അന്ന് കാവ്യ ദിലീപിനോട് പറഞ്ഞു തനിക്കിഷ്ട്ടം കുഞ്ചാക്കോ ബോബന്! തകർന്നുപോയി ദിലീപ്, സംഭവത്തെകുറിച്ച്; ലാൽ ജോസ്

മലയാള സിനിമയിൽ പ്രേക്ഷകർക്ക് ഇഷ്ടമുള്ള താരദമ്പതികളാണ് ദിലീപ്, കാവ്യ മാധവൻ, ദിലീപിനെയും കാവ്യ മാധനെയും ഇന്റസ്ട്രിയില്‍ വന്ന കാലം മുതല്‍ കാണുന്ന ഒരാളാണ് സംവിധായകൻ ലാല്‍ ജോസ്. ഇപ്പോൾ കാവ്യ മാധവനും ,ദിലീപും ഒന്നിച്ചുള്ള ഒരു രസകരമായ സംഭവം വെളിപ്പെടുത്തുകയാണ് ലാല്‍ ജോസ്. അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്‍ എന്നൊരു പുതിയ താരം ജനിച്ചു കഴിഞ്ഞതിനു ശേഷം സിനിമയിൽ അന്നുവരെ തിളങ്ങി നിന്ന ദിലീപിന്റെ പ്രഭ അല്‍പമൊന്ന് മങ്ങി.

അങ്ങനെ ഒരു ദിവസം കാവ്യ മാധവനോട് ഷൂട്ടിങ് സെറ്റില്‍ വച്ച് ഒരു ദിവസം ദിലീപ് ചോദിച്ചു, ഏറ്റവും ഇഷ്ടമുള്ള നടനാരാണ് എന്ന്. മോഹന്‍ലാല്‍, മമ്മൂട്ടി എന്ന് പറഞ്ഞാലും അത് കഴിഞ്ഞ് ആരെയാണ് ഇഷ്ടം എന്ന ചോദ്യത്തിന് കാവ്യ തന്റെ പേര് പറയും എന്നായിരുന്നു ദിലീപിന്റെ പ്രതീക്ഷ, ലാൽ ജോസ് പറയുന്നു. എന്നാല്‍ കാവ്യ മാധവന്‍ വളരെ നിഷ്‌കളങ്കമായി പറഞ്ഞു, എനിക്ക് കുഞ്ചാക്കോ ബോബനെയാണ് ഇഷ്ടം എന്ന്. അത് കേട്ടപ്പോള്‍ ദിലീപ് ആകെ തകര്‍ന്നുപോയി. അത് പറഞ്ഞ് ഞങ്ങള്‍ ദിലീപിനെ കളിയാക്കുമായിരുന്നു, ലാൽ ജോസ് പറഞ്ഞു.

അതേസമയം കുഞ്ചാക്കോ ബോബനോട് ആരാധന തോന്നിയതിനെ കുറിച്ച് നേരത്തെ ഒരു അഭിമുഖത്തില്‍ കാവ്യ മാധവനും വെളിപ്പെടുത്തിയിട്ടുണ്ട്. അനിയത്തി പ്രാവ്, നിറം പോലുള്ള സിനിമകളൊക്കെ കണ്ട് കുഞ്ചാക്കോ ബോബനോട് ഭയങ്കര ആരാധനയായിരുന്നുവത്രെ കാവ്യയ്ക്ക്. തന്റെ ക്ലാസ്‌മേറ്റ്‌സിനൊക്കെ കുഞ്ചാക്കോ ബോബനെയായിരുന്നു ഇഷ്ടം. ഒരുമിച്ചൊരു സിനിമ ചെയ്യണം എന്നതും കാവ്യയുടെ വലിയ ആഗ്രഹമായിരുന്നു എന്നും കാവ്യ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.