അപ്പുകുട്ടനായി ജഗദീഷല്ലേ പറ്റൂ, എന്നാൽ ജഗദീഷിന് ഡേറ്റ് ഇല്ലെന്നറിഞ്ഞു ഒരുപാട് വിഷമിച്ചു!അപ്പുകുട്ടനായി മറ്റൊരു നടനെ പരിഗണിച്ചു; സംഭവത്ത് കുറിച്ച് ലാൽ

ജഗദീഷിന് പകരം ആ സമയം ആ വേഷത്തിലേക്ക് അപ്പാ ഹാജിയെ പരിഗണിച്ചു

മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി-ത്രില്ലറുകളിൽ ഒന്നായിരുന്നു ‘ഇൻ ഹരിഹർനഗർ’, സിദ്ധിഖ്-ലാൽ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്യ്തിരുന്നത്. ചിത്രം രണ്ടും, മൂന്നും ഭാഗങ്ങൾ റീലിസ് ചെയ്യ്തിരുന്നു. ഇപ്പോൾ ഈ ചിത്രത്തിലെ അപ്പുകുട്ടൻ എന്ന കഥാപാത്രത്തിലേക്ക് ജഗദീഷിന് പകരം മറ്റൊരു നടനെ പരിഗണിച്ചിരുന്നു എന്ന് പറയുകയാണ് ലാൽ. ഇൻ ഹരിഹർ നഗറിലെ ജഗദീഷ് അവതരിപ്പിച്ച അപ്പുകുട്ടൻ എന്ന കഥാപാത്രം വളരെ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു.

ആദ്യ ഭാഗത്തിനേക്കാൾ കോമഡിയായിരുന്നു രണ്ടാം ഭാഗവും മൂന്നാം ഭാഗവും.സിനിമയുടെ കഥ പൂർത്തിയായപ്പോൾ ആ കഥാപാത്രത്തിലേക്ക് ജഗദീഷിനെ മനസ്സിൽ കണ്ടിരുന്നു , അതിനാൽ സിനിമക്ക് വേണ്ടി ജഗദീഷിന്റെ ഡേറ്റിനായി ശ്രമിച്ചു . എന്നാൽ ജഗദീഷിന് ഡേറ്റ് ഇല്ലെന്ന് അറിഞ്ഞതോടെ താനും സിദ്ധിഖും വിഷമിച്ചു, അപ്പുകുട്ടനായി ജഗദീഷിനെ കഴിയൂ .എന്നാൽ ജഗദീഷിന് ഡേറ്റ് ഇല്ലന്നറിഞ്ഞു ,ആദ്യഘട്ടത്തിൽ ജഗദീഷിന് ഡേറ്റ് ലഭിക്കാത്തത് വലിയ വെല്ലുവിളിയായി. അപ്പോഴേക്കും മറ്റു മൂന്ന് പ്രധാന കഥാപാത്രങ്ങളായ മുകേഷ്, സിദ്ധിഖ്, അശോകൻ എന്നിവരെ ഫിക്സാക്കി കഴിഞ്ഞിരുന്നു.

എന്നാൽ ജഗദീഷിന് പകരം ആ സമയം ആ വേഷത്തിലേക്ക് അപ്പാ ഹാജിയെ പരിഗണിച്ചു. എന്നാൽ ഷൂട്ടിങ് മുൻപ് ഒരു ദിവസം താൻ ജഗദീഷിനെ വഴിയിൽ വച്ച് കണ്ടു, ഇൻ ഹരിഹർ നഗറിനെ കുറിച്ച് ജഗദീഷിനോട് പറഞ്ഞപ്പോൾ, തന്നെ ആരും ഇതിനായി സമീപിച്ചില്ല എന്ന് ജഗദീഷ് പറഞ്ഞു, കൂടാതെ അദ്ദേഹം പറഞ്ഞു തങ്ങളുടെ സിനിമയിൽ അഭിനയിക്കാൻ കാത്തിരിക്കുകയാണ് താൻ എന്നും പറഞ്ഞു, ലാൽ പറയുന്നു, അങ്ങനെയാണ് ജഗദീഷ് അപ്പുകുട്ടനായി ചിത്രത്തിൽ എത്തിയത് .