
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ ‘ഴ’ യുടെ പ്രൊമോഷൻ വേളയിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. അമ്മയിൽ വലിയ വിവാദങ്ങൾ ഉണ്ടായപ്പോൾ പ്രതികരിച്ച ഏക വ്യക്തിതാൻ മാത്രമായിരുന്നു. നടി ആക്രമിക്കപ്പെട്ട വിഷയത്തിന്റെ പേരിൽ സംഘടന ഇല്ലാതായിപ്പോകുമോ, ഞങ്ങടെ അമ്മമാരെ ആര് പോറ്റും പരിപാലിക്കുമെന്നൊക്കെയുള്ള ചിന്തയായിരുന്നു അന്ന് തൻ പ്രതികരിക്കാൻ കാരണമായത്, ദിലീപിന് വേണ്ടി സംസാരിച്ചു തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ തുടങ്ങി ലക്ഷ്മി പറയുന്നു,

അതുകൊണ്ടാണ് താൻ ചാനലിലൊക്കെ വന്ന് അങ്ങനെ സംസാരിച്ചിരുന്നത്, അന്ന് തൊട്ടാണ് ത്ന്റെ അവസരങ്ങൾ കുറയാനും തുടങ്ങി, ദിലീപ് എന്ന വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹം ശിക്ഷിക്കപ്പെടട്ടെ, പക്ഷെ മറ്റുള്ളവർ ആരാണ് അദ്ദേഹത്തെ വിചാരണ ചെയ്യാൻ , താൻ ചാനൽ ചർച്ചകളിൽ പറഞ്ഞോണ്ടിരുന്നത് ഇതിന്റെ പേരിൽ എന്തിനാ് താര സംഘടനയെ കുറിച്ച് മോശം പറയുന്നതെന്നാണ്, താൻ എവിടെയും ദിലീപിനെ ന്യായികരിച്ചിട്ടില്ല

എന്നാൽ അദ്ദേഹം തെറ്റ് ചെയ്യ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം. തന്റെ കുടുംബത്തിൽ തന്റെ മകനാണ് തെറ്റ് ചെയ്തതെങ്കിൽ സ്വയം ആ മകനെ പോലീസിന് പിടിച്ചുകൊടുക്കും, എന്താണ് ശിക്ഷയെങ്കിലും അവന് നൽകിക്കോളൂവെന്ന് പറയും എന്നും ലക്ഷ്മി പ്രിയ പറയുന്നു. ഒരമ്മക്ക്യ്ക്ക് ആൺ മക്കൾ പെൺമക്കൾ എന്ന വ്യത്യാസമുണ്ടോ. 15 വർഷമായി താൻ ഈ സംഘടനയിൽ ഏതെങ്കിലും എക്സിക്യൂട്ടീവ് അംഗമല്ല. പക്ഷെ താൻ പറയുന്ന മാറ്റങ്ങൾ ആവശ്യങ്ങൾ എല്ലാം സംഘടനയിൽ നടപ്പായിട്ടുണ്ട്. ജനറൽ ബോഡി യോഗത്തിൽ നമ്മുക്ക് നമ്മുടെ ആവശ്യങ്ങൾ പറയാമെന്നും അഭിപ്രായങ്ങൾ പറയണമെങ്കിൽ മിനിമം അഭിപ്രായം വേണമെന്നും നടി പറയുന്നു











