
റോന്തിന് ശേഷം ലക്ഷ്മി മേനോൻ അഭിനയിച്ച ചിത്രമാണ് ചത്താ പച്ച റിങ് ഓഫ് റൗഡീസ്. റോന്തിന്റെ സമയത്താണ് ചത്താ പച്ചയിലേക്ക് ലക്ഷ്മിക്ക് ഓഫർ വന്നത്.
റോന്ത് വെച്ച് നോക്കുമ്പോൾ കുറച്ചുകൂടി ഒരു ആക്ഷൻ പടം അല്ലേ, അപ്പോ ഫൈറ്റ് സീൻസ് എല്ലാം ഉണ്ടായിരുന്നു. താൻ ആദ്യമായിട്ടാണ് റോപ്പിലൊക്കെ വന്ന് ആൾക്കാരെ ഇടിച്ചിടുന്നതൊക്കെ കാണുന്നത്. അതൊക്കെ നല്ലതായിരുന്നു.
സാഹസിക രംഗങ്ങൾ ചെയ്ത ടൈമിൽ ഇത്തിരി ബാക്ക് പെയിൻ ഒക്കെ ഉണ്ടായിരുന്നു. എന്നാൽ നല്ല ഭയങ്കര കോപ്പറേറ്റീവ് ആയിട്ടുള്ള ടീം ആയിരുന്നു സിനിമയുടേത്. തനിക്ക് വയ്യാത്ത ഒരു ദിവസം ഫുൾ തന്റെ പോഷൻസ് ഒക്കെ കട്ട് ചെയ്ത് വീട്ടിൽ പോയിക്കൊള്ളാൻ പറഞ്ഞു. ഹോസ്പിറ്റലിൽ കൊണ്ട് പോയി, ഭയങ്കര ജെൻസി പിള്ളേരാ അവർക്ക് താൻ ചേച്ചിയാണെന്നും ലക്ഷ്മി പറയുന്നു.
മമ്മൂട്ടിയുടെ കാമിയോ സിനിമയിൽ ഉണ്ടായിരുന്നെങ്കിലും തനിക്ക് കോംബോ സീൻസ് ഉണ്ടായിരുന്നില്ലന്നും മമ്മൂട്ടിയെ സെറ്റിൽ പോലും തൻ കണ്ടില്ലെന്നും ലക്ഷ്മി പറയുന്നു.











