചിത്രം ‘2018 ‘ ആയിരുന്നു കഴിഞ്ഞ വർഷം ഓസ്കാർ പട്ടികയിൽ ഇടംപിടിച്ച ചിത്രം . 1957 ൽ പുറത്തിറങ്ങിയ ‘മദർ ഇന്ത്യ’ യും 1988 ൽ ‘സലാം ബോംബൈ’ യും 2001 ൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം ‘ലഗാൻ’ നുമാണ് ഇതുവരെ ഓസ്കാർ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ചിത്രങ്ങൾ .