പാവം മുകേഷേട്ടനെ വെച്ചാണ് അവർ അങ്ങനെ പറയുന്നത്! മുൻപ് എനിക്ക് ദേഷ്യം വന്നു എന്നാൽ ഇപ്പോൾ ആ രീതിയിൽ മനസിലാക്കി; ലക്ഷ്മി ഗോപാല സ്വാമി 

മലയാളികളുടെ പ്രിയപ്പെട്ട നടി ലക്ഷ്മി ഗോപാല സ്വാമി ഇപ്പോൾ തന്റെ കരിയറിലെ ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. തന്റെ വിവാഹം എല്ലാവരുടെയും ചോദ്യമാണ്, താനും നടൻ മുകേഷുമായി വിവാഹം കഴിക്കാൻ പോകുന്നു എന്ന രീതിയിൽ ചില വാർത്തകൾ വന്നിരുന്നു, മുകേഷേട്ടനുമായി ഞാൻ വിവാഹം കഴിക്കുന്നു എന്നുള്ള വാർത്ത രണ്ടുമൂന്നു പ്രാവശ്യം വന്നിരുന്നു, പാവം മുകേഷേട്ടനെ വെച്ചാണ് അവർ അങ്ങനെ പറയുന്നത്, എന്നാൽ മുകേഷേട്ടൻ എനിക്ക് ഒരു സഹോദരനെ പോലെയാണ്

അദ്ദേഹത്തെ അങ്ങനെ അറ്റാക്ക് ചെയ്യുന്നത് കാണുമ്പൊൾ ശരിക്കും എനിക്ക് ദേഷ്യം വന്നിട്ടുണ്ട്, പിന്നെ മനസിലായി അവർക്ക് വേണ്ടത് വാർത്തയാണ്, വാർത്ത [പ്രാധാന്യം ഉള്ളതുകൊണ്ടല്ലേ അവർ നമ്മളെ കുറിച്ച് അങ്ങനെ എഴുതുന്നത്, അത് എനിക്ക് മനസിലായി അതുകൊണ്ടു ഇപ്പോൾ പ്രതികരിക്കാറില്ല. ഇത് പ്രചരിക്കുന്നത് പത്രമാധ്യമത്തിൽ അല്ലല്ലോ.

എനിക്ക് ബോയ് ഫ്രണ്ട് എന്ന ചിത്രം ചെയ്യാൻ വലിയ താല്പര്യമില്ലായിരുന്നു, ഒരു ആക്‌ടറെന്ന നിലയിൽ എനിക്ക് ഒരു വിധത്തിൽ നന്നായിരുന്നു. കാരണം അതെന്നെ ഫ്രീയാക്കി. പൊട്ടിക്കരച്ചിലൊന്നും അതുവരെയും ഞാൻ ചെയ്തിരുന്നില്ല. പക്ഷെ ഞാൻ വളരെ ചെറുപ്പമായിരിക്കുമ്പോഴാണ് ആ സിനിമ ചെയ്തത്.  അതുപോലെ നോട്ടി പ്രൊഫസറും എനിക്ക് നല്ല സിനിമയായിരുന്നില്ല. അവരെ കുറ്റപ്പെ‌ടുത്തുകയല്ല. പക്ഷെ സംശയം തോന്നുകയാണെങ്കിൽ ഒരു സിനിമ ചെയ്യരുതെന്നും ലക്ഷ്മി ​ഗോപാലസ്വാമി വ്യക്തമാക്കി.