ആ ഒരു കാര്യത്തിൽ ചാക്കോച്ചനും, ഞാനും പിണക്കത്തിൽ ആണെന്ന് എല്ലാവരും വിശ്വസിച്ചു എന്തിന് പ്രിയ വരെ വിശ്വസിച്ചു, ലാൽ ജോസ്

മലയാളത്തിൽ ഇറങ്ങിയ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളിൽ ഒന്നാണ് ലാൽ ജോസ് സംവിധാനം ചെയ്യ്ത ‘ക്ലാസ്മേറ്റ്സ്’. ജയിംസ് ആല്‍ബര്‍ട്ടിന്‍റെ തിരക്കഥയിൽ ലാൽ ജോസ് ഒരുക്കിയ ചിത്രത്തിൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യ മാധവൻ, നരേൻ തുടങ്ങിയവരാണ് പ്രധാന വേഷം ചെയ്തത്. ക്ലാസ്മേറ്റ്സ് സിനിമയിലേക്ക് ആദ്യം കാസ്റ്റ് ചെയ്ത നടന്മാരിൽ ഒരാൾ കുഞ്ചാക്കോ ബോബനായിരുന്നു. എന്നാൽ ലാസ്റ്റ് മിനുട്ടിൽ താരം സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു ലാൽ ജോസ് ജോസ് തന്നെ ഈ കാര്യം മുൻപും പറഞ്ഞിട്ടുണ്ട്.

സിനിമയിൽ നിന്നും പിന്മാറിയതുകൊണ്ട് താനും കുഞ്ചാക്കോ ബോബനും തമ്മിൽ പിണങ്ങിയെന്ന് വരെ ഒരു കാലത്ത് പലരും വിശ്വസിച്ചിരുന്നുവെന്ന് തുറന്നു പറയുകയാണ് ലാൽജോസ്, ഒരു ഓണലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. തന്നോട് പിണക്കമുണ്ടെന്ന് കുഞ്ചാക്കോ ബോബൻ പോലും വിശ്വസിച്ചിരുന്നു. ക്ലാസ്മേറ്റ്സിൽ അഭിനയിക്കാമെന്ന് പറഞ്ഞിട്ട് ചാക്കോച്ചൻ ലാസ്റ്റ് മിനുട്ടിൽ മാറി. ഇതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ പിണക്കമുണ്ടെന്ന് ഇന്റസ്ട്രി മുഴുവൻ വിശ്വസിച്ചിരുന്നു, എന്തിന് ഈ കാര്യത്തിൽ ഞാനും ചാക്കോച്ചനും തമ്മിൽ പിണക്കത്തിൽ ആണെന്ന് പ്രിയ വരെ വിശ്വസിച്ചു.

എനിക്ക് അവരോട് എന്തോ ദേഷ്യമുണ്ടെന്ന്. എനിക്ക് വാസ്തവത്തിൽ ദേഷ്യമൊന്നും ഉണ്ടായിരുന്നില്ല.ഞാൻ ചോദിച്ചു അവർ പറ്റില്ലെന്ന് പറഞ്ഞു. ഞങ്ങൾ വേറെയാളെ വെച്ച് പടം ചെയ്തു. സിനിമ വിജയിക്കുകയും ചെയ്തു ലാൽ ജോസ് പറഞ്ഞു. ഒരു ദിവസം എന്നെ ബെന്നി പി നായരമ്പലം വിളിച്ചു. ഒരു വേളാങ്കണ്ണി യാത്രയുണ്ടെന്ന് പറഞ്ഞു. ബെന്നിയുടെ ഫാമിലി പിന്നെ കുഞ്ചാക്കോ ബോബനും ഭാര്യയുമുണ്ട്. നിനക്കും ഭാര്യയ്ക്കും വരാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ചു. സമ്മതം അറിയിച്ച് ഞങ്ങൾ ട്രിപ്പിന് പോയി. അങ്ങനെ പ്രിയ എന്നോട് ചോദിച്ചു.ക്ലാസ്മേറ്റ്സിൽ അഭിനയിക്കാത്തതുകൊണ്ട് ചാക്കോച്ചനോട് ലാലു ചേട്ടന് ദേഷ്യമാണോയെന്ന്.  എനിക്ക് എന്തിനാണ് ദേഷ്യം. കൊള്ളവുന്ന വേറൊരാൾ അഭിനയിച്ചല്ലോ. സിനിമ ഓടുകയും ചെയ്തു . ഞാൻ പറഞ്ഞു ലാൽജോസ് പറഞ്ഞു.