
നടി എന്നതിലുപരി നര്‍ത്തകിയായി തിളങ്ങി നിൽക്കുന്ന ലക്ഷ്മി ഗോപാലസ്വാമി ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്, ഇടയ്ക്ക് ലക്ഷ്മി ഗോപാലസ്വാമി വിവാഹിതയായെന്ന തരത്തിലും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ട് വിവാഹം കഴിച്ചില്ലെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് താരം, കല്യാണം കഴിക്കുന്നില്ലേ എന്ന ചോദ്യം എല്ലായിപ്പോഴും തനിക്ക് ലഭിക്കാറുണ്ട് . സത്യം പറഞ്ഞാല്‍ ഒരിക്കല്‍ പോലും തനിക്കങ്ങനൊരു ആഗ്രഹം ഉണ്ടായിട്ടില്ല, ഓരോ അമ്മമാരെയും കുട്ടികളെയുമൊക്കെ കാണുമ്പോള്‍ എന്തോരം സ്‌ട്രെസ് ആണ് അവര്‍ അനുഭവിക്കുന്നതെന്ന്

അമ്മയാവുക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല എന്നും പക്ഷേ തനിക്കങ്ങനെ മാതൃത്വം അനുഭവിക്കണമെന്ന വലിയ ആഗ്രഹമൊന്നും തോന്നിയിട്ടില്ല, കൂടുതല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്ക് ജന്മം കൊടുത്ത് അവരുടേതായൊരു ഫാമിലി ഉണ്ടാക്കണമെന്ന വലിയ ആഗ്രഹം ഉണ്ടാവും. തനിക്ക് ഒരിക്കല്‍ പോലും അങ്ങനൊരു താല്‍പര്യം ഉണ്ടായിട്ടില്ല, സുഹൃത്തുക്കളില്‍ ഭൂരിഭാഗം പേരും അങ്ങനെ സിംഗിളായി ജീവിക്കുന്നവര്‍ തന്നെയാണ്. അതില്‍ വിവാഹം കഴിക്കാത്തവരും കഴിച്ചിട്ട് തിരികെ വന്നവരുമുണ്ടു. ഒരു കംപാനിയന്‍ കൂടെ ഉണ്ടെങ്കില്‍ നമുക്ക് എന്തും ചെയ്യാന്‍ സാധിക്കുമെന്ന് താൻ ചിന്തിച്ചിട്ടുണ്ട്

വിവാഹം കഴിച്ചതിന് ശേഷം അദ്ദേഹത്തിന്റെ സ്വഭാവം മോശമാണെങ്കില്‍ ഒരുമിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കാതെ ആകും. പെട്ടെന്ന് ഒരു രാത്രി ഷോയ്ക്ക് പോകാനോ, ഡ്രൈവ് പോകാനോ കംപാനിയന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് താൻ ചിന്തിച്ചിട്ടുണ്ട്. പക്ഷേ അതിനും ഇപ്പോള്‍ സെലൂഷനുണ്ട്. കാരണം ഗേള്‍ ഫ്രണ്ട്‌സിനൊപ്പം താനങ്ങനെ പോകാറുണ്ടെന്നും ലക്ഷ്മി പറയുന്നു. ഇപ്പോള്‍ ലേഡീസ് ട്രാവല്‍ ഗ്രൂപ്പുകളുണ്ട്. അങ്ങനെയുള്ളപ്പോള്‍ വിവാഹ ജീവിതം പോലൊരു റിലേഷന്‍ഷിപ്പ് ഇല്ലാതെയും ജീവിക്കാന്‍ സാധിക്കുമെന്നും ലക്ഷ്മി പറയുന്നു












